“അപ്പനല്ലേ നേരത്തെ പറഞ്ഞത് ആത്മഹത്യ ചെയ്യാൻ പോവാണെന്ന്. അപ്പോപിന്നെ ഞാനും ഒരു മുൻകരുതലെടുത്തു. എന്തായാലും ചവാൻ തീരുമാനിച്ചു. അങ്ങനെയാണെങ്കീ നിങ്ങടെ കൊഴുപ്പു പിടിച്ച ശരീരത്തിലുള്ള സ്പെയർ പാർട്ട്സൊക്കെ എന്തിനാ വെറുതെ വേസ്റ്റാക്കുന്നേ. നിങ്ങള് മരിച്ചാൽ ഞാനൊരിക്കലും ഗതി പിടിക്കില്ല. എന്നാ പിന്നെ നാലാളുകൾക്കെങ്കിലും നിങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടാവട്ടേന്ന്”
റെജി പറഞ്ഞത് കേട്ടതും തോമയുടെയും എമിലിയുടെയും ഞെഞ്ചിനകത്ത് അഗ്നിപർവതം പുകഞ്ഞു. എന്നാൽ ഇതൊക്കെ കണ്ടും കേട്ടും തരിച്ചു നിന്ന വേറൊരു കൂട്ടരുണ്ടായിരുന്നു. ഹോസ്പിറ്റൽ സ്റ്റാഫും റെജിയുടെ കൂട്ടുകാരനും. കാര്യമെന്താണെന്നറിയാതെ അവരെല്ലാം പൊട്ടൻ പൂരം കണ്ടതുപോലെ വാ പൊളിച്ചു നിൽക്കുകയായിരുന്നു.
“അപ്പോളെങ്ങനെയാ അപ്പാ, ഈ ഫോംസിലൊക്കെ ഒപ്പിടുകയല്ലേ ?”
“പറ്റില്ല” തോമ വിറച്ചുക്കൊണ്ട് പറഞ്ഞു.
“എന്ത് പറ്റില്ലെന്ന് ഒപ്പിടാനോ ? അതോ ചാവാനോ ?”
“ഞാനിതില് ഒപ്പിടാതെ ചാവുമെടാ. നിനക്കെന്താടാ ചെയ്യാൻ പറ്റാ ?”
തോമ വിറച്ചുക്കൊണ്ട് ചോദിച്ചു. റെജി ഒരു പുഞ്ചിരിയോടെ അതിനെ തള്ളിക്കളഞ്ഞു.
“അങ്ങനെയാണെങ്കിൽ ഞാൻ പ്ലാൻ ബി നോക്കും. നിങ്ങള് മരിച്ചെന്നു ഉറപ്പായിക്കഴിഞ്ഞാൽ നേരെ നിങ്ങളുടെ ശരീരങ്ങൾ വെട്ടി കഷ്ണം കഷ്ണങ്ങളാക്കും. എന്നിട്ട് ആ കഷ്ണങ്ങൾ ഓരോ അറവുശാലകലിലെയും ഇറച്ചിക്കഷണങ്ങളുടെയും കൂടെ കലർത്തിയിടും”
ഇതെല്ലാം കേട്ട് അവർ ഞെട്ടിത്തരിച്ചു പോയി. മകന്റെ കൂടെയിരുന്ന് കൊറിയൻ ക്രൈം ത്രില്ലറുകൾ കണ്ടതിന്റെ ആഫ്റ്റർ എഫക്ട് അപ്പോഴാണ് തോമക്ക് മനസിലായത്.
“എന്തിനാടാ നീയിതൊക്കെ ചെയ്യുന്നേ ?”
“ചുമ്മാ ഒരു രസം. എന്നിട്ട് രണ്ടു മാസം കഴിയുമ്പോൾ ഞാനൊരു വ്യാജ ആത്മകഥ പുസ്തകമായെഴുതും. അതില് നിങ്ങളെന്നെ കല്യാണം കഴിക്കണമെന്ന് നിർബന്ധിച്ചു പീഡിപ്പിച്ചെന്നും എന്നിട്ട് ആ ശല്യം സഹിക്കാനാവാതെ നിങ്ങളെ കൊന്നെന്നും ഒരു ബഡായി തട്ടി വിടും. ആ പുസ്തകം വിവാദമാവും. പോലീസ് അന്വേഷണം നടക്കും. എന്നെ അറെസ്റ്റ് ചെയ്യും. കൊല നടത്തിയ രീതിയനുസരിച്ച് അതെനിക്ക് വലിയൊരു പബ്ലിസിറ്റി കൊണ്ടു തരും. എനിക്ക് ക്രൂരനായ സൈക്കോ പുള്ളൈ എന്നൊരു ലേബലും വരും. അതോടെ ഞാൻ മക്കളെ മാനസികമായി ഉപദ്രവിക്കുന്ന മാതാപിതാക്കളുടെ പേടി സ്വപ്നമാവും”
“മോനേ, നീയെന്ത് ഭ്രാന്താടാ പറയുന്നേ. അങ്ങനെ വല്ലതും ചെയ്താൽ നിന്നെ പിന്നെയാരും ജീവനോടെ വച്ചേക്കില്ല” എമിലി വിറയാർന്ന സ്വരത്തിലത് പറഞ്ഞു.
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks