സോളമൻ്റെ രതി [പൂച്ച സന്ന്യാസി] 1162

അങ്ങനെ വിശ്രമജീവിതത്തിനിടയിൽ ആണു രണ്ടുപേരും വിശുദ്ധ നാടുകൾ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞാൽ പിന്നെ ബന്ധുക്കളായി, യാത്രകൾ ആയി, കൊച്ചുമക്കൾ ആ‍യി ഒക്കെ സമയം പോകും. അതുകൊണ്ട് ഇത് തന്നെ യാത്രയ്ക്കുള്ള സമയം എന്ന് രണ്ടുപേരും തീരുമാനിച്ചു. അവർ സോളമനെ വിളിച്ച് വിവരം പറഞ്ഞു. അവനും സമ്മതം. തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ ഇരിക്കുമ്പോൾ റ്റീച്ചരിന്റെ മനസ്സിൽ സോളമൻ പറഞ്ഞ വാക്കുകൾ മിന്നിമറഞ്ഞു. “നിങ്ങൾ യാത്രകഴിഞ്ഞ്  തിരിച്ച് വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടാകും” , എലിസബത്ത് റ്റീച്ചർ തന്റെ ഭർത്താവിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒന്നര മാസത്തെ ഉലകം ചുറ്റലിനു ശേഷം വീട്ടിൽ എത്തിയപ്പോൾ പതിവില്ലാത് പോസ്റ്റ് ബോക്സിൽ രണ്ട് കവർ കിടക്കുന്നു. റ്റീച്ചർ തന്നെയാണു ബോക്സ് തുറന്ന് കവറുകൾ പുറത്തെടുത്തത്. ഒരേപോലത്തെ രണ്ടു കവറുകൾ. ഒരെണ്ണം ഭർത്താവിന്റെ കയ്യിൽ കൊടുത്തിട്ട് റ്റീച്ചർ മറ്റേത് പൊട്ടിച്ചു. ഒരു കല്ല്യാണ കുറി! സോളമൻ സക്കറിയാ  വിത്ത് രതി ബാലചന്ദ്രൻ. അപ്പോഴേക്കും മറ്റേ കവർ തോമസ്സ് സാറും പൊട്ടിച്ചിരുന്നു. അതും ഒരു വിവാഹ കുറീ. സോളമൻ  വിത്ത് സൂസന്ന. രണ്ടുപേരും പരസ്പരം നോക്കി. ഉടൻ തോമസ്സ് സാറിന്റെ മൊബൈൽ ബെല്ലടിച്ചു. സോളമൻ കോളിംഗ്. അപ്പുറത്തുനിന്നും മകന്റെ സ്വരം. “ ആഹാ പപ്പയും മമ്മിയും എത്തി അല്ലേ? എയർപോർട്ടിൽ നിന്ന് മെസ്സ്ജ് ഇട്ടപ്പോൾ എനിക്കു തോന്നി, ഇപ്പൊൾ വീട്ടിൽ എത്തിക്കാണും എന്ന്. പിന്നെ ഞാൻ പറഞ്ഞ സർപ്രൈസ് കണ്ടുകാണുമല്ലോ. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം എന്റെയും രതിയുടെയും വിവാഹം അടുത്തമാസം ബാംഗ്ലൂരിൽ വെച്ച്. രതി എന്റെ കൂടെ ബി.ടെക്കിനു പഠിച്ചതാ. ഇപ്പോൾ അവളും ബാംഗൂരിൽ ഒരു ഐ.റ്റി കമ്പനിയുടെ സി.ഇ.ഓ ആയി വർക്ക് ചെയ്യുന്നു. പിന്നെ നാട്ടിൽ കൊടുക്കാനായിട്ടാണു രണ്ടാമത്തെ കാർഡ് അടിച്ചത്. സൂസന്ന , ഞാൻ ഇട്ട പേരാണു. സോളമനും സൂസന്നയും , മമ്മിക്ക് ഇഷ്ടപ്പെടുമെന്ന് അറിയാം. കൂടാതെ നിങ്ങടെ സ്റ്റാറ്റസും !!.  ബാക്കിയൊക്ക് ഞാൻ അടുത്താഴ്ച ലീവിനു വരുമ്പോൾ നേരിട്ട് പറയാം. ബൈ ഫോർ നൌ.”

ഫോൺ കട്ടായതും തോമസ്സ് സാർ സോഫയിലേക്ക് വീണതും ഒന്നിച്ചായിരുന്നു.

24 Comments

  1. നന്നായിട്ടുണ്ട് ???

    1. Thank you

    1. പൂച്ച സന്ന്യാസി

      Thanks

  2. നിധീഷ്

    ??????

    1. പൂച്ച സന്ന്യാസി

      Thank u

  3. കൈലാസനാഥൻ

    മക്കളുടെ ആഗ്രഹങ്ങൾക്ക് വില കല്പിക്കാത്ത തും വിലയും നിലയും പൊക്കി പിടിക്കുന്ന മാതാപിതാക്കൾക്കും ഉള്ള ഒരു പാഠം. അതിവിടെ നിരുപദ്രവകരമായ ഒരു മധുരപ്രതികാരവും കൂടി ആയിരുന്നു കൊള്ളാം ഇഷ്ടമായി.

    1. പൂച്ച സന്ന്യാസി

      അതെ..

  4. നന്നയിട്ടുണ്ട് ???

    1. പൂച്ച സന്ന്യാസി

      നന്ദി നൗഫൂ..

    1. പൂച്ച സന്ന്യാസി

      Thank you Vishnu..

    1. പൂച്ച സന്ന്യാസി

      Lol..

  5. കൊള്ളാം നന്നായിട്ടുണ്ട്… ❤️

    1. പൂച്ച സന്ന്യാസി

      Thank you Jeevan..

  6. ezhuthine snehikunnavan

    kavi enthaan udheshichath. chumma enthenkilum ezhuthi vech readers ne pottanakukayaano??

    1. പൂച്ച സന്ന്യാസി

      പുറംചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന് കേട്ടിട്ടില്ലെ.. അതുപോലെ ഒരു സാധനം..

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ..Dd

  7. ക്ലൈമാക്സ്‌ ചുമ്മാ ?
    ❤?

    1. പൂച്ച സന്ന്യാസി

      കളിപ്പിച്ചു എല്ലേ?

  8. വിശ്വനാഥ്

    ???????????????????????????????????????????????????????????????????????????

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ..

Comments are closed.