ഇല്ല.. ഇന്നും എന്റെ കൺമുന്നിലുണ്ട് വിറയാർന്ന കരങ്ങളാൽ അന്നാദ്യമായി എന്നെ സ്പർശിച്ചത്. വ്യാകുലതകളോടെ അധരങ്ങൾ കവർന്നെടുത്തു കൊണ്ട് നടത്തിയ ചേഷ്ടകൾ! മുറിവേറ്റ ചുണ്ട് നോക്കി ഞാൻ കരഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യ അനുഭവമാണ്.. ആദ്യമായി തൊടുന്ന പെണ്ണൊരുത്തി നീയാണ്.. അറിവില്ലായ്മ കൊണ്ടാണ്.. ക്ഷമിക്കെടീ… എന്നു പറഞ്ഞു മാറോടു ചേർത്ത നിമിഷം! അന്നാ ആദ്യരാത്രി മുതൽ പിന്നീടുള്ള രാത്രികളിലൊക്കെയും മനസ്സിനൊത്തു ശരീരം വഴങ്ങാതിരുന്നപ്പോൾ ടെൻഷൻ കൊണ്ടാണ് വെറുക്കല്ലെ മോളെ… എന്നു പറഞ്ഞപ്പോൾ സർവ്വ
ധൈര്യവും ആശ്വാസവും കൊടുത്താ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്നപ്പോൾ അറിഞ്ഞിരുന്നില്ല ഉള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന ടെൻഷൻ ഇതാണെന്ന്.
കഴിഞ്ഞ കാലത്തെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല.. അതിനെക്കുറിച്ച് ഞാൻ ചോദിക്കുന്നില്ല.. അത് എനിക്ക് അറിയേണ്ട കാര്യമില്ലല്ലോ.. കാരണം അത് എന്റെ വരവിനു മുന്നേ ഉള്ളതാണ് അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ ഇന്നും ആ ഓർമകളിൽ ജീവിക്കുന്നുവെങ്കിൽ.. അവയെ താലോലിക്കുന്നുവെങ്കിൽ.. ഇനിയും ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നെങ്കിൽ.. പിന്നെ..
അധികമായാൽ അമൃതും വിഷം! പഴമക്കാർ പറയുന്നത് വാസ്തവം.. ആരെയും ഒരുപാട് കണ്ണടച്ചങ്ങ് അന്ധമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യരുത് അവരിൽ നിന്നും എന്തെങ്കിലും സംഭവിച്ചാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
എന്നോ കരിഞ്ഞു പോയൊരാ പുൽചെടിയെ ഇനിയും നനപതിലതു പുഷ്പിച്ചിടുമെന്നും പിന്നെയാ പൂവാടിയിലൊരു പൂമ്പാറ്റപോൽ തേൻ നുകരണമെന്നുമീ കൊടുംവേനലിനിപ്പുറവും ആഗ്രഹിക്കണമെങ്കിൽ ഞാൻ വെറുമൊരു പാഴ്ച്ചെടി മാത്രമായി എന്തിനീ പാരിൽ….
ഇല്ല.. ഇനി ഒരുനിമിഷംപോലും ഞാൻ ജീവിച്ചിരിക്കില്ല. എന്റെ എല്ലാമെല്ലാമായിരുന്നു… എന്റെ ലോകം… ഇപ്പോൾ എനിക്കാ ലോകം തന്നെ നഷ്ടമായിരിക്കുന്നു. മണിക്കൂറുകൾ നീണ്ട മരവിപ്പിനു ശേഷം ബോധോദയമുണ്ടായി. ഇനി എന്തിന് ജീവിക്കണം? അതിനിടയിൽ എന്റെ വിഷമങ്ങളൊക്കയും അറിഞ്ഞു എപ്പോഴും ഒപ്പം തേങ്ങാറുള്ള എന്റെ കുരുന്നു ജീവൻ ആശ്വസിപ്പിക്കാൻ എന്നോണം ഉള്ളിൽ ഉന്തലും തള്ളലും നടത്തുന്നത് അറിഞ്ഞതേയില്ല. അതെപ്പോഴും അങ്ങനെയാണ് ഞാൻ സങ്കടം പറഞ്ഞ് കരയുമ്പോൾ ഉള്ളിലിരുന്ന് ഓരോ ചലനങ്ങളിലൂടെയും എന്നെ ആശ്വസിപ്പിക്കാറുണ്ട്.
ബാത്റൂമിൽ കയറി വെള്ളം തുറന്നു വിട്ടു.. മൂർച്ചയേറിയ ബ്ലേഡ് മെല്ലെ കൈതണ്ടയിലുരസി… ചോര പൊടിഞ്ഞു തുടങ്ങി രണ്ടു തുള്ളി ഇട്ടു തറയിലേക്ക് വീണു. മുറിവിനാഴം പോരെന്നു തോന്നുന്നു ഒന്നുകൂടി ആഴത്തിലായാൽ വേഗം തീർന്നു കിട്ടും….
വീണ്ടും ബ്ലേഡ് കൈതണ്ടയിലാഴ്ത്താൻ തുനിഞ്ഞതും ഉള്ളിൽ നിന്നും ശക്തിയിൽ ഒരുപ്രഹരം.. അതെ! അമ്മേ.. എന്ന് നിലവിളിച്ച് കരയുന്നുണ്ട്. പാവം ഭയന്നിട്ടാവണം വല്ലാതെ ഇളകുന്നുണ്ട്. പരിസര ബോധം വീണ്ടു കിട്ടിയ ഞാൻ ബ്ലേഡ് വലിച്ചെറിഞ്ഞു ഷാളുകൊണ്ട് മുറിവ് ചുറ്റിക്കെട്ടി. അന്നുമുതൽ എന്റെ ജീവൻ, നല്ല പാതി, എന്റെ എല്ലാമെല്ലാം, എന്റെ ലോകം തന്നെ എന്റെ കുഞ്ഞായി മാറപ്പെട്ടു.
കലുഷിതമായി കുത്തിയൊഴുകുന്ന പുഴ പോലെ ആകെ കലങ്ങിമറിഞ്ഞ മനസ്സുമായി മുന്നോട്ടുപോയി. യാന്ത്രികമായ എന്റെ പെരുമാറ്റം അദ്ദേഹം ശ്രദ്ധിച്ചിരുന്നുവോ എന്നറിയില്ല. പക്ഷേ ഒരു രാത്രിയിലെ സ്പർശനത്തിൽ അപ്രതീക്ഷിതമായി ഞാൻ പൊട്ടിത്തെറിച്ചത് ഒരു ആഘാതമായി.. കാരണം തിരക്കി… ഈ കാട്ടുവള്ളികൾക്കിടയിൽ കിടന്നു വല്ലാണ്ടങ്ങു മടുത്തിട്ട് ആ പഴയ പൂന്തേൻ നുകരാൻ കൊതിക്കുന്നു അല്ലേ? ചോദ്യം കേട്ട് സ്തബ്ധനായ അദ്ദേഹം എന്റെ മുന്നിൽ തലതാഴ്ത്തി.
മനസ്സിന്റെ താളം തെറ്റിയ ഏതോ ഒരു നിമിഷത്തിൽ അറിയാതെ പറ്റിപ്പോയതാ… ആ മെസ്സേജുകൾ. അതിനപ്പുറം ഒന്നുമില്ല ഒരു ബന്ധവുമില്ല. സത്യം… നിൻറ വരവിനു ശേഷം നീയല്ലാതെ മറ്റാരെയും… ഞാൻ… വാക്കുകൾ മുറിഞ്ഞു… കണ്ഠമിടറി… കരഞ്ഞുകൊണ്ടെന്റ കാലിൽ വീണു മാപ്പപേക്ഷിച്ചു.
ഭദ്ര,
എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
പുതിയ കഥയുമായി വരിക, ആശംസകൾ…
???
വായിച്ചു.. ഇഷ്ടപ്പെട്ടു..!???
ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി
കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
നന്ദി
❤❤❤❤❤
Thank you
വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
സ്നേഹത്തോടെ…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!
ഭദ്ര
❤️
Thank you
??
Thank you
ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????
ചെമ്പരത്തി,
ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.
ഭദ്ര
, ❤️❤️
Thank you
1st?
Thank you