സ്നേഹപൂർവ്വം 18

ചേച്ചിയെ കെട്ടിച്ച് വിട്ടതിൽപ്പിന്നെ ഈ വീട്ടിൽ ഒരു പെൺകുട്ടിയുടെ പാദസ്വരം കേട്ടിട്ടില്ല, അത്കൊണ്ടാണ് നിറയെ മണികളുള്ള ഒരു പാദസരം വാങ്ങാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നത്. അത് വാങ്ങിയിട്ടും ഉണ്ട്, കല്യാണ ദിവസം അതാണ് ഇട്ടിരുന്നത്. അത് മാറ്റി എപ്പോഴാണാവോ ഇത് കയറ്റിയത്? പാദസരത്തിന്റെ കിലുക്കം, അതെനിക്ക് വേണം, അത് എന്റെ വീക്ക്നെസ് ആണ്.

‘നീയെന്താടാ അവളുടെ കാല് പിടിച്ചുകൊണ്ട് ഇരിക്കുന്നത്? മഴ വരുന്നതിന് മുൻപ് പോയിവരാൻ നോക്കടാ’

ചെ, അമ്മ കണ്ടു. മോളെ, ഈ കാര്യം മാറ്റിവച്ചിട്ടുണ്ട്, വന്നിട്ട് കാണാം ട്ടോ.

കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാ ഞങ്ങൾ ഒറ്റയ്ക്ക് ഒരു യാത്ര പോകുന്നത്. കുറേ വിരുന്നുകളൊക്കെ കഴിഞ്ഞിരുന്നു, അപ്പോഴൊക്കെ കൂടെ രണ്ടാളുകളുണ്ടായിരുന്നു, ചേച്ചീടെ കുട്ടികൾ. ഒരാൾ എന്റെ മുന്നിലും ഒരാൾ പിന്നിലും ഇരിക്കും. ആദ്യമൊക്കെ അവർ കൂടെയുള്ളത് ഒരു ആശ്വാസമായിരുന്നു, പതുക്കെ പതുക്കെ ആ തങ്കക്കുട്ടികൾ കുട്ടിച്ചാത്തന്മാരായി തോന്നി.

തിരക്കൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയപ്പോഴാണ് എന്റെ കുട്ടിയോട് ഇത്തിരി നേരം സംസാരിച്ചിരിക്കാൻ പോലും പറ്റിയത്.

ഇത്തവണ കൊണ്ടുപിടിച്ച മഴക്കാലമാണ്, കല്യാണത്തിന്റെ അന്നും മഴ പെയ്തു, കുട്ടിക്കാലത്ത് അമ്മിയിൽ നിന്ന് തേങ്ങ വാരിത്തിന്നപ്പോഴേ അമ്മ പറഞ്ഞതാ കല്യാണത്തിന് മഴ പെയ്യും എന്ന്, അന്ന് അതൊന്നും കാര്യമാക്കിയില്ല. മനുഷ്യൻ തോറ്റു, ശാസ്ത്രം ജയിച്ചു. പക്ഷേ മഴകൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായതും എനിക്ക്തന്നെയാണ്. കൂട്ടുകാരന്മാരുടെ വേലവെയ്പ്പ് ഒന്നും നടന്നില്ല. എല്ലാവരും അണിയറയിൽ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു, ഭാഗ്യത്തിന് അതെല്ലാം മഴയിൽ കുത്തിയൊലിച്ച് പോയി.

മഴക്കാലം തുടങ്ങിയതേയുള്ളു, റോട്ടിൽ മൊത്തം കുഴികളായി. ഓരോ കുഴിയും വെട്ടിച്ചെടുക്കുമ്പോൾ തോളിലിരുന്ന അവളുടെ കൈ ഒന്ന് കൂടി അമരുന്നുണ്ടായിരുന്നു.
‘നീയെന്തിനാ ബുദ്ധിമുട്ടി അവിടെ പിടിക്കുന്നത്? വയറിൽ പിടിച്ചോ’

ഇത്തിരി ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും ഉള്ളിൽ ഒരു കള്ളചിരിയുണ്ടായിരുന്നു. എന്തായാലും പറഞ്ഞത് ഏറ്റു, അവൾ കൈകൊണ്ട് വയർ ചുറ്റിപ്പിടിച്ചു.
ഇതൊക്കെ എന്റെയൊരു ആഗ്രഹമായിരുന്നു. എന്നെക്കാളും ഇളയ ചെക്കന്മാർ, അതും കുടുംബത്തിൽത്തന്നെയുള്ളവർ നേരത്തെ

2 Comments

  1. Dark knight മൈക്കിളാശാൻ

    നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…

Comments are closed.