സൃഷ്ടി [Jack] 89

Views : 1287

സൃഷ്ടി

Author :Jack

 

ഭൂമിയിൽ പിറന്നു വിഴുന്ന ഓരോ ജീവനമുണ്ടാവും  ആരുമറിയാതെ ആരോടും പറയാതെ എത്ര പഴക്കം ചെന്നാലും മങ്ങൽ ഏൽക്കാത്ത ചില നോവുകൾ , എത്ര മായ്ച്ചാലും ജീവവായു വെടിഞ്ഞു മണ്ണിൽ അലിയുന്ന കാലം വരെ അവ മായില്ല. മനുഷ്യന്റെ സൃഷ്ടിയാൽ വർണങ്ങൾ കൊണ്ട് അലങ്കരിച്ച മനോഹരമായ  ചായാ ചിത്രത്തിൽ  കാലം ചെല്ലും തോറും അവ അറിയാതെ ഏൽക്കുന്ന മങ്ങിയ കറ പോലെ.

ഇതൊരു ചെറു കഥയാണ് ദൈവം ഭൂമിയിൽ  സൃഷ്ടിച്ച ഒരു തുടിപ്പിന്റെ കഥ.ദൈവത്തിന്റെ കുസൃതി.😊

                          സൃഷ്ടി

ചെറു വിത്തിൽ നിന്നും മുളച്ചു പൊന്തി വളർന്നു പന്തലിച്ചു മരമായി മാറുമ്പോലെ ഓരോ ജീവനും വളരുന്നു. അതെ ഞാൻ സൃഷ്‌ടിച്ച ഈ കഥാപാത്രവും വളരുന്നു, ജയൻ എന്ന സർക്കാർ ജീവനക്കാരന്റെയും മിനിയെന്ന വീട്ടമ്മയുടെയും സന്തുഷ്ടമായ കുടുംബത്തിൽ അവരുടെ മകൾ അനുവിന്റെ ഇളയ സഹോദരനായി, ഒരമ്മയുടെ ജീവൻ വെടിയുന്ന നോവ് സമ്മാനിച്ച് അവൻ ഭൂമിയിൽ  പിറവി കൊണ്ടു.ആ പിഞ്ചു കുഞ്ഞിന്റെ ഓരോ ചലനവും  ഓരോ വളർച്ചയും അവർ സന്ദോഷപൂർവം കണ്ടറിഞ്ഞു.ആ കുഞ്ഞിന് അവർ കണ്ടുവെച്ച പേര് ചാർത്തി “മനു”. അവന്റെ സഹോദരിക്ക് എന്നും കൗതുകമാണ് തന്റെ അനിയൻ. അവന്റെ വളർച്ചക്കൊപ്പം അവന്റെ കുറുമ്പുകളും വളർന്നു വന്നു. താനെന്തെന്നും തനിക്കെന്തെന്നും അറിയാത്ത പ്രായത്തിലെ അവന്റെ  ഓരോ കുറുമ്പുകളും അവനു തന്നെ വിധിയായി മാറുമെന്നവൻ അറിഞ്ഞില്ല.

പൊന്നുപോലെയാ അനു തന്റെ കുഞ്ഞനുജനെ നോക്കുന്നത്, എന്നാൽ വളർന്നു വന്ന മനുവിന്റെ വിനോദം അവളെ നോവിക്കുന്നതിലും.

കാലം   മാഞ്ഞു പുതുമയാർന്ന ദിനങ്ങൾ വരവേ  അവനു മേൽ പഴിചാരപ്പെട്ട കുറ്റങ്ങളും ഏറി വന്നു. തന്റെ കാളികൂട്ടുകാർക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ  അവനെന്നും സ്വർഗത്തുല്യമായിരുന്നു. എന്നാൽ കുഞ്ഞി മനുവിന്റെ കുറുമ്പുകൾ അവനെ അവരിൽ നിന്നും അകറ്റി. എന്ത് കൊണ്ട് തന്നെ ഏവരും അകറ്റി നിർത്തുന്നു  എന്ന കാരണം അറിയാതെ ആ ചെറു ഹൃദയം തേങ്ങി. ദിനങ്ങൾ കൊഴിഞ്ഞു മാറുമ്പോൾ  ആ വീടിനുള്ളിൽ മനുവിനു കേൾക്കുന്ന ശകാരങ്ങളും ഏറി വന്നു. ചിലതു തന്റെ സഹോദരി സ്വയം രക്ഷക്കാൽ അവനു മേൽ പഴിചാരിയതാണെങ്കിൽ മറ്റു ചിലതു സ്വയം വരുത്തി വെച്ചവ.

ഒരു മഴയുള്ള പ്രഭാതത്തിൽ പുത്തനുടുപ്പും അണിഞ്ഞു തന്റെ അച്ഛൻ തനിക്കായ് വാങ്ങി തന്ന കുടയും ചൂടി പുതുമയുടെ വാസനയുള്ള കാർട്ടൂൺ ഹീറോയുടെ ഫോട്ടോ പതിപ്പിച്ച ബാഗും തൂക്കി ഭയത്തിന്റെ ലാഞ്ജന ഏതുമില്ലാതെ മനു ആ വലിയ മതിൽക്കട്ടിനപ്പുറം കാണുന്ന വിദ്യാലയത്തെ വിക്ഷിച്ചുകൊണ്ട് ആ കവാടം കടന്നു.അച്ഛന്റെ കരങ്ങൾക്കുള്ളിൽ പിടിച്ചു കൊണ്ടുള്ള നടതം അവസാനിച്ചത്   പുഞ്ചിരിയോടെ തന്നെ നോക്കി നിന്നിരുന്ന  ഒരു സ്ത്രീയുടെ മുന്നിലാണ് അവരുടെ കൂടെ ഒരു മുറിയിൽ കയറിയ മനുവിനെ സ്വീകരിച്ചത് നിർത്താതെ തോരുന്ന കണ്ണുനീരോടെ വെളിയിലെ വെളിച്ചത്തിൽ കണ്ണും നട്ട് വാവിട്ടു കരയുന്ന സമപ്രായകാരെയാണ്. തന്റെ മക്കൾ ഉയരങ്ങൾ കിഴടക്കണം എന്നത്  ഏതൊരു പിതാവിന്റെയും സ്വപ്നമാണ്, കേവലം സർക്കാർ ജിവനക്കാരനായ ജയൻ തന്നാലാവും വിധം തന്റെ മക്കളുടെ നല്ല ഭവിക്കായ് ഉയർന്ന വിദ്യാലയങ്ങളുടെ വാതിൽ  തന്നെ അവർക്കു മുന്നിൽ തുറന്നു.

അനു മനുവിനെക്കാൾ 3 വയസ്സിനു മുതിർന്നതാണെങ്കിലും അവനു തന്റെ സഹോദരി എന്നും ഒരു സുഹൃത്താണ്, അവൾക്കും അതെ. വയസ്സിനു മുതിർന്നവരെ പേര് ചൊല്ലി വിളിക്കരുതെന്ന സമൂഹത്തിന്റെ ശാസന അവൻ അന്നേ തട്ടികളഞ്ഞതിൽ ഒന്നാണ്.

ഓരോ പുതു വർഷങ്ങളും വന്നു കൊണ്ടിരുന്നു, വർഷങ്ങൾ മാറവെ മനുവിന്റെ  വികൃതി മാറിയില്ലെങ്കിലും പരീക്ഷ കഴിഞ്ഞു ഉത്തരകടലാസ് വന്നാൽ മുൻപന്തിയിൽ അവനുണ്ടാവും. വർഷാ വർഷം വരുന്ന പരീക്ഷകൾ ചെല്ലുന്തോറും ഏറെ സന്ദോഷത്തോടെ ആ വിദ്യാലയത്തിന്റെ പടികളിൽ പതിഞ്ഞ ജയൻ എന്ന പിതാവിന്റെ കാലടികൾക് മങ്ങൽ വന്നു. തന്റെ മകന്റെ അറിവിനെ പുകഴ്ത്തുന്ന അധ്യാപകർക്കു അതിനേക്കാൾ പ്രിയം അവന്റെ സ്വഭാവത്തെ കുറ്റപ്പെടുത്താൻ ആണ്. തന്റെ മകൻ മാത്രം എന്തെ ഇങ്ങനെ എന്ന ചിന്തയിൽ ആ മാതാപിതാക്കൾ ഏറെ വിഷമിച്ചിരുന്നു.

Recent Stories

The Author

Jack

10 Comments

  1. നന്നായിട്ടുണ്ട്… ♥

  2. രുദ്ര രാവണൻ

    💔

  3. Nannayittund. Thudaruka…

    1. Athingane odikond irikyalle😁

  4. 𝓛𝓘𝓥𝓘𝓝𝓖 𝓓𝓔𝓐𝓓

    super loved it & ……

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com