“ഇനി വീണ്ടും ചാവാൻ നോക്കുമ്പോൾ പെട്രോൾ ഒഴിച്ചിട്ടു വേണ്ട. അങ്ങനെ ചെയ്യതാൽ ഇത്രേം നേരം മെനക്കെട്ടതൊക്കെ വെറുതെയാവും. മനസ്സിലായല്ലോ. ഉം… പൊക്കോ”
അങ്ങനെ എങ്ങനെയോ റൂമിലെത്തിയ തോമയും എമിലിയും വാതിലടച്ച ശേഷം നന്നായിട്ടൊന്ന് കിതച്ചു. ശേഷം അടുത്ത് ജഗ്ഗിലിരുന്ന വെള്ളം നിർത്താതെ അണ്ണാക്കിലോട്ട് കമിഴ്ത്തി. പിന്നീട് കിതാപ്പൊന്നടങ്ങിയ ശേഷം എമിലി ;
“നിങ്ങള് പറഞ്ഞത് തന്നെയാ ശരി. അവൻ നിങ്ങളുടെ മോൻ തന്നെയാ. ഇപ്പോ എനിക്ക് ശരിക്കും ബോധ്യമായി”
“എന്നാലും എന്തൊരു സാധനമാടീ അവൻ. ഹോ! അവൻ പറഞ്ഞതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും തലയ്ക്കകത്ത് ഒരു തരിപ്പ്”
അതും പറഞ്ഞ് തോമ തല അമർത്തി തടവി.
“അല്ല ഇച്ചായാ, നിങ്ങളിനി ആത്മഹത്യ ചെയ്യോ ?”
“ഒന്നു പോടീ അവിടുന്ന്. ആ പേപ്പറില് എഴുതിയതൊന്നും നീ വായിച്ചില്ലല്ലോ. ശരീരത്തിലെ പല്ലും നഖവുമടക്കം എല്ലാം ആ ഹോസ്പിറ്റൽക്കാർക്ക് തീറെഴുതി കൊടുത്തേക്കാണ്. ചാവുന്ന നേരത്ത് എന്റെ ദേഹത്തു ഇതൊന്നുമില്ലെങ്കിൽ പിന്നെയെന്നെ കാണാൻ ശരിക്കും വൃത്തിക്കേടായിട്ടുണ്ടാവും. ആളുകളൊക്കെ എന്റെ ശവത്തില് നോക്കി പൊട്ടിച്ചിരിക്കും. അതുക്കൊണ്ട് തന്നെ എന്നെയിനി കൊന്നാലും ശരി, ഞാനിനി ആത്മഹത്യ ചെയ്യില്ല. സത്യം”
“ങ്ങേ” തോമയുടെ മറുപടി കേട്ട് എമിലി പകച്ചു പോയി.
ഈ സമയം റെജി അവന്റെ കൂട്ടുകാരന്റെയും ആ വെള്ളമനുഷ്യന്റെയും കൂടെ വീടിന്റെ പടിവാതിൽക്കലേക്ക് നടന്നു നീങ്ങി. പടിവാതിൽക്കലെത്തിയതും അവർ മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെയൊരു കൂട്ടചിരിയായിരുന്നു. ഒരുപാട് നേരമായി അകത്തു വച്ച് അടക്കിപ്പിടിച്ചിരുന്ന ചിരിക്കെട്ട് വീടിനു പുറത്തു വച്ച് അവർ അഴിച്ചു വിട്ടു.
“എന്നാലും എന്റെ റെജി, നീയെന്തൊക്കെയാടാ അകത്തു വച്ചു പറഞ്ഞു കൂട്ടിയേ ?. സൈക്കോ, കൊലപാതകം, വെട്ടിക്കൊല്ലൽ. എന്റമ്മോ! മനുഷ്യന്റെ ചിരിവള്ളിയിപ്പോ പൊട്ടിപോയേനെ”.
അടിപൊളി ???
കൊള്ളാം കുറയെ ദിവസത്തിനു ശേഷമാ ഇങ്ങോട്ട് വന്നത്.
സൈക്കോ എന്ന് കണ്ടതുകൊണ്ട് വായിച്ചതാ ?.
കോമഡി ആണെന്ന് അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതുമില്ല ?.
???????
സീരിയസ്സായി എഴുതിയതാണ്. എഴുതി വന്നപ്പോൾ കോമഡിയായി
Sechiye ഇതൊക്കെ എങ്ങനാ സാധിക്കുന്നെ…
Ingala ഹ്യൂമർസെൻസ് അപാരം തന്നെ ????
Ingal മനുഷ്യന്റെ ayus koottan nadakkuanalle ??
പൊളിച്ചടക്കി ❤❤❤❤❤❤❤
ചിരിക്കുന്നത് ആയുസ്സിന് നല്ലതാ ?
നല്ലതാ
Nannayittund
Ediye pulle poliyanu ketta ,✍️????
?
പതിവുപോലെ ഇതും കലക്കി. സെൻസ് of ഹ്യൂമർ അപാരം. തമാശയിൽ അൽപ്പം കാര്യവും കൂടി ചേർത്തത് നന്നായി.
വണ്ടറിനായി കാത്തിരിക്കുന്നു ❣️❣️❣️
Thanks, wonder വേഗം എത്തിക്കാൻ നോക്കാം. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് താമസിക്കുന്നത്
Oru adaar story… Kidu….????
Thanks