സദാചാരമെന്ന സദ്പ്രവൃത്തി ! [Jacki] 75

പാപങ്ങളൊന്നും ചെയ്ത് പരിചയമില്ലാത്തതിനാല്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും പിള്ളക്ക് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഒന്നര മണിക്കൂര്‍ കടന്ന് പോയി. ഇനി ഒന്നര മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. എന്തെങ്കിലും ഒരു പാപം പെട്ടെന്ന് ചെയ്യണം. അപ്പോഴാണ് ശങ്കരന്‍ പിള്ളക്ക് അടുത്ത വീട്ടിലെ ഒരു സ്ത്രീയുടെ കാര്യം ഓര്‍മ്മ വന്നത്. അവര്‍ക്ക് യൗവ്വനം കടന്ന് പോകാന്‍ ഇനി അധികം നാളുകള്‍ ഇല്ലായിരുന്നു. അവള്‍ കടക്കണ്ണുകള്‍കൊണ്ട് ശങ്കരന്‍ പിള്ളയെ ക്ഷണിക്കുക പതിവായിരുന്നു. എന്നാല്‍ മാന്യനായ ശങ്കരന്‍ പിള്ള അതൊക്കെ അവഗണിക്കുകയായിരുന്നു പതിവ്. പക്ഷെ ഇപ്പോളയാള്‍ ചിന്തിച്ചു, ‘വ്യഭിചാരം ഒരു പാപമാണല്ലോ!’

അങ്ങനെ പിള്ള ചെന്ന് ആ സ്ത്രീയുടെ കതകില്‍ മുട്ടി. അവര്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ പറഞ്ഞു, “എനിക്കു നിന്നെ വേണം.”

അയല്‍ക്കാരിക്ക് അത്ഭുതമായി. അവള്‍ ചോദിച്ചു, “നിങ്ങള്‍ മരണശയ്യയില്‍ ആണെന്നാണല്ലോ ഞാന്‍ കേട്ടത്, എന്നിട്ടിപ്പോള്‍?”

“അതൊന്നുമല്ല കാര്യം, എനിക്കു നിന്നെ വേണം.” ഇതും പറഞ്ഞ് ശങ്കരന്‍ പിള്ള അകത്തേക്ക് കടന്നു. തനിക്ക് പരിചയമില്ലാത്ത കാര്യങ്ങളൊക്കെ പിള്ള സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ആവേശംമൂലം സാധിച്ചെടുക്കുക തന്നെ ചെയ്തു. പ്രകൃതി അവരിലേക്ക് ആവേശിക്കുകയും കാര്യങ്ങള്‍ മുറപോലെ നടക്കുകയും ചെയ്തു.

അങ്ങനെ ശങ്കരന്‍ പിള്ള വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. അയല്‍ക്കാരിയുടെ വീട്ടില്‍ കിടന്ന് മരിക്കുന്നത് ഇഷ്ടമില്ലാത്തതിനാല്‍, പിള്ള അവിടെ നിന്നും വേഗം ഇറങ്ങിപ്പോകാന്‍ ഒരുങ്ങി.

“എനിക്കു പോകണം, എനിക്കു പോകണം.” എന്ന് പറഞ്ഞ് ശങ്കരന്‍ പിള്ള ധൃതിയില്‍ അവിടെ നിന്നും ഇറങ്ങവേ, പുറകില്‍വന്ന് സ്ത്രീ കൃതാര്‍ത്ഥതയോടെ പറഞ്ഞു. “ശങ്കരന്‍ പിള്ള ചേട്ടാ, നിങ്ങള്‍ക്കറിയാമോ, എത്ര നല്ല ഒരു കാര്യമാണ് നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതെന്ന്?”

അതും സദ്പ്രവൃത്തി ! ?‍♂️?‍♂️?‍♂️

END?

NB;    ഇങ്ങനെയാണ് നിങ്ങള്‍ ഒരു നല്ല വ്യക്തിയാണെന്ന് സ്വയം വിധിയെഴുതുന്നത്. നിങ്ങള്‍ മറ്റുള്ളവരെ നോക്കുന്നു എന്നിട്ട് നിശ്ചയിക്കുന്നു- ഇയാള്‍ ശരിയല്ല, അയാള്‍ ശരിയല്ല, ഇവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒരു നല്ലയാള്‍തന്നെ എന്നുപറഞ്ഞു നിങ്ങള്‍ സ്വയം സമാധാനിക്കുന്നു. മറ്റുള്ളവരെയെല്ലാം മോശക്കാരാക്കുമ്പോളാണ് നിങ്ങള്‍ നല്ലയാളാവുന്നത്. തങ്ങള്‍ വളരെ നല്ലവരാണെന്നു കരുതുന്ന ആളുകള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ മറ്റുള്ളവരൊന്നും ശരിയല്ല.

ഈ ലോകത്തില്‍ ആരും ശരിയല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്കെന്തോ പ്രശ്നമുണ്ട്. ഇതൊരുതരം ചിത്തഭ്രമം മാത്രമാണ്. ഒരുപക്ഷേ സമൂഹത്തില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ചില സമയത്ത് അത് ആവശ്യമായിരിക്കാം. പക്ഷേ നിങ്ങളുടെ ആത്മീയ പരിണാമത്തിന് അതു ഉതകില്ല. പരിണാമം സംഭവിക്കാന്‍ സദാചാരം സഹായകരമല്ല. ഇപ്പോള്‍ വളരെ കഷ്ടപ്പെട്ടാണ് നിങ്ങളൊരു നല്ല ആളായി കഴിയുന്നത്. നിങ്ങള്‍ക്ക് അവബോധം ഇല്ലാത്തതുകൊണ്ടാണ് സദാചാരമുറകളെ മുറുകെ പിടിക്കേണ്ടി വരുന്നത്. സദാചാരതത്വങ്ങള്‍ നിങ്ങള്‍ പുറമേ നിന്നും ശേഖരിച്ചതാണ് – നിങ്ങളുടെ സമൂഹത്തില്‍നിന്നോ, മതത്തില്‍നിന്നോ, തൊഴിലില്‍നിന്നോ ഒക്കെ.

8 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    good messege bro
    sadacharam paranjje nadakkanavarkkulla
    messege ??

    tudarnnum ezhthuka ?

    1. tnx da kunjappa ?

  2. മന്നാഡിയാർ

    ❤❤❤ good message ❤❤❤

    1. thankyou bro
      tudarnnum suppot jeyyuka ??

  3. നിധീഷ്

  4. ❤️

Comments are closed.