സൈക്കൊ പുള്ളൈ
Author : Nikila
ഇത് എന്റെ വകയൊരു ചെറുക്കഥയാണ്. ചെറുതായിട്ടൊരു സ്പാർക്ക് വന്നപ്പോൾ തോന്നിയ ഐഡിയ വച്ച് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ തട്ടിക്കൂട്ട് ചെറുക്കഥ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Wonder എന്ന സ്റ്റോറിക്ക് വേണ്ടി ഇനിയും ഒന്ന് കാത്തിരിക്കണം. ഇതും ഒരു നർമ്മ കഥയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടാൽ നന്ദി പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കാനും ഒരിക്കലും മടി കാണിക്കരുത്. അപ്പോൾ ദാ തുടങ്ങുകയാണ്.
“സമ്മതിക്കില്ല, സമ്മതിക്കില്ല, സമ്മതിക്കില്ല. നിങ്ങളെന്തു പറഞ്ഞാലും ഞാനീ കല്യാണത്തിന് സമ്മതിക്കില്ല. എന്റെ ഇഷ്ടം നോക്കാതെ എന്നെ കെട്ടിച്ചയക്കാമെന്ന് ആരും കരുതണ്ട”
“മോനേ റെജി, നീ ഞാൻ പറയുന്നതൊന്ന് കേൾക്കേടാ. ഒന്ന് കല്യാണം കഴിച്ചെന്നു വച്ച് എന്താടാ കുഴപ്പം”
“അപ്പാ, അപ്പനെന്റെ കാര്യത്തില് ഇടപ്പെടണ്ട. ഇതെന്റെ ജീവിത പ്രശ്നമാ. എന്റെ കല്യാണം എപ്പോ വേണമെന്ന് ഞാനും കൂടി തീരുമാനിക്കണം” റെജി.
“അങ്ങനെ നിന്റെ ഇഷ്ടം മാത്രം നോക്കി ജീവിക്കാനല്ല ഞങ്ങള് ഇത്രയും പാട് പെട്ട് നിന്നെ വളർത്തിയത്. നിന്റെ കാര്യത്തില് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഞങ്ങൾക്കുമുണ്ട്” അമ്മ.
“അയ്യോ നിങ്ങളെന്നെ വളർത്തിയ കാര്യമൊന്നും പറയണ്ട. നിങ്ങളെപ്പോഴും പറയാറുണ്ടല്ലോ ഒരു വാഴ വച്ചാൽ മതിയായിരുന്നെന്ന്. അങ്ങനെ പറയുന്നതിന്റെ കാര്യവും എനിക്കറിയാം. വാഴ വയ്ക്കുകയാണെങ്കിൽ അതിന് ഒരു സമയം വരെ യൂറിയായും രസവളവും കൊടുത്തു നല്ല എടുപ്പോടെ വളർത്തും. മൂന്നു നേരവും കടക്കലേക്ക് വെള്ളവും ഒഴിച്ചു കൊടുക്കും. എന്നാ ആ വാഴ കുലച്ചു കായ ഉണ്ടാവുമ്പോഴാണ് അത് നട്ടു വളർത്തിയവരുടെ തനി കോണമൊന്ന് അറിയാൻ പറ്റുന്നത്. വാഴ കുലച്ചതും ആദ്യം തന്നെ ആ കായക്കൊല വെട്ടിയെടുക്കും. പിന്നീടതീന്ന് പൂവും കായയുമൊന്നും കിട്ടില്ലെന്നറിഞ്ഞാൽ അതിലെ ഇല മുഴുവൻ വീട്ടിയെടുത്ത് സദ്യ നടത്തും. എന്നിട്ടും അരിശം തീരാതെ ആ വാഴപ്പിണ്ടിയും കൂടി വെട്ടിയെടുത്ത് പിണ്ടികുത്തി പെരുന്നാളും നടത്തും. നിങ്ങളും എന്നെ അതേപോലെയല്ലേ കണ്ടേക്കുന്നെ”
മകൻ റെജിയുടെ വർത്തമാനം കേട്ട് അവന്റെ അപ്പൻ തോമയുടെയും അമ്മ എമിലിയുടെയും കണ്ണ് തള്ളി പോയി. ഈ രണ്ടു ദാമ്പതികളുടെയും ഏക മകനാണ് റെജി. നല്ല രീതിയിൽ പഠിച്ച് അവന് ഇപ്പോൾ അഞ്ചക്ക ശമ്പളം വരുമാനമായി കിട്ടുന്ന ഒരു ജോലിയായി. ഇപ്പോഴിവിടുത്തെ പ്രധാന പ്രശ്നം മകൻ റെജിയുടെ കല്യാണാലോചനയാണ്. തനിക്ക് കല്യാണം വേണ്ടന്ന് മകൻ റെജിയും അവനെ കെട്ടിച്ചേ അടങ്ങു എന്ന് അവന്റെ അച്ഛൻ തോമക്കും അമ്മ എമിലിക്കും ഒടുക്കത്തെ വാശി. ഇനി കണ്ടറിയാം ഇവരിൽ ആരുടെ വാശി ജയിക്കുമെന്ന്.
“മോനേ നീയെന്തൊക്കെയാടാ പറയുന്നേ, ഞങ്ങള് നിന്നെ അങ്ങനെയാണോടാ കണ്ടേക്കുന്നേ”
എന്നു അലറി വിളിച്ചുകൊണ്ട് എമിലി അവന്റെ ഷർട്ടിൽ പിടിച്ചു ആഞ്ഞു കുലുക്കാൻ തുടങ്ങി.
???
Nikki…. nhn annu leavayrnnu enthaanu ee chemistry teacher padippicha paadam….?
അതു പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്?
Nikki…. nhn annu leavayrnnu enthaanu ee chemistry teacher padippicha paadam….?
Nigiyechi ithum super ayittund ????
Appol goodnight chechi kutty ??????????????????????????????????????????????????????????????
Thanks ?
ഭൂരിപക്ഷം മാതാപിതാക്കളുടേയും താൽപര്യങ്ങൾ മക്കളുടെ മേൽ കെട്ടിവെക്കുന്ന സമ്പ്രദായത്തിന് ഒരു ചെറിയ കൊട്ട് നന്നായിരുന്നു. പക്ഷേ wonder ന്റെ അത്രത്തോളം എത്തിയിട്ടില്ല.
ഒരു ചെറുക്കഥയും ഒരു തുടർക്കഥയും തമ്മിൽ നല്ലൊരു വ്യത്യാസം തന്നെയുണ്ടാകും. അതു സ്വാഭാവികം ?
Hats-off to your sense of humour. അപാരം. ചളിയടിക്കാതെ നല്ല തമാശയിലൂടെ parents നെ ട്രോളി കൊന്നു. ശുദ്ധ ഹാസ്യത്തിന് നന്ദി. അഭിനന്ദനങ്ങൾ
nb- Wonder വായിച്ചിട്ടില്ല. പേജുകളുടെ എണ്ണം കണ്ടു പിന്നത്തേയ്ക്കു മാറ്റി വെച്ചതാ.
സ്വന്തം താല്പര്യങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാൻ നിൽക്കുന്ന ചില parent സിനെ ധൈര്യമായും ട്രോളാം. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
Superb❤️
?
Nyshh ചിരിച്ച് ഒരു വിധം ആയി..
???
എങ്ങനെ സാധിക്കുന്നു ഇതൊക്കെ…
ബൈ ദുബൈ discriptive ആയ കമെൻ്റ് ഇട്ടിരുന്നു.?.. അത് anenl post അയിലാ…
Wonder vayikkam ട്ടോ ??❤️
Thanks. പ്ര-തി എന്നു ടൈപ്പ് ചെയ്താൽ പോസ്റ്റ് മോഡറേഷന് പോകും. അതായിരിക്കും. ഉണ്ടായത്.
നിഖില,
കഥ നന്നായിട്ടുണ്ട്, എഴുത്ത് ഗംഭീരം, നർമ്മം മോമ്പൊടിക്ക് ഉള്ളത് കൊണ്ട് വായനാ സുഖം ഉണ്ടായിരുന്നു. ആശംസകൾ…
Thanks
Nikhila
ശെരിക്കും എന്താ പറയുക sirich sirich sathu
nice humor ezhuthuna കുറച് എഴുത്തുകാരേ ഉള്ളു കഥ ഒരുപാട് ഇഷ്ടം ആയി wonder pending ആണ് വായിക്കാം
???
Thanks, കഥ ഫ്രീയാവുമ്പോൾ വായിച്ചാൽ മതി. എന്നാലേ എന്ജോയ്മെന്റ് കിട്ടൂ
??❤️❤️❤️❤️???
?
പിന്നെയും ഒരു ക്ലിഷേ ബ്രേക്കിങ്ങ് സ്റ്റോറി. ഇതും പതിവുപോലെ കലക്കി. ഒരുപാട് നാളായി മക്കളെ പേടിപ്പിച്ചു അവരെ സ്വന്തം വരുതിക്കു നിർത്തുന്ന മാതാപിതാക്കളെ കാണുന്നു. ഇത്തവണ അതൊന്നു മാറ്റിപ്പിടിച്ചിട്ടുണ്ട്. സീരിയലുകൾ കണ്ട് അതുവച്ച് മകനെ വിരട്ടാൻ നോക്കിയ അച്ഛനും അമ്മയും, എന്നാൽ കൊറിയൻ സിനിമകൾ വച്ച് അവരെ തിരിച്ചു വിരട്ടിയ മകൻ. അടിപൊളി.
ചിരിക്കുന്നതിനോടൊപ്പം ചിന്തിക്കാനുള്ള കാര്യങ്ങളും ഇതിൽ കണ്ടു. ഡിഗ്രീ കഴിഞ്ഞു വീട്ടിൽ കുറച്ചു നാൾ വെറുതെയിരിക്കുമ്പോൾ ആണ്പിള്ളേര് അനുഭവിക്കുന്ന മാനസികാവസ്ഥ. ക്രൂരതയെയും പുകഴ്ത്തുന്ന സമൂഹത്തിന്റേ അവസ്ഥ അങ്ങനെ ചിലത്. റിപ്പറിനും ജോക്കറിനും ഫാൻസുണ്ടെന്നു പറയുമ്പോൾ ഒന്ന് ആലോചിച്ചു പോവും. ചെയ്യുന്നത് ക്രൂരതയാണെങ്കിലും അതു ചെയ്ത രീതി വച്ചു അവരെ നായകരാക്കി വാഴ്ത്തുന്ന സമൂഹം. എന്നാൽ ഇതൊക്കെ നർമ്മത്തോടെ തന്നെ അവതരിപ്പിച്ചു. റെജിയെപ്പോലുള്ള മക്കളുള്ള മാതാപിതാക്കൾ ശരിക്കും വെള്ളം കുടിച്ചു പോകും. ഇനിയും ഇതുപോലത്തെ കഥകൾ എഴുതാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു.
Thanks, ചുമ്മാ എന്തെങ്കിലും തമാശയെഴുതിയാൽ വായിക്കുന്നവർക്ക് മടുപ്പ് തോന്നും. അതുക്കൊണ്ട് തമാശയിൽ അൽപ്പം കാര്യവും കൂടി ചേർക്കാൻ ശ്രദ്ധിക്കാറുണ്ട്. അഭിപ്രായത്തിന് നന്ദി ?
Nannaayitund ??
Thanks ?
Hi Nikila…
കഴിഞ്ഞ രാത്രി തന്നെ വായിച്ചു.
നല്ല നര്‍മ്മം കലര്‍ന്ന കഥയായിരുന്നു…. വളരെയധികം ഇഷ്ടമായി.
കഥ തുടങ്ങി ആ ലാസ്റ്റ് പേജിന് തൊട്ട് മുമ്പ് വരെ എന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നു. ആ ലാസ്റ്റ് പേജ് നോക്കി — Nikila വായനക്കാരോട് നേരിട്ട് പറഞ്ഞ ആ ആദ്യത്തെ line, അതാണ് കഥയുടെ finishing sentence എന്ന് കണ്ടപ്പോൾ ഞാൻ ഉറക്കെ ചിരിച്ചു.
എന്തായാലും വേറെ എന്തെല്ലാമോ ending പ്രതീക്ഷിച്ച എനിക്ക് ഇതുതന്നെ വേണം.
ഒരുപാട് മുഖത്ത് ഇതുപോലെ പിന്നെയും ചിരിയും പൊട്ടിച്ചിരിക്കും കൊണ്ട് വരാൻ സാധിക്കട്ടെ….
സ്നേഹത്തോടെ Cyril ♥️❤️
Thanks, വെറൈറ്റിയായില്ലേ ?
Good story bro cmdy side le ninne valya oru point paranju avayavadhanam mahadhanam ennanallo
നമ്മളെക്കൊണ്ട് മറ്റൊരാൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന നിസാര സഹായവും കൂടിയാണിത്
നായകനെക്കാൾ വലിയ സൈക്കോയാണ് ഇതിന്റെ എഴുത്തുക്കാരി
I like it
?
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. സൈക്കോ പുള്ളൈ, സത്യം പറ ഇത് ആത്മ കഥ അല്ലെ biology ടീച്ചറിലെ കെമിസ്ട്രി പരീക്ഷണം ♥♥♥♥♥
ഇനി നിങ്ങളുടെ cliche ബ്രേക്കിംഗ് ഒരു cliche ആകുമോ എന്നതാണ് ♥♥♥♥
അതും പറയാൻ പറ്റില്ല. ഈ സംഭവം ഇപ്പോ ട്രെൻഡ് ആവാൻ സാധ്യതയുണ്ട് ?. ബയോളജി ടീച്ചറുടെ സംഭവം ശരിക്കും നടന്നതാണ്. ചെയ്ത ആള് എന്റെ ഒരു കൂട്ടുകാരനായിരുന്നെന്ന് മാത്രം ?
രാത്രി ഉറക്കം വരാതിരുന്നപ്പോൾ വായിച്ചു നോക്കിയ സ്റ്റോറിയായിരുന്നു ഇത്. ചെറുക്കഥ ഒരെണ്ണം താങ്കളിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. ആദ്യം ചോദിക്കാനുള്ളത് എന്തിനാണ് വെറുതെ നുണ പറയുന്നത് ? ഇത് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണെന്നോ. വിവരമുള്ള ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പതിമൂന്ന് പേജ് മൊത്തത്തിലുണ്ട്. ബാക്കിയുള്ളവർ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലുമെടുത്താണ് ഇത്രയുമൊക്കെ എഴുതിക്കൂട്ടുന്നത്. ഈ പതിമൂന്ന് പേജ് തന്നെ വായിച്ചിട്ട് ചിരി എങ്ങനെ കണ്ട്രോൾ ചെയ്തെന്ന് എനിക്കു മാത്രമേ അറിയൂ.
താങ്കൾ ഒരു ക്ലിഷേ ബ്രേക്കിങ്ങിന്റെ ആളാണെന്നറിയാം. എന്നുവച്ച് ഇങ്ങനെയൊക്കെ ചിന്തിച്ചുക്കൂട്ടുമെന്ന് കരുതിയില്ല. സാധാരണ കഥകളിൽ മാതാപിതാക്കളുടെ ഭീഷണി പേടിച്ചു കല്യാണത്തിന് സമ്മതിക്കുന്ന നായികാ/നായകന്മാരെയാണ് കണ്ടിട്ടുള്ളത്. ഇവിടെ ആ പതിവും പൊളിച്ചടുക്കി അണ്ണാക്കില് കൊടുത്തു. മറ്റു കഥകളിലെ നായകന്മാരും ഇതിലെ നായകൻ റെജിയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ആ കഥകളുടെയൊക്കെ തലവര തന്നെ മാറിയേനെ. വീട്ടുക്കാരുടെ നിർബന്ധം കാരണം കല്യാണം കഴിച്ച പലർക്കും ഇപ്പോൾ താങ്കളോട് ദേഷ്യം തോന്നുന്നുണ്ടാകും. ഈ കഥ നേരത്തെ ഇടേണ്ടതായൊരുന്നെന്ന് അവർ പറയും. എന്നാലും റെജിയെ സമ്മതിക്കണം. ആരും ചിന്തിക്കാത്ത വഴികളിലൂടെ ആ കല്യാണലോചന ബുദ്ധിപൂർവ്വം ബ്ലോക്ക് ചെയ്യാൻ കാണിച്ച രീതി.
ഈ കഥയിൽ വന്ന ആ ‘വെള്ളമനുഷ്യൻ’ ഒഴിച്ച് ബാക്കിയെല്ലാവരും ശരിക്കും സ്കോർ ചെയ്തു. ആ സ്ത്രീധനത്തിന്റെ കാര്യം പറയുന്ന സീനും അതിനു ശേഷമുള്ള റിയാക്ഷനും വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു പോയി.
എന്തായാലും ഇനി wonder അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അതിലിനി വരാൻ പോകുന്നത് എന്തൊക്കെയാണോ എന്തോ ?
കഥ ഇഷ്ടമായതിൽ സന്തോഷം. സത്യമായിട്ടും ഇത് ഒരു ദിവസം കൊണ്ട് എഴുതിയതാണ്. Wonder എന്ന സ്റ്റോറിയിൽ ചില സർപ്രൈസുകൾ ഉണ്ടാകും. അതു ഉറപ്പാണ് ?
Power packed
പവർ കൂടിപ്പോയോ ?
കൊള്ളാട്ടോ നന്നായിട്ടുണ്ട്
With❤️
Thanks ?
തുടക്കം മുതലേ ചിരിയായിരുന്നു……. ? റെജിയും തോമയും എമിലിയും അടിപൊളി family തന്നെയാണ്…… ചിരി കടിച്ചു പിടിച്ചത് എനിക്കെ അറിയൂ… അലെൽ രാത്രി ചിരിക്കുന്ന ഒച്ച കേട്ടാൽ വട്ടാണെന്ന് വിചാരിക്കും വീട്ടുകാർ…. ? നന്നായിട്ടുണ്ട്.. വണ്ടറിനു വേണ്ടി waiting ആണ്….,,, മൊത്തതിൽ പൊളിച്ചു….. ❤
?
വണ്ടർ എന്ന സ്റ്റോറി ഉറപ്പായും വരും. ഇത്തവണ ചില hidden surprise കൾ ചേർക്കാനാണ് പ്ലാൻ. അതുക്കൊണ്ടാണ് വൈകുന്നത്. Thanks ?
നന്നായിരുന്നു നിഖില… ആദ്യം ആയി ആണ് താങ്കളുടെ കഥ വായിക്കുന്നത്… മറ്റേത് തുടർകഥ ആയത് കൊണ്ടും കോമഡി ആയോണ്ടും മാറ്റി വച്ചതാ… കോമെഡി എഴുതുമ്പോൾ ചിലപ്പോൾ അത് മനസ്സിൽ വന്നാൽ അത് തന്നെ എഴുതി വക്കും…
ഇത് എന്തായാലും വായിച്ചു… ഒരുപാട് ഇഷ്ടമായി… റെജി, തോമ എമിലി… കൊറിയൻ ഫിലംസ് കാണുന്നത് ഓക്കെ അടിപൊളി ഡയലോഗ് ആരുന്നു… ?.. പിന്നെ ആ പെട്രോൾ എന്നത് മണ്ണെണ്ണ എന്ന് ആക്കിക്കോ… പെട്രോൾ ഒഴിച് തീപ്പെട്ടി ഉരച്ചാൽ അത് കത്തും… Because its higly volatile… And pertol varpour eppolum surround cheyth nikkum.. So aduthu spark mathi.. Pettann kathum… Anyway… Kadha പൊളിയാരുന്നു… ഇപ്പോൾ എഴുതുതുന്നത് തീർന്നാൽ ആദ്യം വണ്ടർ തന്നെ വായിക്കും ❤️
Thanks, ലവ് ആക്ഷൻ ഡ്രാമ വായിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷെ അതിലും കോമഡിയുണ്ടെന്ന് അറിഞ്ഞപ്പോൾ മനപ്പൂർവം ഒരു ഗ്യാപ്പിട്ടതാ. എന്തിനാ വെറുതേ ഈഗോയടിക്കുന്നെ ?. മണ്ണെണ്ണ ആക്കാമെന്ന് നേരത്തെ വിചാരിച്ചതാ. പക്ഷെ ഇപ്പോൾ റേഷൻ കടയിൽ പോലും നേരെചൊവ്വേ ആ സാധനം കിട്ടാനില്ലാത്തപ്പോൾ അതു വേണോന്ന് ആലോചിച്ചു. എന്തായാലും അവര് മരിക്കാനൊന്നും പോണില്ലല്ലോ ?. എഴുതിക്കൊണ്ടിരിക്കുന്ന കഥ തുടരുക. ആ ഫ്ലോ ഇല്ലാതാക്കേണ്ട ആവശ്യമില്ല. കഥ വായിച്ചതിൽ സന്തോഷം ?
4th njn eduthu
?
???
?
First… ❤️❤️❤️
???
?
First njan tharilla tharilla sammathikkilla ?
?