സദാചാരമെന്ന സദ്പ്രവൃത്തി ! [Jacki] 75

Views : 929

സദാചാരമെന്ന സദ്പ്രവൃത്തി !

Author : Jacki

 

    ശങ്കരന്‍ പിള്ള വളരെ നല്ല ഒരു മനുഷ്യനായിരുന്നു. അല്പദിവസത്തെ രോഗബാധയെ തുടര്‍ന്ന് അദ്ദേഹം മരിച്ചു പോയി. വളരെ നല്ല മനുഷ്യനായിരുന്നതു മൂലം സ്വാഭാവികമായും അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ അദ്ദേഹത്തെ സ്വീകരിച്ച് ഇരുത്തിയ ശേഷം അദ്ദേഹത്തിന്‍റെ പുണ്യപാപങ്ങളുടെ പുസ്തകം തുറന്നു. അതില്‍ ഇഹലോകത്തെ ശങ്കരന്‍ പിള്ള ചെയ്ത സകല കാര്യങ്ങളും വിശദമായി രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. ശങ്കരന്‍ പിള്ളയുടെ പുസ്തകത്തിന്‍റെ ഓരോ താളും മറച്ചു നോക്കിയിട്ടും, സത്കര്‍മ്മങ്ങളല്ലാതെ ഒരു ദുഷ്ചെയ്തി പോലും അവര്‍ക്ക് കണ്ടെത്താനായില്ല. ഇത് മാലാഖമാരെ അല്പം കുഴപ്പത്തിലാക്കി.

അവര്‍ ശങ്കരന്‍ പിള്ളയോട് പറഞ്ഞു, “ഒരു പ്രശ്നമുണ്ട്, സ്വര്‍ഗ്ഗത്തില്‍ പലതരം താമസസൗകര്യങ്ങളുണ്ട്, ഒരു ദുഷ്ചെയ്തി മാത്രമേ ചെയ്തിട്ടുള്ളു എങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും മികച്ച സ്വര്‍ഗ്ഗം ലഭിക്കും, രണ്ട് ദുഷ്ചെയ്തികള്‍ ആണ് ചെയ്തിട്ടുള്ളതെങ്കില്‍, തൊട്ടു താഴെയുള്ള സ്വര്‍ഗ്ഗം, മൂന്നു ദുഷ്ചെയ്തികള്‍ ആണെങ്കില്‍ അതിലും താഴെ. അങ്ങനെ പല തട്ടുകള്‍. പക്ഷേ ഒരു ദുഷ്ചെയ്തി പോലും ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ മേല്‍പറഞ്ഞ ഒരു തട്ടിലും പ്രവേശനം നല്‍കാനാവില്ല. നിങ്ങളെപ്പോലെ നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത ഒരാള്‍ ഇന്നേവരെ ഇവിടെ വന്നിട്ടില്ല, ഒറ്റ തിന്മപോലും ചെയ്തിട്ടില്ലാത്ത ഒരാള്‍. അതുകൊണ്ട് നിങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കൊരു പിടിയുമില്ല.” 🙄

ഒരു ദുഷ്ചെയ്തി പോലും ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ മേല്‍പറഞ്ഞ ഒരു തട്ടിലും പ്രവേശനം നല്‍കാനാവില്ല. നിങ്ങളെപ്പോലെ നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത ഒരാള്‍ ഇന്നേവരെ ഇവിടെ വന്നിട്ടില്ല

“എന്തസംബന്ധമാണിത്?” ശങ്കരന്‍ പിള്ള പറഞ്ഞു. “അത്രയ്ക്ക് നല്ലവനായാണ് ഞാന്‍ ഭൂമിയില്‍ ജീവിച്ചത്. എന്‍റെ അരികില്‍ പോലും വരുന്നത് ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. സ്വര്‍ഗ്ഗത്തില്‍ എത്താം എന്ന ഒറ്റ പ്രതീക്ഷയിലാണ് ഞാന്‍ കഷ്ടപ്പെട്ട് നല്ലവനായി കഴിഞ്ഞത്. എന്നിട്ടിപ്പോള്‍ ഇവിടെ ഇങ്ങനൊരു പ്രശ്നമോ?”
തങ്ങള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയ ശേഷം മാലാഖമാര്‍ ഒരു തീരുമാനത്തിലെത്തി. അവര്‍ ശങ്കരന്‍ പിള്ളയോട് പറഞ്ഞു, “നിങ്ങള്‍ വിഷമിക്കേണ്ട. ഒരു പോംവഴിയുണ്ട്, നിങ്ങള്‍ക്ക് ഒരിക്കല്‍കൂടി ഭൂമിയില്‍ ജീവിക്കാം, മൂന്നുമണിക്കുര്‍ നേരത്തേക്ക് മാത്രം. നിങ്ങളുടെ ശരീരം ഇപ്പോഴും അവിടെ കിടപ്പുണ്ടല്ലോ? അതുകൊണ്ട് വേഗം ചെന്ന് ശരീരത്തില്‍ കയറി ഞങ്ങള്‍ ഇപ്പോള്‍ അനുവദിച്ചു തന്ന മൂന്നുമണിക്കൂര്‍ സമയത്തിനുള്ളില്‍ ഒരു ദുഷ്പ്രവര്‍ത്തി മാത്രം ചെയ്ത് തിരികെ ഇങ്ങോട്ടു വരൂ, ഉള്ളതില്‍ വച്ചേറ്റവും മികച്ച സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ പ്രവേശിപ്പിക്കാം. 😍

സന്തുഷ്ടനായ ശങ്കരന്‍ പിള്ള ഭൂമിയില്‍ വന്ന് വീണ്ടും ശരീരത്തില്‍ കയറി. പതിയെ എഴുന്നേറ്റിരുന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി ഇനിയിപ്പോ എന്തു പാപമാണ് പോയി ചെയ്യുക? 🤔

Recent Stories

The Author

Jacki 💞

8 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    good messege bro
    sadacharam paranjje nadakkanavarkkulla
    messege 🤣😂

    tudarnnum ezhthuka 💕

    1. tnx da kunjappa 😍

  2. മന്നാഡിയാർ

    ❤❤❤ good message ❤❤❤

    1. thankyou bro
      tudarnnum suppot jeyyuka 💞💕

  3. നിധീഷ്

  4. ❤️

    1. 💓💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com