ബാക്കിയുള്ളവര ഇങ്ങനെ കൊല്ലാകൊല ചെയ്യുന്ന എന്തിനാ? നിനക്ക് കണ്ടവരുടെ കാര്യമൊക്കെ തിരക്കാം… ആശുപത്രിയിൽ പോയോ? ഇപ്പോൾ എങ്ങനെയുണ്ട്? ഡോക്ടർ എന്തു പറഞ്ഞു? എന്നു വേണ്ടതെല്ലാം…. എന്നാലോ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല….. ഇതെന്തു കഥ കണ്ടവരുടെ കാര്യമോ?! ഓഹോ….. അപ്പോൾ രഹസ്യമായി എന്റെ മൊബൈൽ പരിശോധിക്കലാണ് പണി. ഇന്നലെ ഞാനെന്റെ വീട്ടിലേക്ക് അച്ഛന്റെ കാര്യം തിരക്കി അയച്ച വാട്ട്സ്ആപ്പ് മെസ്സേജ്.
ഞാൻ ആരോടെങ്കിലും അധികമൊന്നും മിണ്ടിയാൽ കുറ്റം, എന്റെ വീട്ടിൽ വിളിച്ചാൽ ദേഷ്യം, എന്തേലും പറഞ്ഞാൽ, ചെയ്താൽ.. എല്ലാത്തിനും ദേഷ്യവും കുറ്റപ്പെടുത്തലും മാത്രം. ഭർത്താവും ഭർത്താവിന്റെ കാര്യങ്ങളും മാത്രം അതല്ലാതെ വേറൊന്നും പാടില്ലാത്രേ. എന്റെ കാര്യങ്ങൾ കഴിഞ്ഞുമതി കുഞ്ഞു പോലും എന്ന മട്ടാണ്. ആദ്യമൊക്കെ സ്നേഹക്കൂടുതലാണെന്ന് ഓർക്കുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു. പിന്നെ പിന്നെ അതൊരു വീർപ്പുമുട്ടലായി. പെൺ സുഹൃത്തുക്കളോടു പോലും അധികം മിണ്ടിക്കൂടാ.. അതിനെനിക്ക് ആൺ സുഹൃത്തുക്കൾ ആരും ഇല്ല താനും. എന്റെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ possessiveness ഒരു ചങ്ങലയാണ് അത് വല്ലാണ്ടങ്ങു വലിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലും.. അതെ സംശയ രോഗമായി പടർന്നു പന്തലിക്കാവുന്ന ഒരു വിഷവിത്തു തന്നെയാണത്. പണം കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ വളർന്നാൽ ദോഷമെന്നല്ലേ.
പക്ഷേ ഓരോ പ്രശ്നങ്ങൾക്കു ശേഷവും രാത്രി പുതപ്പിനടിയിൽ ചുരുണ്ടുകൂടാൻ വരും. പുരുഷന് പലതും വേഗത്തിൽ മറക്കാനാകും. ചിലപ്പോൾ പുരുഷന് ഒരു സ്പർശനത്തിലൂടയോ കാഴ്ചയിലൂടയോ വികാരം തോന്നിയേക്കാം എന്നാൽ സ്ത്രീയെ സംബന്ധിച്ച് മനസ്സാണ് ആധാരം. നേരത്തെ പറഞ്ഞതുപോലെ സ്ത്രീജനങ്ങൾക്ക് ഇനിയുമുണ്ട് ധാരാളം പ്രത്യേകതകൾ. ഓരോ പ്രശ്നങ്ങൾ പരിഹരിച്ചാൽ കൂടി അവരുടെ ഉള്ളിൽ അത് ഒരു കനലായി അവശേഷിക്കും പിന്നീടുണ്ടാകുന്ന ഓരോന്നും, ഓരോ തീപൊരിയും ആ കനലിനെ ആളിക്കത്താനേ ഉപകരിക്കൂ.
മുമ്പ് ആരോ പറഞ്ഞാരു കഥയാണ് ഓർമ്മ വരുന്നത്, അദ്ധ്യാപകനായ ഒരു ഭർത്താവ് ഒരിക്കൽ ഭാര്യയോടു പറഞ്ഞു പുതുതായി വന്ന റസിയ ടീച്ചർക്ക് പൊടിമീശ ഉണ്ടത്രേ.. കുറേ നാളുകൾക്കു ശേഷം രാത്രി വൈകി വീട്ടിലെത്തിയ ഭർത്താവ് ഗേറ്റ് കടന്നപ്പോൾ എന്തിലോ തട്ടി വീണു അതിന് ഭാര്യയോട് ചൂടായി. അപ്പോൾ അവൾ പറഞ്ഞു റസിയ ടീച്ചറുടെ പൊടിമീശ കാണാൻ കണ്ണുള്ളയാൾക്ക് സ്വന്തം വീടിനു മുന്നിലെ ഇഷ്ടിക കാണാൻ കണ്ണില്ലേ? വർഷങ്ങൾക്കിപ്പുറവും അവളത് മറന്നില്ലെന്ന് അറിഞ്ഞ ഭർത്താവ് സ്തബ്ദനായിപോയി.. എത്ര കൊല്ലം കഴിഞ്ഞാലും ഈ സ്ത്രീകൾ എടുത്തിടുന്നത് പണ്ടെങ്ങോ നടന്നതായിരിക്കും. അന്ന് അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ.. അതിനു മുന്നിൽ സർവ്വ ഭർത്താക്കന്മാരും പൻചപുക്ഷമടക്കും. പാമ്പിന്റെ പകയാണ് എത്ര കൊല്ലം കഴിഞ്ഞാലും ഓർത്തു വച്ച് പതിയിരുന്നു കൊത്തും.
എന്റെ മകന്റെ വളർച്ചയോടൊപ്പം അദ്ദേത്തിന്റെ ദേഷ്യവും വളർന്നു കൊണ്ടേയിരുന്നു. ആവശ്യമില്ലാതെ കിട്ടുന്ന അടിയും തൊഴിയും ശകാരവും എന്റെ മനസ്സിലെ സ്നേഹവും ബഹുമാനവും നഷ്ടപ്പെടുത്തുകയും പകരം ദേഷ്യമോ അമർഷമോ മറ്റെന്തൊക്കെയോ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ ഉടലെടുത്തു തുടങ്ങി. അതിനിടയിൽ വീണ്ടും പഴയ പൂന്തേൻ നുകരാൻ കൊതിക്കുന്ന വേണ്ടായി പലവട്ടം മുരണ്ടു. അത് മനസ്സിലെ വെറുപ്പിന്റെ ആക്കം കൂട്ടി.
ഭദ്ര,
എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
പുതിയ കഥയുമായി വരിക, ആശംസകൾ…
???
വായിച്ചു.. ഇഷ്ടപ്പെട്ടു..!???
ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി
കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
നന്ദി
❤❤❤❤❤
Thank you
വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
സ്നേഹത്തോടെ…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!
ഭദ്ര
❤️
Thank you
??
Thank you
ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????
ചെമ്പരത്തി,
ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.
ഭദ്ര
, ❤️❤️
Thank you
1st?
Thank you