മറക്കാതെയിരുന്നത് കൊണ്ടാണോ, മാറ്റം ഒന്നും ഇല്ലാതെയിരുന്നത് കൊണ്ടാണോ, ഒൻപതാം ക്ലാസ്സിലെ ട്യൂഷൻ ക്ലാസ്സിൽ പുതിയതായി വന്ന കുട്ടി ശ്രീലക്ഷ്മി ആണെന്ന് മനസ്സിലാക്കാൻ ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല …..
അന്ന് അവളുടെ കൂടെ വന്ന പൊടിമീശക്കാരനെ, അവൾ കൂടെ ഇല്ലെങ്കിലും, എവിടെ വച്ച് കണ്ടാലും താൻ തിരിച്ചറിയുമെന്ന് തോന്നി ….
അന്നത്തെ ആറാം ക്ലാസ്സുകാരനിൽ നിന്നും എഞ്ചിനീയറിംഗ് സെക്കന്റ് ഇയർ കാരനിലേക്കുള്ള മാറ്റത്തിൽ മാറാതെ നിന്നൂ പഴയ നിഷ്കളങ്കത, അതെ നുണക്കുഴി …..
എന്നെ കണ്ടപാടെ വെള്ളം ഉണ്ടെങ്കിൽ എടുക്കൂ എന്ന് കളിയായി പറഞ്ഞു ചിരിച്ചപ്പോൾ, ഇതുവരെ തന്നെ മറക്കാത്തതിൽ അത്ഭുതം തോന്നി …
എന്തുകൊണ്ടോ അവൾ സ്കൂൾ മാറിപോയതിനേക്കാൾ നൂറിരട്ടി സന്തോഷം തോന്നി അന്ന് …. പിന്നീട് അങ്ങനെ ഒന്നും കണ്ടിട്ടില്ല നിധിയേട്ടനെ …
ഇപ്പൊ പിന്നെ പത്താം ക്ലാസ്സിലെ സ്പെഷ്യൽ ട്യൂഷൻ തുടങ്ങിയതോടെ,എല്ലാവരെയും കൂട്ടാൻ വീട്ടിൽ നിന്ന് ആരെങ്കിലും വരാൻ തുടങ്ങി … ശ്രീലക്ഷ്മിയെ കൂട്ടാൻ നിധിയേട്ടനും, എന്നെ കൂട്ടാൻ അച്ഛനും,… നിധിയേട്ടനെ ദൂരെ കാണുമ്പോൾ തന്നെ മനസ്സ് കാരണം ഇല്ലാത്ത ഒരു സന്തോഷത്തിനു തിരി കൊളുത്തിയിട്ടുണ്ടാവും…..
**************************************
സ്വത്തു …. ഈ പെണ്ണ് ഇവിടെ എന്തെടുക്കുവാ ….? പത്താം ക്ലാസ്സ് ആണെന്ന് ഒരു വിചാരവും ഇല്ല …. ട്യൂഷന് പോകാനുള്ള ഇന്ററെസ്റ് പഠിക്കാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ …… ഓരോന്ന് പറഞ്ഞു കൊണ്ട് ‘അമ്മ മുറിയിലേക്ക് വന്നു ……
അമ്പലത്തിൽ പോയി വന്നിട്ട് എത്ര നേരമായി ഇതുവരെ ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ ഇവിടെ നിന്ന് എന്താണിത്ര സ്വപ്നം കാണാൻ ….?
ദൂരെ കാണുന്ന പാടത്തിനപ്പുറത്തെ, കുന്നിൻ ചെരുവിൽ എന്തോ നീല നിറം വ്യാപിച്ചിരിക്കുന്ന പോലെ തോന്നും ഇവിടെ നിന്ന് നോക്കുമ്പോൾ, … നോക്കി നോക്കി നിൽക്കുമ്പോൾ അത് മാഞ്ഞു പോകൂന്ന പോലെയും തോന്നും ….
നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു. ദയവായി നിർത്തരുതേ.