സ്ത്രീജന്മം [ഭദ്ര] 277

അനാവശ്യ കാര്യങ്ങൾക്ക് കണക്കില്ലാതെ കിട്ടുന്ന അടിയുടെ അമർഷത്തിൽ മനസ്സിൽ തെറിയഭിഷേകം നടത്തിക്കൊണ്ടു ഞാൻ സായൂജ്യമടഞ്ഞു. ഒരിക്കൽ ആത്മഗതം പറഞ്ഞതൊരല്പം ഉച്ചത്തിൽയിപ്പോയി. ഒന്ന് പോടാ…. ഇവനു വട്ടാ.. വെറും പ്രാന്തൻ…. ചാടിയെണീറ്റൊരു ചവിട്ട്. ഒരുമ്പെട്ടവൾ ഭർത്താവിനെ എടാ പോടാന്നൊക്കെ വിളിക്കാറായോ… നിനക്കത്രയ്ക്ക് അഹന്തയോ? കോപം കൊണ്ട് വിറച്ചു..

ങേ! ഇത് കൊള്ളാമല്ലോ എന്നെ “ക”യും “മ”യും “ത”യും “പ”യും എന്നുവേണ്ട അക്ഷരമാലയിലെ സർവ്വ അക്ഷരങ്ങളും ചേർത്ത് വിളിച്ച തെറിക്കൊക്കയും മുകളിലാണൊ ഈ “പോടാ”

എന്നെ ഇങ്ങനെ അടിക്കുമ്പോഴൊക്കെയും ദൂരെ മാറി നിന്ന് എന്റെ പൊന്നുമോൻ പേടിച്ചു നിലവിളിക്കുകയാവും. അല്ലേലും ഇതൊക്കെ കണ്ടാൽ ആരും ഒന്ന് പേടിച്ചു പോകും പിന്നല്ലേ ഈ കുരുന്നു ജീവൻ.. ആദ്യത്തെ കുറേ അടി കരണം പുകച്ചു കൊണ്ടാണ്. പിന്നെ മുതുകത്ത്…
എന്നിട്ട് കൊരവള്ളിക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കും. നിലത്തുവീഴുമ്പോൾ കാലിന് തൊഴിക്കും. ഒടുക്കം ചവിട്ടി കൂട്ടി ഒരു എറിയും. ഇത് കണ്ട് പേടിച്ചുവിറച്ച് വല്ല മൂലയിലും ആലില പോലെ വിറച്ചുകൊണ്ടാവും ഇരിക്കുക പാവം!. ഉറക്കത്തിൽ തല്ലല്ലേ കൊല്ലല്ലേ എന്ന് നിലവിളിയും. ഇതൊക്കെ കണ്ടു വളരുന്ന കുഞ്ഞുമനസ്സിന്റ ആധികൾ…. അവന്റെ ഭാവി…. ഇവ എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു.

ഒരിക്കൽ വേദന സഹിക്കവയ്യാതെ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. നാലു നേരം തിന്നാൻ തരുന്നില്ലേ അതിൽ ഒരു നേരം ഞാൻ വിഷം കലർത്തി വിളമ്പും നോക്കിക്കോ… അല്ലേൽ കറിക്കത്തി കൊണ്ട് കുത്തി കുത്തി കൊല്ലും.. എനിക്ക് വയ്യ ഇങ്ങനെ നരകിച്ചു നരകിച്ചു ചാവാൻ.

നാളുകൾക്കു ശേഷം എപ്പഴോ കരഞ്ഞു തളർന്നു കിടന്ന എന്നെ കെട്ടിപ്പിടിച്ച് ഒരായിരം ഉമ്മകൾ തന്നിട്ട് പതിയെ അവനെന്റെ ചെവിയിൽ അടക്കം പറഞ്ഞു.. നമുക്ക് അച്ഛനെ കുത്തിക്കൊല്ലാം! ദേഷ്യത്തിന്റെ പുറത്ത് അറിയാതെ എപ്പോഴോ പറഞ്ഞുപോയത് ആ കുഞ്ഞു മനസ്സിൽ കോറിയിട്ടത് ഞാനറിഞ്ഞിരുന്നില്ല! എന്നെപോലെ അവൻ തന്റെ അച്ഛനെ ഒരുപാട് വെറുത്തിരുന്നുവോ? അതിനെ കണ്ണീരിൽ കുതിർന്ന എൻറെ വാക്കുകൾ ഒരു കാരണമായിരുന്നുവോ? അല്ലെങ്കിൽ പിന്നെ ഒരാറുവയസുകാരൻ അങ്ങനെ ചെയ്യുമായിരുന്നില്ല.

മൊബൈലിൽ വീണ്ടും കണ്ട പ്രണയ സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ നീയിതൊക്കെ തിരക്കുന്നതെന്തിനാ.. ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും.. മേലിൽ എന്റെ കാര്യത്തിൽ ഇടപെടരുത്.. പറഞ്ഞേക്കാം.

പിന്നെ എന്തിനാ എന്നെ ഇവിടെ തളച്ചിട്ടിരിക്കുന്നത്? ഒരേ സമയം രണ്ടു വള്ളത്തിൽ എന്തിനിങ്ങനെ? അടിമ പണിയെടുക്കാൻ ഞാനും കൂടെ കിടത്താനും തേൻ നുകരാനും മറ്റൊരുത്തി.. ഇതിലും ഭേദം വല്ല…

ഇത്തവണ കൈകൾക്ക് പകരം കാലായിരുന്നു! കാലുമടക്കി സർവ്വ ശക്തിയുമെടുത്ത് മുഖത്തൊരു തൊഴി! തെറിച്ചു ചെന്ന് മതിലിൽ തലയിടിച്ചു വീണു… പിന്നെ കണ്ണു തുറന്നപ്പോൾ തളംകെട്ടിയ ചോരയിൽ മുങ്ങി കിടക്കുകയായിരുന്നു ഞാൻ.. അരികിൽ ഭീതിയോടെ ചലനമറ്റിരുന്ന പൊന്നുമോനെ വിറയാർന്ന കരങ്ങോടെ വാരിയെടുത്തു മാറോടണച്ചപ്പോൾ പിന്നിലൊളിപ്പിച്ച കഠാര നിലത്തുതിർന്നുവീണു.

18 Comments

  1. ഭദ്ര,
    എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
    മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
    പുതിയ കഥയുമായി വരിക, ആശംസകൾ…

  2. ???
    വായിച്ചു.. ഇഷ്ടപ്പെട്ടു..!???

  3. ഏക - ദന്തി

    ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി

    1. കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

      നന്ദി

  4. നിധീഷ്

    ❤❤❤❤❤

    1. Thank you

  5. വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
    ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
    സ്നേഹത്തോടെ…

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!

      ഭദ്ര

    1. Thank you

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??

    1. Thank you

      1. ചെമ്പരത്തി

        ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
        ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????

        1. ചെമ്പരത്തി,
          ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.

          ഭദ്ര

    1. Thank you

    1. Thank you

Comments are closed.