അമ്മ ഉള്ളത്.ആക്സിഡന്റ് വാർത്ത കാട്ടുതീപോലെ നാട്ടിലാകെ പടർന്നു.അങ്ങനെ മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസ്ചാർജ് ചോദിച്ചു വാങ്ങി അമ്മയെ വീട്ടിലെത്തിച്ചു. അമ്മയുടെ മുന്നിൽ പോയി കരയാൻ പാടില്ലെന്ന നിർദ്ദേശം ബന്ധുക്കളൊക്കെ തന്നു.ദൂരെ നിന്ന് വരുന്ന ആംബുലൻസിന്റെ ശബ്ദം എനിക്ക് അസഹനീയമായി തോന്നി.അമ്മയെ എല്ലാരും കൂടി സ്ട്രക്ച്ചറിൽ കൊണ്ട് വന്നു.മുകളിലത്തെ റൂമിൽ നിന്ന് താഴെ ഹാളിൽ എത്തിയപ്പോൾ ഹാൾ നിറയെ ആളുകൾ..എല്ലാരും ഞങ്ങളെ സഹതാപത്തോടെ നോക്കുന്നു.അമ്മയെ കിടത്തിയ റൂമിലേക്ക് പോയി..ഒരു വെട്ടം നോക്കി..കരയാൻ പാടില്ലല്ലോ..കണ്ണിൽ നിന്ന് തടഞ്ഞു നിർത്തിയ കണ്ണീർ അണപൊട്ടി ഒഴുകുമെന്ന് ഉറപ്പായപ്പോൾ പെട്ടന്ന് അവിടുന്ന് ഞങ്ങളുടെ റൂമിലേക്ക് പോയി.അവിടിരുന്ന് കരഞ്ഞു തീർത്തു.ഞങ്ങൾ കരയാൻ പാടില്ല..അമ്മക്ക് ധൈര്യം കൊടുക്കണ്ടവരാ ഞങ്ങളെന്ന് പലരും പറഞ്ഞു..പിന്നീടുള്ള ഓരോ ദിവസങ്ങളും കരച്ചിൽ പിടിച്ചുനിർത്തി..പലപ്പോഴും ചിരിക്കാൻ മറന്നു.കല്യാണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം.കല്യാണക്കുറികൾ പലതും അടുക്കിവെച്ചേക്കുന്നു..അതിലും സങ്കടം അമ്മയെ കാണുമ്പോഴാണ്.മരുന്നൊക്കെ കൃത്യമായി ഞങ്ങൾ കൊടുത്തു..പിന്നീടുള്ള ദിനങ്ങളിൽ ഞാനമ്മക്ക് ഭക്ഷണം വാരി കൊടുത്തു.അമ്മ വാ തോരാതെ സംസാരിക്കുമായിരുന്നു.പക്ഷേ കുറച്ചേ സംസാരിക്കാവൂ എന്ന് ഡോക്ടർ പറഞ്ഞു.അമ്മയെകാണാൻ വരുന്ന ഓരോ മുഖങ്ങളിലും അവർക്ക് എന്നോടുള്ള സഹതാപം ഞാൻ കണ്ടു.പലരും എന്നോടും ആ അവസ്ഥയിൽ അമ്മയോടും ചോദിച്ചു..കല്യാണം മാറ്റി വെക്കുമോ എന്ന്… മറുപടി ചിരിയായിട്ട് കൊടുക്കാനാ എനിക്ക് തോന്നിയെ. ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തന്നത് ബന്ധുക്കൾ പലരുമാണ്..കല്യാണചെക്കൻ..അതാണ് ഉണ്ണിയേട്ടൻ..ഉണ്ണിയേട്ടനും ബന്ധുക്കളും വീട്ടിൽ വന്നപ്പോ ഞാൻ അവർക്ക് ജ്യൂസുമായി ചെന്നപ്പോൾ ചിരിച്ചില്ല എന്ന് പറഞ്ഞു..ചിരിക്കാത്ത എന്നെ ഓന് കാണണ്ടാന്ന് പറഞ്ഞു…അന്നു മുതൽ ഞാൻ ചിരിച്ചു കൊണ്ട് എല്ലാ പ്രതിസന്ധികളേയും നേരിട്ടു…അമ്മക്ക് ജ്യൂസ് കൊടുക്കുമ്പോഴും എന്നെക്കൊണ്ടും എല്ലാരും നിർബന്ധിച്ച് കുടിപ്പിച്ചു. കല്യാണപ്പെണ്ണിന് ഇത്തിരി എങ്കിലും വണ്ണം വെക്കാൻ..അങ്ങനെ ഓരോ ദിവസവും പെട്ടന്ന് കടന്നുപോയി.ദിവസങ്ങൾ പോകുന്തോറും ഉള്ളിൽ വല്ലാത്ത വേദന തോന്നി..കല്യാണസാരി എടുക്കാൻ പോകാൻ ഉണ്ണിയേട്ടനും ബന്ധുക്കളും എന്നേം വിളിച്ചു.ഞാൻ വരുന്നില്ലാന്നു പറഞ്ഞു..പിന്നെ അമ്മ നിർബന്ധിച്ചപ്പോൾ പോയി..ഓനൊപ്പമുള്ള ആ സമയം എന്റെ വിഷമങ്ങൾ പാതി ഇല്ലാണ്ടായപോലെ തോന്നി..പിന്നെയുള്ള ഓരോ ദിവസവും അമ്മക്ക് വേണ്ടിയുള്ളതായിരുന്നു.അച്ഛന്റേം അമ്മേടേം മൂത്ത കുട്ടി..ഞങ്ങടെ വീട്ടിലെ ആദ്യ വിവാഹം..അച്ഛന്റേം അമ്മേടേം സ്വപ്നം..ആഗ്രഹം..അതൊക്കെ അതുപോലെ നടക്കണമെന്ന് എനിക്കും തോന്നി.കല്യാണത്തിരക്കിലായിരുന്നു എല്ലാരും.. വീട്ടിൽ ഒരു
Go fly girl…. evideyum tholkaruth….?✌
Thank u❤️
ചില വേദനകള്‍ ജീവിതത്തില്‍ അനിവാര്യമാണ് അത് സന്തോഷങ്ങളെ കൂടുതല്‍ മധുരം ഉള്ളത് ആക്കും.
പിന്നെ ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞു നടക്കുന്നവരെ നമ്മുക്ക് എപ്പോളും ഒഴിവാക്കാന്‍ പറ്റി എന്ന് വരില്ല അവരെ നമുടെ ജീവിതം കൊണ്ട് തോല്‍പ്പിക്കുക.
അമ്മക്ക് സുഖം ആണെന്ന് വിശ്വസിക്കുന്നു
Thank u ❤️
അമ്മ സുഖമായിരിക്കുന്നു..?
❤❤❤
❤️
❤❤❤
❤️
❤️❤️
♥❤?
❤️
ജീവിതം പ്രതിസന്ധികൾ നേരിടാൻ കൂടി പഠിപ്പികും…
എല്ലായപോയും മഴ മാത്രം മണ്ണിലേക്ക് ഇറങ്ങിയാൽ നന്നവില്ലല്ലോ…
പ്രതിസന്ധി മനുഷ്യനെ കൂടുതൽ ശക്തനും ആകുന്നു..
അമ്മക്ക് സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ❤❤❤
Thank u❤️
അമ്മ സുഖമായിരിക്കുന്നു. ?