“മോനേ റെജി, നീയൊരു ആലോചിച്ചു നോക്കിയേ. ഞങ്ങളീ പറയുന്നത് നിന്റെയും കൂടെ നല്ലതിന് വേണ്ടിയാ. ഭാവിയില് നിന്റെ കാര്യങ്ങളൊക്കെ ആരു നോക്കുമെന്ന് വിചാരിച്ചിട്ടാ. ഞങ്ങളെയിനി നോക്കിയിട്ട് കാര്യമില്ല. ഞങ്ങളിനി പ്രായമായി വൈകാതെ കിടപ്പിലാകും. അപ്പൊ നീയീ ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോ നിനക്കാര് ഭക്ഷണമൊക്കെ വച്ചുണ്ടാക്കി തരുമെന്നാ കരുതിയെക്കുന്നേ. അതുക്കൊണ്ട് മോൻ ഈ അമ്മ പറയുന്നതൊന്ന് കേൾക്ക്. കല്യാണം കഴിക്കാൻ സമ്മതിക്കേടാ”
എമിലി അൽപ്പം കൊഞ്ചിക്കൊണ്ട് മകനോടത് പറഞ്ഞു.
“അയ്യടീ മനമേ, ആ പൂതിയങ്ങ് മനസ്സീ വച്ചാൽ മതി. വച്ചുണ്ടാക്കി താരനാണെങ്കിൽ ഒരു വേലക്കാരിയെ വച്ചാൽ മതി. അല്ലാതെ പെണ്ണു കെട്ടണമെന്നില്ല. വേലക്കാരിയാവുമ്പോ സ്വഭാവം ശരിയല്ലെങ്കിൽ ശമ്പളകുടിശ്ശിക കൂടി കൊടുത്തു പറഞ്ഞു വിടാം. പക്ഷെ നിങ്ങള് പറയുന്ന പെണ്ണ് കെട്ടിയാൽ അവള് ആജീവനാന്തം മൊത്തം എന്റെ തലയിലാവും. ഇനി ഒഴിവാക്കാമെന്ന് കരുതിയാൽ തന്നെ ജീവിതകാലം മുഴുവൻ അവൾക്ക് പാതി ശമ്പളം കൊടുത്ത് ഞാൻ മുടിയും”
“മോനേ, അതിനൊരു വഴിയുണ്ട്. നീയവളെ കേട്ടുന്നതിനു മുൻപേ സ്ത്രീധനമങ്ങ് വാങ്ങിയേക്ക്” എമിലി.
“സ്ത്രീധനമെന്റെ പട്ടി വാങ്ങും”
“പറഞ്ഞതു കേട്ടില്ലേ മനുഷ്യാ, നിങ്ങള് വാങ്ങുമെന്ന്” എമിലി തോമയോട് പറഞ്ഞു.
“മ്മ്”
കാര്യമറിയാതെ ആദ്യം മൂളിക്കൊടുത്ത തോമയ്ക്ക് പിന്നീടാണ് സംഗതിയെന്താണെന്ന് കത്തിയത്?. അതു മനസിലായതും ;
“പ്ഭാ! എരണം കെട്ടവളെ. നീയെന്നെക്കുറിച്ച് എന്താടീ കരുതിയേ. നിന്നെയങ്ങുണ്ടല്ലോ…..”
എന്നും പറഞ്ഞു തോമ എമിലിയുടെ നേരെ കയ്യോങ്ങിയതും എമിലി പേടിച്ചു കണ്ണിറുക്കിയടച്ചു. ഇതു കണ്ട് റെജിക്ക് ചെറുതായിയിട്ട് ചിരി വന്നു. റെജി ചിരിക്കുന്നത് കണ്ടതും തോമാ ;
“ഡാ, നിന്നോട് ഒരിക്കൽ കൂടി ചോദിക്കാണ് മര്യാദക്ക് നീ ഞങ്ങള് പറഞ്ഞ കല്യാണത്തിന് സമ്മതിക്കുന്നുണ്ടോ?”
“ഒരിക്കലുമില്ല, ഇനി നിങ്ങളല്ല നിങ്ങളുടെ അപ്പൻ അതായത് എന്റെ അപ്പൂപ്പൻ തൊമ്മൻ മാപ്പിള വന്ന് പറഞ്ഞാൽ പോലും ഞാനിപ്പോ ഒരു കല്യാണത്തിനും സമ്മതിക്കില്ല”
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks