സ്നേഹാർദ്രം [ ????? ] 99

“ആണോ എന്നാൽ ഇപ്പൊ അങ്ങനെ ഒരാൾ ഇല്ല എന്താ ട്രൈ ചെയ്ത് നോക്കുന്നോ”

“പിന്നേ ഇത്ര നല്ല അവസരം തന്നാൽ പാഴാക്കി കളയോ കട്ടക്ക് നിൽക്കും ഞാൻ”

“അച്ചോടാ പെണ്ണിന്റെ പൂതി കൊള്ളാം, ടീ വായാടി വല്ലാതെ വിളയല്ലേ”

“അറിയില്ല എനിക്ക് മാഷിന്റെ എഴുത്തും മാഷിനേം വല്ലാണ്ട് അങ്ങ് ഇഷ്ടായി പോയി എന്താ ഇനി ഇപ്പൊ ചെയ്യാ”

“ഒരു കാര്യം ചെയ്യ് ന്റെ അഡ്രസ്സ് ഐഡി യിൽ ഉണ്ട് നേരെ പോയി അമ്മയുടെ അടുത്ത് അപേക്ഷ കൊടുക്ക് മരുമോൾ ആയി വന്നോട്ടെ ന്ന് ”

“പെർമിഷൻ കിട്ടിയാൽ നിന്റെ ഭാഗ്യം”

“ഞാൻ എങ്ങോട്ടും ഇല്ലേ വെറുതെ പറഞ്ഞതാ ആദിയെട്ടാ ,എല്ലാരേം പോലെ ആയാൽ നിങ്ങൾ വല്യോര് നമ്മളെ പോലെ ഉള്ള പാവങ്ങളെ മൈൻഡ് ചെയ്യില്ല ഇതുപോലെ ഇടിച്ചു കയറിയാൽ മാത്രേ ഒന്നു ഗൗനിക്കൂ ”

“ആഹാ……അതെനിക്ക് ഇഷ്ടായി.പക്ഷെ അങ്ങനെ ഒന്നും ഇല്ലാട്ടോ ,അത്ര വല്യേ ആളൊന്നും അല്ല്യാ ഞാൻ ,എല്ലാരോടും കൂട്ടുകൂടും ആണും പെണ്ണും എല്ലാം സൗഹൃദം തുല്യം തന്നെ”

“അല്ലല്ലോ ഏട്ടാ ആൺകുട്ടികളെക്കാളും പെൺകുട്ടികൾക്ക് ആണല്ലോ ഏട്ടൻ എപ്പോഴും പരിഗണന കൊടുക്കുന്നത് എഴുത്തിലും സൗഹൃദം തിരഞ്ഞെടുക്കുന്നത് പോലും”

ആ പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടി ,സത്യമാണ് സ്ത്രീ സൗഹൃദങ്ങൾ ആണല്ലോ കൂടുതലും തിരഞ്ഞെടുക്കുന്നത് ഒരു പരിചയം ഇല്ലെങ്കിൽ പോലും എങ്കിലും പറഞ്ഞൊപ്പിച്ചു

“അങ്ങനെ ഒന്നും ഇല്ല എല്ലാം ഒരുപോലെ, അറിയുന്നവരെ മാത്രം പിന്നെ ഫേക്ക് അല്ലന്ന് ഉറപ്പ് തോന്നുന്നവ അത് ആൺകുട്ടി
ആയാലും പെൺകുട്ടി ആയാലും തുല്യം”

“എന്നിട്ടാണോ എന്റെ ചേട്ടൻ അയച്ച Request നാല് തവണ യെട്ടൻ ഒഴിവാക്കി കളഞ്ഞതും എന്റെ സൗഹൃദം ആദ്യ തവണ തന്നെ അംഗീകരിച്ചതും” തിരിച്ചു എന്തു പറയും എന്ന് ആലോചിച്ചു കുഴങ്ങി പോയി,

ഒരുവർഷം സുഹൃത്തുക്കൾ ആയിട്ട് ഒരു ദിവസം നിന്റെ മുഖമൊന്ന് കാണണം എന്നു പറഞ്ഞപ്പോൾ ഫോട്ടോ തരാൻ വിശ്വാസം ഇല്ലെന്നു പറഞ്ഞവൾ പെണ്ണ്..
പരിചയപെട്ടു കുറച്ചു നാളുകൾക്കുള്ളിൽ എന്റെ സ്വന്തം കൂടെ പിറപ്പ് ആണെന്ന് പറഞ്ഞു ചേർന്നു നിന്നവളും പെണ്ണ് ..
പരിചയപെട്ടു കുറച്ചു നാളിനുള്ളിൽ വളരെ അടുക്കുകയും ഒരുനാൾ സ്നേഹത്തിന്റെ ഭാഷ മാറി വളരെ പെട്ടന്ന് അവൾ അവൻ ആയി മാറി പിന്നെ ചെവി പൊട്ടുന്ന തെറിയുടെ പൂരം ആയിരുന്നു,അവളായ ഒരുവൻ സമ്മാനിച്ചത്.. ഇതെല്ലാം നേടി തന്നത് പെൺകുട്ടികൾക്ക് പിറകെ നടന്നത് കൊണ്ട് മാത്രം ആണെന്നുള്ളത് മറച്ചു വെക്കാൻ ആകാത്ത സത്യം, എന്നിട്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് അതേ വഴി ,എഴുത്തിൽ പോലും തുല്യ വില നൽകുന്ന ഞാൻ തന്നെ തെറ്റ് ചെയ്യുക ആണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി പക്ഷെ … എടോ സോറി ട്ടൊ നിന്റെ ഏട്ടനോട് ഞാൻ ക്ഷമ ചോദിക്കുന്നു , പറയുന്ന വാക്ക് ഒന്നും ചെയ്യുന്ന പ്രവൃത്തി മറ്റൊന്നും ആയിരുന്നു ഇത്രയും നാൾ ഇനി അങ്ങനെ ഉണ്ടാവില്ല തീർച്ച ,എന്റെ കണ്ണിൽ ശരിയും തെറ്റും കാണിച്ചു തന്നതിന് ഒരുപാട് നന്ദി ട്ടൊ .

8 Comments

  1. മച്ചാനെ പൊളിച്ചു കിടു ഇനീം എഴുതണം നല്ലപോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട് എങ്ങനെയാ പറയുക നമ്മൾ ഒരു ആലിന്റെ ചെവിട്ടിൽ നിന്ന് കണ്ണ് അടച്ചു ശുദ്ധമായ വായു ഉള്ളിലേക്ക് വലിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ യ മോനെ ???

  2. ???❤️

  3. Ending Kidu Kadha poli onnude allam vishadikarich eyuthu pine ingne poya mathi action mind ilot varanda pine kadha thudarn poya mathiya petan njrthale

  4. ഒരു നല്ല ഫീൽ good story കൊള്ളാം ഇഷ്ടായി ❤️❤️❤️❤️
    Super

  5. Cool macha….✌ editing is cool….

  6. ❤️❤️❤️❤️❤️

  7. ❤❤❤❤❤❤

Comments are closed.