സൈക്കൊ പുള്ളൈ [Nikila] 2278

“നിങ്ങളില്ലാത്ത ലോകത്ത് പിന്നെയെനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടാകില്ല. പക്ഷെ ഇങ്ങനെ ചെയ്യുന്നതിലൂടെ എനിക്ക് സൈക്കോയെന്ന പേരുണ്ടാകും. ഒരുപാട് പേരുടെ പേടി സ്വപ്നമായി മാറും ഞാൻ. ഇനി മക്കളുടെ തലയിൽ സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന അച്ഛനമ്മമ്മാർ എന്റെ മുഖം കാണുമ്പോഴൊന്ന് പേടിച്ചു വിയർക്കാൻ തുടങ്ങും”

 

“പക്ഷെ മോനേ, എല്ലാവരും നിന്നെ അറപ്പോടെ നോക്കുമെടാ”

 

“അവിടെയാണ് നിങ്ങൾക്ക് തെറ്റു പറ്റിയത്. എല്ലാവരുമെന്നെ അങ്ങനെ കാണില്ല. മാനസികമായി അടിച്ചമർത്തപ്പെട്ട പല യൂത്തന്മാരുടെയും ആരാധനാ കഥാപാത്രമാവും ഞാൻ. ചിരിച്ചുക്കൊണ്ട് കഴുമരത്തിലോട്ട് കേറുന്ന എന്നെ അതിശയത്തോടെ പലരും നോക്കിക്കാണും. പലരുടെയും റോൾ മോഡലായി ഞാൻ മാറും. ഇതൊക്കെ നടക്കും. കാരണം ജോക്കറിനും സൈക്കൊ ഷമ്മിക്കും റിപ്പറിനും വരെ ഫാൻസുകാരുള്ള നാടാണിത്. അവരിരുന്ന സിംഹസനത്തിലിനി ഞാനും കേറിയങ്ങ് മേയും”

 

 

ഇതൊക്കെ കേട്ടുക്കൊണ്ടിരുന്ന തോമയും എമിലിയും നന്നായി വിയർത്തു.

 

 

“മോനേ ഞങ്ങളിപ്പോ ആത്മഹത്യ ചെയ്യില്ല. മോനത് പോരേ?” തോമ.

 

“ഓഹോ! ഇപ്പൊ ആത്മഹത്യ ചെയ്യില്ലെന്ന്. അതിനർത്ഥം പിന്നെ ചെയ്യാമെന്ന്, അല്ലേ. അതു വേണ്ട. മര്യാദക്കിതിൽ ഒപ്പിട്. നിങ്ങള് മരിച്ചാലും നിങ്ങടെ ബോഡി വേസ്റ്റാവാൻ പാടില്ല. ഒപ്പിട്ടിലെങ്കിൽ നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങളെ ഞാൻ കൊന്നിട്ട് ചെയ്യും. ഒപ്പിടുന്നതാണ് നല്ലത്. ഒപ്പിടാൻ”

 

 

അതു പറയുമ്പോൾ റെജിയുടെ ശബ്ദമൊന്ന് ഉയർന്നു. അവന്റെ അപ്പോഴത്തെ ഭാവം കണ്ട് തോമയും എമിലിയും ഭയന്നു. റെജിയുടെ മുഖത്തു ആ നേരത്ത് കണ്ട ചിരിയിൽ ഒരു സൈക്കോയുടെ കൊലച്ചിരിയാണ് അവർക്ക് കണ്ടെത്താൻ സാധിച്ചത്. ചില നേരത്ത് റെജിയുടെ സ്വഭാവമങ്ങനെയാ. എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ആർക്കും ഊഹിക്കാനാവില്ല. പണ്ട് ആറാം ക്ലാസിൽ വച്ച് ബയോളജി ടീച്ചർ എക്സാം മാർക്കിൽ കള്ളത്തരം കാണിച്ചപ്പോൾ കെമിസ്ട്രി ടീച്ചർ പഠിപ്പിച്ച പാഠം നേരെയാ ബയോളജി ടീച്ചറുടെ അടുത്ത് പ്രയോഗിച്ചവനാണ് റെജി. അന്ന് ടീച്ചർ ചൂരലുക്കൊണ്ടവനെ പൊതിരെ തല്ലിയപ്പോഴും ഇതേപോലൊരു ചിരിയായിരുന്നു അന്നവന്റെ മുഖത്തുണ്ടായത്. ചിലപ്പോഴൊക്കെ തോമയുടെയും എമിലിയുടെയും മുൻപിൽ അവനൊരു സൈക്കോയാണ്. ഒരു സൈക്കോ പുള്ളൈ.

 

 

അതോടെ ഒരു ഷോക്കടി കിട്ടിയ ഭാവത്തോടെ തോമയും എമിലിയും ഹോസ്പിറ്റൽ സ്റ്റാഫ് കൊണ്ടുവന്ന ഫോംസിൽ ഒപ്പിട്ടു. കരൾ, വൃക്ക, ഹൃദയം തുടങ്ങി ശരീരത്തിലെ കണ്ണും മുടിയും വരെ ദാനം ചെയ്യാനുള്ള സമ്മത പത്രമായിരുന്നു അത്. ഇതിലെല്ലാം തോമയെക്കൊണ്ടും എമിലിയെക്കൊണ്ടും ഒപ്പു വെപ്പിച്ച ശേഷം അവരെ വീണ്ടും ഞെട്ടിച്ചുക്കൊണ്ട് റെജിയും അവയവദാനത്തിന്റെ ഒരു ഫോം വാങ്ങിക്കൊണ്ടി അതിൽ സ്വന്തം പേരെഴുതി സമ്മതമറിയിച്ചു ഒപ്പു വച്ചു. കാര്യങ്ങളെല്ലാം കൈ വിട്ടു പോയെന്നു മനസിലാക്കി തോറ്റുതുന്നം പാടിക്കൊണ്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയ തോമയെയും എമിലിയെയും റെജി പിന്നിൽ നിന്നും വിളിച്ചു. തിരിഞ്ഞു നോക്കിയ അവരോട് ;

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി ???

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.

    ???????

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
    Ingal മനുഷ്യന്റെ ayus koottan nadakkuanalle ??

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️????

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~?അശ്വിൻ?~°

    Oru adaar story… Kidu….????

Comments are closed.