തങ്ങളുടെ മകൻ ഒരുതരത്തിലും അടുക്കുന്നില്ലെന്ന് മനസിലായ തോമ അവസാന അടവ് പുറത്തെടുത്തു. അതേ, ഇത്തരം സാഹചര്യത്തിൽ ഏതു മാതാപിതാക്കാളും കാണിക്കുന്ന അവസാന അടവ്.
“അത്രക്കായാ എന്നാ നീ ചെവിയില് നുള്ളിക്കോടാ….”
അതു കേട്ടതും റെജി അപ്പന്റെ ചെവിയിൽ പിടിച്ചു നുള്ളി വട്ടത്തിലങ്ങ് കറക്കി.
“ആാാാവ്… ചെവീമേന്ന് വിടെടാ മരഭൂതമേ” എന്നും പറഞ്ഞ് തോമ അവനെ തള്ളിമാറ്റി അയാളുടെ ചുവന്നു തുടുത്ത ചെവിയിൽ തടവാൻ തുടങ്ങി.
“ഞാൻ പറയാൻ പോണ കാര്യം നീ മനസ്സിൽ കുറിച്ചു വച്ചോന്നാ ഞാനുദ്ദേശിച്ചേ. എന്റെ ചെവി ?”
“അങ്ങനെയായിരുന്നോ ?. എന്നാ പറഞ്ഞു തുലയ്ക്ക്”
“ഞങ്ങള് പറയണ പെണ്ണിനെ നീ കെട്ടിയില്ലെങ്കിൽ നീ പിന്നെ കാണുന്നത് എന്റെയും ഇവളുടെയും ശവമായിരിക്കും”
“ഇച്ചായാ….”
എമിലിയുടെ ദയനീയതയോടെയുള്ള വിളിയൊന്നും തോമാ ചെവിക്കൊണ്ടില്ല. പകരം ചെവിയും തടവിക്കൊണ്ടിരുന്നു.
“ഞാൻ പറഞ്ഞാ പറഞ്ഞതാ. ഞങ്ങള് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും”
ഇതു കേട്ടതും റെജി നിയന്ത്രണം വിട്ടതുപോലെ ചിരിക്കാൻ തുടങ്ങി. ചിരിയെന്ന് പറഞ്ഞാൽ ചിരിയോട് ചിരി. ഒടുക്കത്തെ പൊട്ടിച്ചിരി. ഇതു കണ്ട് തോമയും എമിലിയും സ്തംഭിച്ചു നിന്നു. അവസാനം ചിരിയുടെ കലാശക്കൊട്ടും കഴിഞ്ഞ് കിതാപ്പൊന്ന് അടക്കിയ ശേഷമവൻ തുടർന്നു.
“എന്ത് ? നിങ്ങള് ആത്മഹത്യ ചെയ്യുമെന്നോ ?. ഒന്നു പോയേ, മനുഷ്യനെ ചിരിപ്പിക്കാണ്ട്. പണ്ട് നിങ്ങള് തീരുമാനിച്ച കോഴ്സിന് ഞാൻ ചേരുന്നില്ല എന്നു കണ്ടപ്പോഴും ഇതുപോലൊരു ആത്മഹത്യാ കളി നടന്നതോർമ്മയുണ്ടോ. അന്ന് പെട്രോളൊഴിച്ചു കത്തിക്കുമെന്നായിരുന്നു ഭീഷണി. എന്നിട്ട് കത്തിക്കണതെങ്ങനെയാണെന്നും ഞാൻ കണ്ട്. ദേഹത്തു മുഴുവൻ പെട്രോൾ ഒഴിച്ചിട്ട് തീപ്പെട്ടിയെടുത്ത് കത്തിക്കണതായിരുന്നു കോമെഡിയായത്. ‘ഉഫൂ…. ഉഫൂ….ന്ന് ഊതിക്കൊണ്ടായിരുന്നു തീപ്പെട്ടിയെടുത്തുരച്ചത്. അങ്ങനെയൊക്കെ ചെയ്താ ഏതു നൂറ്റാണ്ടില് ചാവനാ. നിങ്ങൾക്കൊക്കെ പ്രഹസനം മാത്രമേയുള്ളൂ, പ്രവർത്തിയില്ല”
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks