എന്നോട് പൊറുക്കു മോളെ… എന്നെ വെറുക്കരുത്… ഉപേക്ഷിച്ചു പോകരുത്.. എനിക്ക് നീയല്ലാതെ മറ്റാരുമില്ല.. വേറാരും എന്നെ ഇങ്ങനെ സ്നേഹിക്കില്ല.. എല്ലാം സഹിച്ചും ക്ഷമിച്ചും ഒപ്പം നിൽക്കാൻ നിനക്കു മാത്രേ സാധിക്കൂ.. എല്ലാത്തിനും മാപ്പ്.. ഇനിയൊരു വാക്കുകൊണ്ട് പോലും നിന്നെ ഞാൻ നോവിക്കില്ല നിന്നോടിനി ഒരിക്കലും ദേഷ്യപ്പെടില്ല അതുറപ്പ്.. ആ വാക്കുകൾക്കു മുന്നിൽ ആ കണ്ണീരിനു മുന്നിൽ പിന്നെയും പതറിപ്പോയ ഞാൻ എല്ലാം മറന്നു. അല്ലേലും പെൺമനസ്സ് അങ്ങനെയാണ്. ആണൊരുത്തൻ ഉരുകിയാൽ ആ കണ്ണൊന്നു നിറഞ്ഞാൽ പിന്നെ എല്ലാം തീർന്നു അവനെത്ര തന്നെ ദ്രോഹം ചെയ്താലും സാരമില്ല.. അവളൊരു ഹിമകണം പോലെ ആ പാദങ്ങളിൽ അലിഞ്ഞുചേരും.
പിറന്നത് ആൺകുഞ്ഞ് എന്നറിഞ്ഞപ്പോൾ മനസ്സിന് ഒരുപാട് ധൈര്യവും കരുത്തും വന്നു. ഇനി ഏതവസ്ഥയിലും ഒരു താങ്ങായി തണലായി അവൻ ഒപ്പമുണ്ടാകും എന്നൊരു തോന്നൽ.
നാളുകൾ ഓരോന്നും കഴിയുംതോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന് മാത്രമല്ല അത് പാടേ മറന്നു. അല്ലേലും പറയുന്ന വാക്കിന് പഴം ചാക്കിന്റെ വിലപോലും ഇല്ലാന്ന് പലപ്രാവശ്യമായി തെളിയിച്ചതാണല്ലോ. സാധനങ്ങൾ പലതും വായുവിൽ പറക്കാൻ തുടങ്ങി.. ഒപ്പം അടിയും തൊഴിയും ചവിട്ടും എന്നുവേണ്ട സർവ്വതുമായി.. കള്ളിറങ്ങുമ്പോൾ പത്തി താഴ്ത്തുന്ന പാമ്പിനെ പോലെ കലിയിറങ്ങുമ്പോൾ പുന്നാരിക്കാൻ വരും അതും രാത്രിയിൽ… അല്ലേലും പുരുഷ കേസരികൾക്ക് രാത്രിയിലെ രതി മോഹത്തോടെ തീരുന്നതാണല്ലോ സർവ്വ ദേഷ്യവും പിണക്കവും. അന്നേരം വെറും പൂച്ചക്കുട്ടി. എന്തുപറഞ്ഞാലും സമ്മതിക്കും. പത്ത് പവന്റെ അരഞ്ഞാണം വേണമെന്ന് പറഞ്ഞാലും സമ്മതിക്കും. പക്ഷേ കാര്യം കഴിഞ്ഞാൽ തഥൈവ. എന്നാൽ സ്ത്രീ ജനങ്ങളുടെ കാര്യം അങ്ങനെയല്ല അതിന്റെ താക്കോൽ അവളുടെ മനസ്സിലാണ് ആ മനസ്സിനെ ആദ്യം തുറന്നാലേ ശരീരത്തിലേക്ക് പ്രവേശിക്കാനാകൂ. ഇതൊന്നും അറിയാതെ സ്വിച്ചിട്ടാലുടനെ കത്തണെമന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?? ഇതുമനസ്സിലാക്കാതെ അമിത വൈദ്യുതി പ്രവാഹം മൂലം മറുതലയ്ക്കൽ മൊത്തത്തിൽ പൊട്ടിത്തെറിച്ചിട്ടുണ്ടാവും.
കലി സിനിമ കണ്ടതിൽ പിന്നെ ആളൊരു തനി കലി അവതാരമായി. അറിയാതെ ഒരു സ്പൂൺ താഴെവീണാൽ, അടുക്കളയിൽ പാത്രം കഴുകുന്ന ഒച്ചകേട്ടാൽ, ടോയിലറ്റിൽ ടാപ്പ് തുറന്നാൽ, വീടിന്റെ കതകടക്കുമ്പോഴും തുറക്കുമ്പോഴും ഒച്ച പൊന്തിയാൽ സംസാരിക്കുമ്പോൾ ശബ്ദമൊന്നുയർന്നാൽ, കുട്ടി ബഹളം വച്ചാൽ… എന്നു തുടങ്ങി ശ്വാസം വിട്ടാൽ പോലും അക്ഷമനായി. വീടിനുള്ളിൽ അടക്കം പറഞ്ഞും കള്ളന്മാരെ പോലെ പതുങ്ങി പതുങ്ങി നടക്കേണ്ടയും അവസ്ഥ! എന്തിനും ഏതിനും ദേഷ്യം. എങ്ങാനും അറിയാതെ ഒരൊച്ച കെട്ടാൽ മുഖമടച്ചു തരും. പിന്നെ വെടിക്കെട്ടും പൂരവും തന്നെ. നീരുവന്ന ദേഹവുമായി മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിപ്പിടിച്ച് കരച്ചിലും പിഴിച്ചിലും പരിഭവം പറയും ഒരു പതിവായി.മോണകാട്ടി ചിരിച്ചും തലയിലൂടെ മൂത്രമൊഴിച്ചും അവനെന്നെ ആശ്വസിപ്പിച്ചു.
ജോലി കഴിഞ്ഞ് വന്നു കേറുമ്പോൾ ആദ്യം ഷൂസ് പിന്നെ സോക്സ്, പാന്റ്സ്, ഷർട്ട് ബനിയൻ തുടങ്ങി സകലമാന സാധനങ്ങളും നടക്കുന്ന വഴിയേ വലിച്ചൂരിയെറിയും. വൃത്തിയാക്കിയിട്ട വീട് വെറും അരമണിക്കൂർ കൊണ്ട് മൊത്തം അലംകോലമാക്കും മൂന്നു വയസ്സുകാരൻ മകൻ പോലും ഇങ്ങനെയില്ല. പിറ്റേന്ന് രാവിലെ പോകുന്നതു മുതൽ തിരിച്ചുവരുന്നതുവരെ പണിയാണ് ഒരു രാത്രികൊണ്ട് അത്രയും വഷളാക്കും. ഒതുക്കിയും പറക്കിയും വീട് വൃത്തിയാക്കിയും, കുഞ്ഞിനെ നോക്കിയും, ഭക്ഷണം ഉണ്ടാക്കിയും തിരിച്ചു വന്നാലും തീരാത്ത പണി! എന്നാലോ അവയെല്ലാം ഒറ്റവാക്കിൽ നിഷ്ഫലമാക്കും നിനക്കിവിടെ എന്താ പണി? ഒന്നും ചെയ്യില്ല വെറുതെ കുത്തിയിരുന്നോളും.. അതുകേൾക്കുമ്പോൾ പെരു വിരലീന്നു പെരുത്തു കേറും. എല്ലാ വീട്ടമ്മമാരും ജീവിതകാലം മുഴുവൻ കേൾക്കുന്നതാണ് ഈ ചോദ്യം എന്നാൽ ഒരു ദിവസം ഈ യന്ത്രം പണിമുടക്കിയാൽ സർവ്വതും തീർന്നു.
ഒരു ദിവസം ഓഫീസിൽ നിന്നും അദ്ദേഹത്തിനു ആവശ്യമുള്ള എന്തോ ഒരു ഫയൽ എടുക്കാൻ മറന്നു. വീട്ടിൽ വന്നപ്പോൾ അതിന് കിട്ടിയത് കുറച്ചൊന്നുമല്ല. ഒന്നുമറിയാത്ത കാര്യത്തിന് ഇങ്ങനെ കിട്ടിയപ്പോൾ അറിയാതെ ചോദിച്ചു പോയി.. സ്വന്തം കാര്യങ്ങൾ ചെയ്യേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ് അത് മറന്നിട്ട്
ഭദ്ര,
എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
പുതിയ കഥയുമായി വരിക, ആശംസകൾ…
???
വായിച്ചു.. ഇഷ്ടപ്പെട്ടു..!???
ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി
കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
നന്ദി
❤❤❤❤❤
Thank you
വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
സ്നേഹത്തോടെ…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!
ഭദ്ര
❤️
Thank you
??
Thank you
ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????
ചെമ്പരത്തി,
ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.
ഭദ്ര
, ❤️❤️
Thank you
1st?
Thank you