പെണ്ണുംകെട്ടി അവളെയും കൂട്ടി മുട്ടിയുരുമ്മി പോകുന്നത് കാണുമ്പോൾ ഞാൻ മനസിലുറപ്പിച്ചതാ എനിക്കും ഒരു ദിവസം വരുമെന്ന്. ഞാൻ പ്രതീക്ഷിച്ചതിലും സുന്ദരിയായ പെണ്ണിനെത്തന്നെ കിട്ടി, അപ്പൊ അതിത്തിരി ആഘോഷിച്ചാലെന്താ?
അങ്ങനെ അമ്പലത്തിൽ എത്തി, മുതലപ്പാറ ഭഗവതി ക്ഷേത്രം. അങ്ങനെപറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും അറിയണമെന്നില്ല.
“കൃഷ്ണവിലാസം ഭഗീരഥൻ പിള്ള, വലിയ വെടി നാല് ചെറിയ വെടി നാല്”
എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആ രംഗം ഓടിവരും.
അതെ, മീശമാധവൻ ഉൾപ്പെടെ മലയാളത്തിലെ കുറച്ച് സിനിമകൾക്ക് വേദിയായ അമ്പലമാണ് ഇത്.
ചെറിയ ഒരു മലയുടെ മുകളിലാണ് അമ്പലം, നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. വഴിപാടുകൾ കഴിപ്പിച്ച് തൊഴുത് വലം വച്ചു. പരിചയക്കാരോട് കുശലം പറഞ്ഞ് ഭാര്യയെ പരിചപ്പെടുത്തിക്കൊടുത്തു, അതാണല്ലോ ഈ യാത്രയുടെ ഒരു ഉദ്ദേശം. പ്രസാദവും വാങ്ങി പുറത്ത് കടന്നു, അവൾ നെറ്റിയിൽ ചന്ദനം തൊട്ടുതരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. ഭാര്യാഭർതൃബന്ധം നൽകുന്ന പ്രത്യേകസുഖം.
ക്ഷേത്രത്തിന്റെ കല്പടവുകളിൽ കുറച്ച് നേരം ഇരുന്നു. ഇനിയും തെളിയാത്ത മാനത്തിന് താഴെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു. കല്യാണത്തിന് മുൻപ് ഫോണിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളു. ഫോട്ടോ കണ്ടതും, പരസ്പരം സംസാരിച്ചതും ഇഷ്ടങ്ങൾ പങ്ക് വച്ചതുമെല്ലാം ഫോണിലൂടെ ആയിരുന്നു. ഒന്ന് നേരിൽ കാണാനും ചേർത്ത് പിടിക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറച്ച് കാത്തിരുന്നാലും ഇന്ന് എന്റെ കൈക്കുള്ളിൽ അവളുണ്ട്, എന്റേതായി, എന്റേത് മാത്രമായി.
‘പോവാം ഏട്ടാ?’
‘ഉം. മഴ പെയ്യാനുള്ള ചാൻസുണ്ട്’
അവളോട് വാതോരാതെ സംസാരിച്ച് കൊണ്ടാണ് വീട്ടിലെത്തിയത്. ബൈക്ക് നിർത്തി ഒരു ഫ്ലക്സ് എടുത്ത് മുകളിലിട്ടു. ഇനിയും വണ്ടി കഴുകാൻ വയ്യ, വേൾഡ് കപ്പ് സമയമായത് കൊണ്ട് ഫ്ളക്സിന് ക്ഷാമമില്ല.
ചാരിക്കിടന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി
‘നിക്ക് ഏട്ടാ, ഞാൻ സാരി മാറ്റട്ടെ’
??????
നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…