സ്നേഹപൂർവ്വം 18

Snehapoorvam by Rajeesh Kannamangalam

‘ഏട്ടാ… ഏട്ടാ…’

‘ഉം, എന്താ?’

‘ഒന്നിങ്ങട് വാ’

‘എന്താന്ന് പറ’

‘ഇങ്ങട് വാ’

വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ.

എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം.
റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ.

‘എന്തേ ‘

‘ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ’

‘അയ്യേ, എനിക്കൊന്നും വയ്യ’

‘എന്താട്ടോ ഏട്ടാ, ഇത് നേരെ നിൽക്കുന്നില്ല’

‘അതൊക്കെ നീ ഒറ്റയ്ക്ക് ചെയ്താൽമതി’

‘എനിക്ക് പറ്റാത്തത് കൊണ്ടല്ലേ ഞാൻ വിളിച്ചത്, പ്ലീസ് ട്ടോ’

‘എനിക്കൊന്നും അറിയില്ല ഇത് പിടിക്കാൻ, നീ അമ്മയെ വിളിച്ചോ’

‘അമ്മ കുളിയ്ക്കാ. ഏട്ടൻ പറഞ്ഞിട്ടല്ലേ ഞാൻ സാരി ഉടുത്തത്, ഇത് പിടിച്ച് താ, അല്ലെങ്കിൽ ഞാൻ ചുരിദാർ ഇടും’

എനിക്ക് ഇത് കിട്ടണം, അമ്പലത്തിൽ പോകുമ്പോൾ സാരി മതി എന്ന് ഞാൻ തന്നെയാ അവളോട് പറഞ്ഞത്, അത് ഇത്ര വലിയ കുരിശാകുമെന്ന് കരുതിയില്ല. ഇനിയിപ്പോ വേറെ വഴിയില്ല.

അവൾക്കുമുന്നിൽ മുട്ടുകുത്തി ഇരുന്നു, കഞ്ഞിമുക്കിയ സെറ്റ് സാരിയാണ്, ഓരോ ഞൊറിയും ഓരോ വശത്തേക്ക് നിൽക്കുന്നു, അവ ഓരോന്നും എടുത്ത് ഒരേപോലെ വച്ച് താഴെവരെ വലിച്ച് വിട്ടു.

2 Comments

  1. Dark knight മൈക്കിളാശാൻ

    നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…

Comments are closed.