“വൺ മിസ്റ്റർ തോമയല്ല. വെറും തോമ. അതു ഞാനാ. എന്താ കാര്യം ??”
“സാർ ഞാൻ വീ കെയർ ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്. ഞാൻ സാറിന്റെ മകൻ റെജി സാറ് പറഞ്ഞിട്ട് വന്നതാ”
അതോടെ വന്നായാളെക്കുറിച്ച് തോമ ഏകദേശമൊരു ധാരണയിലെത്തി. താൻ മരിക്കാൻ പോവാണെന്നു പറഞ്ഞ നിമിഷം തന്റെ ശവപ്പെട്ടിയുടെ അളവെടുക്കാൻ പുന്നാര മകൻ ഹോസ്പിറ്റലിൽ നിന്ന് ആളെ പറഞ്ഞു വിട്ടിരിക്കുന്നു. അതിനു പക്ഷെ ഹോസ്പിറ്റൽക്കാരും ശവപ്പെട്ടി കച്ചവടം തുടങ്ങിയോന്ന് തോമ ഒരു നിമിഷം ആലോചിക്കാതിരുന്നില്ല. എന്നാലും മുഖത്തു വന്ന ഈർഷ്യാ ഭാവത്തോടെ തോമ അയാളോട് ചോദിച്ചു.
“താനെന്തിനാ വന്നേ ?”
“അതു പിന്നെ സാർ, സാർ അവയവദാനത്തിന് സമ്മതമറിയിച്ചെന്ന് റെജി സാറ് പറഞ്ഞിരുന്നു. റെജി സാർ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പറഞ്ഞതുക്കൊണ്ടാ അവിടുന്ന് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ദാനം ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോംസൊക്കെ കൊണ്ടു വന്നിട്ടുണ്ട്. സാറിതിലൊക്കെ ഒപ്പു വച്ചിരുന്നെങ്കിൽ ബാക്കി ഫോര്മാലിറ്റീസൊക്കെ ഞങ്ങള് നോക്കിക്കൊള്ളാം”
ഇതു കേട്ടതും തോമയുടെ തലയിൽ നിന്ന് കിളികൾ കൂട്ടത്തോടെ പറന്നു പോയി. എല്ലാം മൂളക്കക്കുരുവികളായിരുന്നു. എന്നാൽ ഈയവസ്ഥയിലും താൻ തന്റെ ഭർത്താവിന്റെ ഒപ്പമുണ്ടെന്ന് തെളിയിക്കുന്ന രീതിയിൽ എമിലിയും തലയിൽ നിന്നും ലവ് ബേഡ്സിനെ പറത്തിക്കൊണ്ടിരുന്നു. എന്നാലും സ്വന്തം മോൻ തങ്ങൾക്കിട്ട് ഇങ്ങനൊരു പണി തരുമെന്ന് അവർ സ്വപ്നത്തിൽ പോലും കണ്ടില്ല. പന്നീന്റെ മോനേ, നിനക്കിട്ടു വച്ചിട്ടുണ്ടെടാ എന്ന് തോമ മനസ്സിൽ പറഞ്ഞു. എന്നാൽ ആ പന്നിയും താൻ തന്നെയാണെന്ന് തിരിച്ചറിയാനുള്ള ബോധം അയാൾക്കന്നേരമില്ലായിരുന്നു.
“ഡോ, തന്നോടാരാടോ ഇതൊക്കെ പറഞ്ഞത്. ഞാനെന്റെ ഒരു അവയവവും കച്ചവടം ചെയ്യാൻ സമ്മതിച്ചിട്ടില്ല” തോമ ചീറിക്കൊണ്ട് പറഞ്ഞു.
“ഇവരെ വിളിച്ചു വരുത്തിയത് ഞാനാ”
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ അവർ കണ്ടത് തന്റെ പുന്നാര മകൻ റെജിയെയാണ്. റെജിയെ കണ്ടതും തോമ നിന്നു വിറക്കാൻ തുടങ്ങി. എന്നാൽ റെജിയുടെ മുഖത്തു തെളിഞ്ഞു വന്നത് ഒരു കുസൃതിചിരിയായിരുന്നു.
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks