അമ്മയോട് പറഞ്ഞ് ഇറങ്ങി, വഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊണ്ട് അവളോട് പടിക്കലേക്ക് നടക്കാൻ പറഞ്ഞു. അപ്പോഴാണ് അത് കണ്ടത്, അവളുടെ പിന്നാലെ കുറേ നൂല് പോകുന്നു, സാരിയിൽ നിന്ന് പിന്നിയിരിക്കുകയാണ്. അത് ചെളിയിലൂടെ വലിച്ച് കൊണ്ടാണ് അവൾ നടക്കുന്നത്
‘ഡീ നിന്നേ…’
‘എന്താ ഏട്ടാ?’
‘എന്താ നിന്റെ പിന്നിൽ?’
‘എന്ത്?’
അവൾ തിരിഞ്ഞ് നോക്കി.
‘അയ്യോ, ഏട്ടാ അതൊന്ന് പൊട്ടിച്ച് കളയ്’
‘എനിക്ക് വയ്യ, നീ തന്നെ കളഞ്ഞോ’
‘അത് പിന്നിലല്ലേ ഏട്ടാ, എനിക്ക് പറ്റില്ല’
നാശം, അത് അവിടെ ഇരുന്നോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു. ഇപ്പൊ വെക്കുന്ന വെടി മുഴുവൻ ഉന്നം തെറ്റുകയാണല്ലോ.
വേറെ വഴിയില്ലാത്തത് കൊണ്ട് അവളുടെ അടുത്ത് ചെന്ന് ആ നൂല് വലിച്ച് പൊട്ടിച്ചു, അപ്പോഴേക്കും ആ നൂല് വലിച്ച ഭാഗം മുഴുവൻ മുകളിലേക്ക് കയറിപ്പോയി. അത് ശരിയാക്കുമ്പോഴാണ് അവളുടെ കാലുകൾ നോക്കിയത്. ആദ്യമായിട്ടാ ഒരു പെൺകുട്ടിയുടെ കാല് ഇത്ര അടുത്ത് നിന്ന് നോക്കുന്നത്. ആഹാ, നല്ല ഭംഗി, ഒപ്പം എന്റെ കാലിന്റെ അവസ്‌ഥ നോക്കി കൊയ്ത്ത് കഴിഞ്ഞ പാടം വിണ്ടുകീറിയത് പോലെയായിരുന്നു.
ഗൾഫ് ജീവിതത്തിന്റെ ബാക്കിപത്രം.
ഒന്ന്കൂടി നോക്കിയപ്പോഴാണ് അവളുടെ പാദസരം കണ്ടത്. കിട്ടി, ഒരു വഴക്കിനുള്ള കാരണം കിട്ടി. സ്വർണ്ണപാദസരം ലേ? നിന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാ സ്വർണ്ണം കാലിൽ ഇടരുതെന്ന്, ധിക്കാരി പറഞ്ഞാൽ കേൾക്കില്ല ലെ? അമ്പടീ കാണിച്ച് തരാം ഞാൻ.
??????
നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…