സൈക്കൊ പുള്ളൈ [Nikila] 2278

റെജി അതു പറഞ്ഞതും പൂച്ച മത്തിത്തല കടിച്ചു പിടിച്ചപ്പോഴുള്ള അവസ്ഥ പോലെയായി തോമക്ക്. കൂട്ടത്തിൽ എമിലിയുടെ അടക്കിപ്പിടിച്ചുള്ള ചിരിയും കേട്ടു. അതോടെ അയാളുടെ ടെമ്പറ് ശരിക്കും തെറ്റി.

 

 

“ആഹാ.. എന്നാലിനി നിന്നെക്കൊണ്ട് എന്റെ ശവം തീറ്റിച്ചിട്ടെ എനിക്കു വിശ്രമമുള്ളൂ”

 

“അല്ലെങ്കിലും മരിച്ചു കഴിഞ്ഞാൽ ഫുൾ റെസ്റ്റാണല്ലോ”

 

 

ഉടനെ അരിശം കേറിയ തോമ തന്റെ ഭാര്യയെയും പിടിച്ചു വലിച്ചുക്കൊണ്ട് മുറിക്കകത്ത് കേറി കതകടച്ചു.

 

 

“നിനക്ക് വൈകുന്നേരം വരെ സമയം തരാം. അതിനുള്ളിൽ നീന്റെ തീരുമാനം മാറ്റിയില്ലെങ്കിൽ നാളെ നേരം വെളുക്കുമ്പോൾ ഞങ്ങടെ ശവം നീ കാണും”

 

 

തോമ മുറിക്കകത്തിരുന്ന് അലറി. റെജിക്ക് ദേഷ്യം തോന്നിയെങ്കിലും പുറമേ അത് പ്രകടിപ്പിച്ചില്ല. പകരം ഫോണെടുത്ത് ഒരു നമ്പറിലോട്ട് ഡയൽ ചെയ്തിട്ട് ഫോൺ ചെവിയോട് ചേർത്തു പിടിച്ചു.

 

 

ഈ സമയം മുറിക്കകത്തേക്ക് കയറിയ തോമക്ക് പുറത്തു നടക്കുന്നതെന്താണെന്നറിയാൻ ഒരു ആകാംഷ. അതുക്കൊണ്ട് തന്നെ മുറിക്കകത്ത് കയറി കതക് കുറ്റിയിട്ടിട്ടും ചെവി വാതിലിനോട് ചേർത്തു പിടിച്ചായിരുന്നു നിൽപ്പ് മുഴുവൻ. മകൻ റെജി ആരെയോ ഫോൺ വിളിക്കുന്നുണ്ടെന്ന് തോമക്ക് മനസിലായി. എന്നാൽ ആരെയാണ് വിളിക്കുന്നതെന്നും എന്താണ് സംസാരിക്കുന്നതെന്നും വ്യക്തമായി കേൾക്കാനായില്ല. മൂട്ടിൽ തീ പിടിച്ചതു പോലെയുള്ള അയാളുടെ നിൽപ്പ് കണ്ടതും എമിലി ;

 

 

“നിങ്ങളെന്താ മനുഷ്യാ ഈ കാണിക്കണേ ?”

 

“എടീ അവനാരെയോ ഫോൺ വിളിക്കുന്നു”

 

“അതിനു നിങ്ങൾക്കെന്താ ?”

 

“അതല്ലെടീ, മിക്കവാറും അവൻ പോലീസിനെയായിരിക്കും ഫോൺ വിളിക്കുന്നത്. നമ്മള് ആത്മഹത്യ ചെയ്യുമെന്ന കാര്യം വിളിച്ചു പറയാനായിരിക്കും അവന്റെ പരിപാടി”

 

“കർത്താവെ, കുടുങ്ങിയല്ലോ??‍♀️” എമിലി ടെൻഷനടിച്ചു തിരുനെറ്റിയിൽ കൈ വച്ചു.

 

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി ???

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.

    ???????

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
    Ingal മനുഷ്യന്റെ ayus koottan nadakkuanalle ??

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️????

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~?അശ്വിൻ?~°

    Oru adaar story… Kidu….????

Comments are closed.