സൈക്കൊ പുള്ളൈ [Nikila] 2278

“ടാ, ബെഞ്ചമിനെ. നീ തന്നെ എന്നോടിത് പറയണമെടാ. നിനക്കൊരു സഹായം ചെയ്തു തന്നപ്പോൾ എന്നെ കളിയാക്കുന്നോടാ”

 

 

ഈ സമയം വെള്ളമനുഷ്യൻ ;

 

“സാർ, ഫോംസൊക്കെ കിട്ടിയില്ലേ. ഇനിയെന്താ അടുത്തത്”

 

“നീ തൽക്കാലം ഹോസ്പിറ്റലിലേക്ക് ചെല്ല്. ഞാൻ പിന്നാലെ വന്നോളാം. എന്നിട്ട് ബാക്കി പറയാം ” ബെഞ്ചിമിൻ.

 

 

അതോടെ അയാൾ കിട്ടിയ ഓട്ടോയും പിടിച്ചു അതിൽ കയറി യാത്രയായി.

 

 

“എടാ റെജി, നീ നല്ലൊരു കാര്യമാടാ ചെയ്തേ. അല്ലെങ്കിൽ തന്നെ കുറേ ആളുകൾ ഈ അവയവദാനം എന്നു കേൾക്കുമ്പോൾ തന്നെ ആ ഭാഗത്തേക്ക് വരാറേയില്ല. അങ്ങനെയുള്ളപ്പൊ നീ തന്നെ എന്റെ ഹോസ്പിറ്റലിനു വേണ്ടി നിന്റെ ഫാമിലിയിലുള്ളവരുടെ ലിസ്റ്റ് ഒപ്പിച്ചു തന്നല്ലോടാ”

 

“അതൊക്കെ ശരി തന്നെ. പക്ഷെ ഇതിലെന്റെ വ്യക്തിപരമായ താല്പര്യം കൂടിയുണ്ട്. കുറേ നാളായി എന്റെ തന്ത എന്നോട് കല്യാണം കഴിക്കാൻ പറഞ്ഞ് നിർബന്ധിക്കുന്നു. ഞാനാണെങ്കിൽ കിട്ടിയ ജോലിയുമായൊന്ന് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അപ്പോഴാണ് അങ്ങേരുടെയൊരു കല്യാണം. പോരാത്തതിന് ഇപ്പോ ഒരു ആത്മഹത്യാ ഭീഷണിയും. അങ്ങനെയാടാ എനിക്കീ ഐഡിയ കിട്ടിയേ. എന്തായാലും നിനക്ക് ഉപകാരമായില്ലേ. ഇതാണ് കാരണവന്മാര് പറയുന്നേ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും എന്ന്. എങ്ങനെയുണ്ട് എന്റെ ബുദ്ധി?”

 

“എന്റെ പൊന്നോ…. ഒടുക്കത്തെ തല തന്നെ ?. അല്ല, എന്നാലും നിനക്കെവിടുന്ന് കിട്ടിയെടാ ആ ഐഡിയയൊക്കെ. അതായത് ഈ വെട്ടിനുറുക്കിയിട്ട് സൈക്കോയാവുന്ന പരിപാടി?”

 

 

റെജി ഇതുകേട്ട് ഒന്ന് ചിരിച്ചു.

 

 

“അതീ കുറേ കൊറിയൻ സൈക്കോ പടങ്ങള് കണ്ടപ്പോൾ കിട്ടിയ ഐഡിയയാടാ. അവസരം കിട്ടിയപ്പോ അതുവച്ചു അപ്പനെയൊന്ന് വിരട്ടി. എടാ, ചില നേരത്ത് അപ്പൻമ്മാരേക്കാളും നന്നായിട്ട് മക്കൾക്ക് അപ്പൻമ്മാരെ വിരട്ടാൻ പറ്റും. അതാ നീയിവിടെ കണ്ടത്”

 

“എന്നാലും നിന്റെയൊരു ബുദ്ധി….”

 

“ടാ, മതീടാ പുകഴ്ത്തിയത്. പിന്നെയൊരു കാര്യം, ഇതൊക്കെ ചാരിറ്റിയായി തന്നെ പോണം. അല്ലാതെ ഇതു വച്ചു വല്ല കച്ചവടവും നടത്താനാണ് പ്ലാനെങ്കിൽ എന്റെ ബുദ്ധിയെന്താണെന്ന് നീയൊന്നു കൂടി അറിയേണ്ടി വരും. അതോർത്തോ”

67 Comments

  1. ക്യാപ്റ്റൻ 007

    അടിപൊളി ???

  2. രാവണാസുരൻ(rahul)

    കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
    സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
    കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.

    ???????

    1. സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി

  3. ༒☬SULTHAN☬༒

    Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
    Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
    Ingal മനുഷ്യന്റെ ayus koottan nadakkuanalle ??

    പൊളിച്ചടക്കി ❤❤❤❤❤❤❤

    1. ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?

      1. ༒☬SULTHAN☬༒

        നല്ലതാ

  4. Nannayittund

  5. Ediye pulle poliyanu ketta ,✍️????

  6. NITHIN RAJAGOPAL

    പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
    വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്

  7. °~?അശ്വിൻ?~°

    Oru adaar story… Kidu….????

Comments are closed.