ഹായ്…..
ഓർമ്മയുണ്ടോ നിനക്കന്നെ??
ഉം……. ഇപ്പോൾ…..??
വിവാഹം കഴിഞ്ഞു, ഉടനെ ഒരച്ഛനുമാകും… ആഹാ… നന്നായി..
എന്നോടു ദേഷ്യമുണ്ടോ??
ഏയ്…
വിവാഹം??
ഇല്ല…..
എന്നോടു വെറുപ്പാണോ??
ഏയ്…….
നിനക്ക് അതിനാവില്ല എന്നറിയാം. മറക്കാനാവുമോ നമ്മുടെ ആ പഴയ നിമിഷങ്ങൾ?? നീ എന്റേതും ഞാൻ നിന്റേതുമായിരുന്ന നാളുകൾ… ഹാ.. എത്ര സുന്ദരം!! നമ്മുടെ ആദ്യ ചുംബനം….. എൻറെ ജീവിതത്തിലെ ആദ്യ പെണ്ണ്….. ഞാനാദ്യമായി തൊട്ടത്… അധരങ്ങളിലെ മധുവറിഞ്ഞത്….അതാവോളം നുകർന്നത്.. എല്ലാം നീയായിരുന്നു. നാമൊരുമിച്ച് ഉണ്ടായിരുന്ന പകലിരവുകൾ… നിശയുടെ നീല നിശീധിനിയിൽ അരണ്ട മെഴുതിരി വെളിച്ചത്തിൽ നാമൊരുമിച്ചു രുചിച്ച നൈറ്റ് ഡിന്നറുകൾ.. നിലാവുള്ള രാത്രിയിൽ കടലോളങ്ങൾ തഴുകി മണൽപ്പരപ്പിൽ ഒരുമിച്ചു പങ്കിട്ട പ്രേമാർദ്ര നിമിഷങ്ങൾ.. എത്ര മനോഹരം!
ഇനിയൊരിക്കൽ കൂടി നിനക്ക് എന്റെയാപഴയ പ്രണയിനി ആകാമോ?
അതൊക്കെ പഴയ കഥയല്ലേ?? ഇനിയും നീ അതൊന്നും മറന്നില്ലേ?? ഇപ്പോൾ നീയൊരു ഭർത്താവാണ് അതിലുപരി ഒരച്ഛനാകാൻ പോകുന്നു. കഴിഞ്ഞു പോയ ഇരുണ്ട കാലങ്ങളെ മറന്നിട്ട് വരാനിരിക്കുന്ന സന്തോഷങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുക. നല്ലൊരു അച്ഛനും ഉത്തമ ഭർത്താവുമാവുകയാണ് വേണ്ടത്. എന്തേ നിൻറെ ഭാര്യ…? ഭാര്യക്ക് അതിനുള്ള…
ഏയ്.. അവളൊരു പാവാ… ശരിക്കും എന്റെ ഭാഗ്യമാണ്… എന്നെ പോലൊരു മുൻദേഷ്യക്കാരനെ സഹിക്കുന്ന അവളെ സമ്മതിക്കണം.. അവളെനിക്കു നല്ലൊരു ഭാര്യയാണ്. ഉത്തമ കുടുംബിനിയാണ്… എന്നെ മനസ്സിലാക്കുന്നവൾ….
എന്റെ എല്ലാ പ്രാരാബ്ദങ്ങളും മനസ്സിലാക്കി അതിനൊക്കെ പൊരുത്തപ്പെട്ട് എന്റെ ഇല്ലായ്മയിലും വല്ലായ്മയിലും കൂടെ നിൽക്കുന്ന ഒരു സുഹൃത്തും വഴികാട്ടിയും ഒക്കെയാണവൾ…
പിന്നെ എന്തിനവ വിസ്മരിച്ചുകൊണ്ട് നീ വെറുതെ സ്മൃതിയിലാഴുന്നു… ഇല്ലാത്ത അമ്പിളിമാമനെ എന്തിനീ പുഴയിൽ വീണ്ടും തപ്പുന്നു?
അപ്പോൾ നിനക്കാ പഴയ പ്രണയിനിയാകാൻ താൽപര്യമില്ലേ??!!
തലച്ചോറിലൂടെ വണ്ടുകൾ ശക്തിയായി ഇരമ്പികൊണ്ട് പാഞ്ഞു കയറുന്നു.. പരിസരബോധം തന്നെ നഷ്ടമായി ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലമുറയിട്ട നിമിഷങ്ങൾ… അപ്പോൾ.. അപ്പോൾ.. എന്റെ ഇന്നലെകൾ അതൊരു കൺകെട്ടായിരുന്നുവോ??! ഇപ്പോഴും തന്റെ പഴയ പ്രണയവും പ്രണയിനിയെയും ഓർത്തു ദാഹിക്കുന്നൊരു ദുരാത്മാവിനായിരുന്നൊ ഞാനെന്റെ ചോര കൊടുത്തത്?? ഇത്ര കണ്ട്
സ്നേഹിച്ചത്!
നാളിതുവരെ ഒരിക്കൽ പോലും എന്നോട് ഇത്രയും പ്രണയാദ്രമായി സംസാരിച്ച ഓർമയേ ഇല്ല. ഇതുപോലൊരു ഡിന്നർ.. ഒരു കടൽക്കാറ്റ് എന്റെ സ്വപ്നമായിരുന്നു. എന്റെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എല്ലാം അദ്ദേഹത്തിൻറെ പരിമിതികൾ കാരണം, പ്രാരാബ്ധങ്ങൾ കാരണം പണ്ടക്കു പണ്ടേ ഉപേക്ഷിച്ചതാണ്. ഇന്നുവരെ ഒരു സമ്മാനം പോലും, ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യ എന്നുപറഞ്ഞാൽ അത്രയ്ക്ക് മോശമാണോ?? ഒരു പ്രണയിനിക്കുള്ള വിലപോലും ഭാര്യയ്ക്കില്ലേ? അവൾക്കു കൊടുത്തത് പോലും നൽകാനുള്ള അർഹതയില്ലേ?
ഭദ്ര,
എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
പുതിയ കഥയുമായി വരിക, ആശംസകൾ…
???
വായിച്ചു.. ഇഷ്ടപ്പെട്ടു..!???
ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി
കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
നന്ദി
❤❤❤❤❤
Thank you
വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
സ്നേഹത്തോടെ…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!
ഭദ്ര
❤️
Thank you
??
Thank you
ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????
ചെമ്പരത്തി,
ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.
ഭദ്ര
, ❤️❤️
Thank you
1st?
Thank you