“ഒന്നു പോടാ, അതിനി നീ പറഞ്ഞിട്ട് വേണോ ഞാനറിയാനായിട്ട്. ഇതില് വല്ല തട്ടിപ്പോ വെട്ടിപ്പോ നടന്നെന്നറിഞ്ഞാൽ ആ ജോയെന്നെ വെറുതെ വച്ചേക്കില്ല”
“ജോ യോ ? അതാരാ ?”
“ആളും നിന്നേപ്പോലെ തന്നെയൊരു കോടാലിയാ. മുഴുവൻ പേര് ജോസഫ്. ഈ അവയവ പരിപാടിയുടെ മെയിൻ സ്പോൺസർ പുള്ളിയാ”
റെജി പെട്ടന്നെന്തോ മനസിലാലോചിച്ചു.
“എടാ, ബെഞ്ചിമിൻ. അടുത്തയാഴ്ച ഇവിടെ പള്ളി പെരുന്നാളാ. അന്ന് ഒരുപാട് പരിചയക്കാര് ഈ വീട്ടില് വരും. നീയൊന്ന് കാത്തിരിക്കാണെങ്കിൽ ഞാനവരുടെയും ലിസ്റ്റ് ഒപ്പിച്ചു തരാം”
“എന്റെ പൊന്നോ! വേണ്ടേ വേണ്ട. നിന്റെ സ്വഭാവം വച്ച് അവർക്കൊക്കെ ഒപ്പിടുന്നതിനു മുൻപേ ഹാർട്ട് അറ്റാക്ക് വരും. ഞാൻ ദാ പോണ്”
എന്നും പറഞ്ഞു ബെഞ്ചമിൻ റെജിയെയൊന്ന് ഹഗ്ഗ് ചെയ്തു. എന്നിട്ട് കാറിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും ;
“ടാ, അപ്പോ നീയിനി പെരുന്നാളിന് വീട്ടിലേക്ക് വരില്ലേ”
“അത്രക്ക് നിർബന്ധമാണെങ്കിൽ അടുത്ത പെരുന്നാളിന് വന്നോളാം”
എന്നും പറഞ്ഞ് ബെഞ്ചമിൻ കാറിൽ കയറി വേഗം സ്ഥലം വിട്ടു. ഇതെല്ലാം റെജി ഒരു ചിരിയോടെ നോക്കി നിന്നു. റെജിയുടെ മുഖത്തു അപ്പോഴുണ്ടായിരുന്നത് ഒരു സൈക്കോയുടെ കൊലച്ചിരിയായിരുന്നില്ല. പകരം, കുസൃതിയൊക്കെ ഒപ്പിച്ചു വരുന്ന ഒരു കൊച്ചുപയ്യന്റെ ചിരിക്ക് സമാനമായ ചിരിയായിരുന്നു.
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks