ശിവൻ എന്നാൽ അർത്ഥമാക്കുന്നത് .. [Jacki ] 88

Views : 931

ശിവൻ എന്നാൽ അർത്ഥമാക്കുന്നത് ..

Author : Jacki

 
ഹൈ ഞാൻ ജാക്കി എവിടെ പുതിയ ഒരു ………..   🤔
അതുപോട്ടെ ..
ഞാൻ എവിടെ കഥകൾ അയച്ചിട്ട് 2 , 3 ദിവസം കഴിഞ്ഞിട്ട വരുന്നേ അതുകൊണ്ട് ശിവരാത്രി സ്പെഷ്യൽ
അയക്കാൻ പറ്റിയില്ല കുറച്ച ബിസി ആയിപോയി എല്ലാം കഴിഞ്ഞേ ഉടനെ വന്ന് അങ്ങെ
പോസ്റ്റി
ഇത് ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് തരണം പിന്നെ ഇഷ്ട്ടായി എങ്കിൽ ലൈക് തരണം 💞


ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ശരി, ദൈവികതയുമായി ബന്ധപ്പെടുത്തി പറയുന്നതെല്ലാം നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. എന്നാൽ നിങ്ങൾ ശിവപുരാണം വായിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശിവൻ ഒരു നല്ല വ്യക്തിയാണോ മോശം വ്യക്തിയാണോ എന്ന് നിർണ്ണയിക്കാൻ സാധിക്കില്ല. അദ്ദേഹം സുന്ദരപുരുഷനാണ് ഒപ്പം തന്നെ അദ്ദേഹം ഏറ്റവും വിരൂപനായ ആളുമാണ്. അദ്ദേഹം ഒരു വലിയ സന്യാസിയാണ് ഒപ്പം തന്നെ ഒരു കുടുംബസ്ഥനുമാണ്. അദ്ദേഹം ഏറ്റവും അച്ചടക്കമുള്ളവനാണ് ഒപ്പം തന്നെ ലഹരിയിൽ മുങ്ങിയവനുമാണ്. ദൈവങ്ങളും ചെകുത്താന്മാരും തുടങ്ങി ലോകത്തിലെ എല്ലാ തരത്തിൽപെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നു .പരിഷ്‌കാരം എന്ന് വിളിക്കപ്പെടുന്ന സംഗതി, സാധാരണയായി ദഹിക്കാൻ പ്രയാസമുള്ള അദ്ദേഹത്തിന്റെ കഥകളെ സൗകര്യപൂർവം ഒഴിവാക്കി വിട്ടുവെങ്കിലും ശിവൻ ആരാണെന്നതിന്റെ യാഥാർഥ്യം ഇതാണ് .

 

അസ്തിത്വത്തിലെ എല്ലാ ഗുണങ്ങളുടെയും സങ്കീർണമായ സംയോജനം ഒരു വ്യക്തിയിൽ സാക്ഷാൽക്കരിച്ചതാണ് ശിവൻ. ഈ ഒരു വ്യക്തിയെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചാൽ നിങ്ങൾക്ക് ജീവിതത്തിന്റെ മറുകര താണ്ടാൻ കഴിയും. ഒരാളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്താണെന്നു വച്ചാൽ, നാമെപ്പോഴും എന്താണ് സുന്ദരമായത് എന്താണ് സുന്ദരമല്ലാത്തത്, എന്താണ് നല്ലത് ,ഏതാണ് മോശമായത് എന്നിങ്ങനെ വേർതിരിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാറ്റിന്റെയും അസാധാരണ സംയോജനമായ ഈ മനുഷ്യനെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് സാധിച്ചാൽ, പിന്നെ നിങ്ങൾക്ക് യാതൊന്നുമായും ഒരു പ്രശ്നവുമുണ്ടാവില്ല.


 

മൂന്നാം കണ്ണ് തുറക്കുമ്പോൾ

ശിവൻ ത്രയംബകൻ എന്നും അറിയപ്പെടുന്നു . കാരണം അദ്ദേഹത്തിന് ഒരു മൂന്നാം കണ്ണുണ്ട്. മൂന്നാം കണ്ണ് എന്നാൽ ഒരാളുടെ നെറ്റി പിളർന്നു എന്തോ പുറത്തു വന്നു എന്നല്ല അർത്ഥം.മറ്റൊരു തലത്തിലുള്ള കാഴ്ച അവിടെ തുറക്കപ്പെട്ടിട്ടുണ്ട് എന്നാണ് . ഈ രണ്ടു കണ്ണുകൾക്കും ഭൗതികമായതെന്തോ അത് മാത്രമേ കാണാൻ സാധിക്കൂ. ഞാൻ എന്റെ കൈ കൊണ്ട് അവയെ മറയ്ക്കുകയാണെങ്കിൽ അതിനപ്പുറത്തേക്ക് അവയ്ക്ക് കാണാൻ കഴിയില്ല .അവ അത്ര മാത്രം പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്നാൽ ജീവിതത്തെ പൂർണമായും വ്യത്യസ്തമായ രീതിൽ നോക്കിക്കാണുന്ന മറ്റൊരു തലത്തിലുള്ള കാഴ്ച, ലഭ്യമാവുകയും നിലനിൽക്കുന്നതെല്ലാം ഗ്രഹിക്കപ്പെടുകയും ചെയ്തു എന്നാണർത്ഥം.

Recent Stories

The Author

Jacki 💞

13 Comments

  1. ദേവദേവൻ

    സർവ്വം ശിവമയം.
    നീയും ശിവൻ ഞാനും ശിവൻ. സകലതും ശിവൻ.

    അറിവാണ് സഹോ.
    അളക്കാനാകാത്ത അറിവിന്റെ നിറകുടം ആണ് അദ്ദേഹം. ഒരു ദൈവം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പ് എന്നൊക്കെ പറയാം.
    ശിവമില്ലെങ്കിൽ അവിടം ശവസമാനം.

    കുറച്ചെങ്കിലും മറ്റുള്ളവരിലേക്ക് പകർത്തിയ ആ രചനയ്ക്ക് ഒരുപാട് സ്നേഹം ❤️❤️

    1. 🙏🙏🙏🙏 SHANKSARAN ….

  2. Mathruboomiyil jagathguruvinte documentary undayirunu ithinekurich.

    1. kandillayirunnu bro… 👀

  3. ഏക - ദന്തി

    നാഗേന്ദ്ര ഹാരായ് ത്രിലോചനയ
    ബസ്മംഗ രംഗായെ മഹേശ്വരായ
    നിത്യ ശുധ്യായേ ദിഗാംബാരായ
    തസ്മൈ നകരായ നമശിവായ

    യക്ഷ സ്വരൂപായ ജഡാ ധാരയ
    പിനക ഹസ്തതായ സനാതനയ
    ദിവ്യായ ദേവയ ദിഗാംബാരായ
    തസ്മയി യകരായ നമശിവായ …

    ജാക്കി വേറെ ലെവലിൽ കേറി തുടങ്ങിയോ?

    1. 🙏🙏🙏🙏

      ജാക്കി വേറെ ലെവലിൽ കേറി തുടങ്ങിയോ?

      angane onnum ella bro
      vayanakar eppo avashyam ediyum mythum okke yaa athokke njan ezhuthan ninnal van

      parajayam avum 😂

  4. 👑സിംഹരാജൻ

    Jacki❤🖤,
    KOLLAM valare ishtappettu❤, shivane patti paranja first paragraph aanu enikk ettavm ishtappettathum🖤❤
    ❤🖤❤🖤

    1. rajaaveee…. sneham … 💞💕💞

    1. 💞💞

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1 st

    1. Urakamilley….

    2. 🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com