സഖി 79

മുല്ലപ്പൂക്കളും മണമുള്ള സെന്റുകളും നിറഞ്ഞ അവളുടെ ശരീരവും ചായങ്ങൾ തേച്ച മുഖവും കണ്ട് പകൽ അവളെ അസഭ്യം പറഞ്ഞു രാത്രി അവളുടെ വിയർപ്പ് പറ്റാൻ പോകുന്ന പകൽ മാന്യന്മാർ കാറി തുപ്പി. അവനെ അതൊന്നും ബാധിക്കുമായിരുന്നില്ല.

ഒരു ചെറിയ മുറിയിലേക്ക് അവനവളെ കൊണ്ടെത്തിച്ചു.

നിലത്തിരുന്നു കൊണ്ട് ചപ്പാത്തി പരത്തുകയാണ് അവന്റെ ഭാര്യ.

അവളെ കണ്ടതും അവർ അവനെ നോക്കി പുരികമുയർത്തി.

“മുംതാസ് ഇതാണ് ലക്ഷ്മി.”

മുംതാസിന്റെ കണ്ണുകൾ തിളങ്ങി.
ഭർത്താവിന്റെ നാവിൽ നിന്നും ഇതിനോടകം തന്നെ അവൾ മനസ്സിലാക്കിയിരുന്നു ലക്ഷ്മിയെ.

മുംതാസ് അവളെ സ്വീകരിച്ചു.
സൽമാന്റെ മക്കൾ അവൾക്ക് ചുറ്റും പൂമ്പാറ്റകളെ പോലെ പറന്നു നടന്നു.

അവൾ ജീവിച്ചു തുടങ്ങി.

ജീവിതം ആസ്വദിച്ചു തുടങ്ങി.

പലരും അവളെ അവന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ചു.

മോശമായൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നുവെന്ന് ചൊല്ലി അധിക്ഷേപിച്ചു. എന്നാൽ മുംതാസ് അതെല്ലാം പാടെ അവഗണിച്ചു. ലക്ഷ്മിയെ സ്വന്തം സഹോദരിയെ പോലെ ചേർത്തു പിടിച്ചു.

വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മീതെ അവനവൾക്ക് കുടയായി നിന്നു.

അവനവൾക്ക് വളരാൻ വളങ്ങൾ നൽകി. ദാഹജലം നൽകി. അവളുടെ വേരുകൾ ആഴത്തിൽ ഭൂമിയിൽ പതിഞ്ഞതും ശിഖരങ്ങൾ ആകാശത്തെ ലക്ഷ്യമാക്കുന്നതും ഇലകൾ തളിർക്കുന്നതും ഒടുവിൽ ആ വൃക്ഷം പടർന്നു പന്തലിക്കുന്നതും അവൻ കണ്ടുനിന്നു.

ചുവടുറപ്പിക്കുവാൻ താനവൾക്കൊരു ഊന്നുവടി ആയതിന്റെ സംതൃപ്തിയിൽ അവന്റെ മനം നിറഞ്ഞു.

അവൾ സ്വന്തമായി തുടങ്ങിയ ബിസിനസ് സ്ഥാപനത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചത് മുംതാസ് ആയിരുന്നു.

അവൾക്ക് വേണ്ടിയിരുന്നത് ഒരു തണലായിരുന്നു. എപ്പോഴും അവൾക്കൊപ്പം നിൽക്കുന്നൊരു മനസ്സായിരുന്നു. അവളെ കേൾക്കുവാനൊരു ഹൃദയമായിരുന്നു. അവനത് നൽകാൻ സാധിച്ചു.

“ഈ വിരൽ തുമ്പിനപ്പുറം നിന്നിലേക്കുള്ള ദൂരമാണ് സഖീ… സ്ത്രീയും പുരുഷനുമെന്നതിനപ്പുറം ഹൃദയങ്ങൾ കോർത്തിണക്കിയ സൗഹൃദമുണ്ട്. ശരീരം മാത്രമേ അകലുന്നുള്ളൂ മനസ്സുകൾക്ക് അകലമില്ല.”

വീണ്ടും വേർപിരിയുമ്പോൾ അവൻ അവളോട് പറഞ്ഞു.

“ഞാൻ എവിടെയും പോകുന്നില്ല എന്നെന്നും ഓർമ്മിക്കാനും സ്നേഹിക്കാനും അകന്നിരിക്കാം തമ്മിൽ”

അവളവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് യാത്രാമൊഴി നൽകി.

അവളാരെന്ന് ചോദിച്ചവർക്കായി അവൻ മറുപടി നൽകി.

“അവളെന്റെ സഖി…”

അവസാനിച്ചു.

Updated: September 5, 2021 — 11:41 am

14 Comments

  1. Awesome!♥️

  2. Thanks bro ?
    Nice story
    Valuable

  3. Superb bro Nalla them aanu ഇനിയും വരിക

  4. വളരെനന്നായിട്ടുണ്ട്…. ?????

  5. Superb. Athi manoharam…

    1. നന്ദി സഹോ ❤️❤️

  6. Superb writing. Excellent. Simply amazing. Hats off!!!!

    Thanks.

    1. ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  7. കൈലാസനാഥൻ

    സമൂഹത്തിന്റെ ചിന്താഗതികളാണ് പല വ്യക്തികളുടേയും ജീവിതം തകർക്കപ്പെടുന്നത്. ഇവിടെ ലക്ഷ്മിയും സൽമാനും പ്രണയ ബദ്ധരല്ല പക്ഷേ സമൂഹം അങ്ങനെ കരുതുന്നു അതിനാൽ സൗഹൃദമവസാനിപ്പിക്കേണ്ടി വന്നു. സ്വോഭാവികമായും ലക്ഷ്മി വിവാഹിതയാകുന്നു ഭർത്താവ് ജോലിക്ക് സാഹചര്യം ഒരുക്കുന്നു അവിടെ അവളുടെ ജീവിതത്തിൽ ദുരന്തം സംഭവിക്കുന്നു വേശ്യാലയത്തിൽ എത്തപ്പെടുന്നു.

    സൽമാൻ ലക്ഷ്മിയുടെ അടുത്തു ചെല്ലുന്നു പക്ഷേ ലക്ഷ്മിയുടെ പ്രതികരണത്തിൽ നിന്നും അവൾക്ക് അവനോട് പ്രണയമുണ്ടായിരുന്നു എന്ന് തോന്നുന്ന രീതിപ്രകടം. അവിടെ നിന്നും സൽമാന്റെ വീട്ടിലേക്ക് ഭാര്യയോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട് എന്ന് കരുതാം അതാണല്ലോ മുംതാസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അങ്ങനെ അവർ രണ്ടും ലക്ഷ്മിക്ക് താങ്ങാകുന്നു അവൾ സ്വയം പര്യാപ്ത ആകുന്നു. ഇവിടെ ഈ കഥയിൽ മുംതാസ് എന്ന കഥാപാത്രത്തിന്റെ മഹത്വം ആണ് ഉന്നതിയിൽ നിൽക്കുന്നത്.

    സൽമാനേ പോലെയും മുംതാസിനേ പോലെയും ആളുകൾ വിരളമായുണ്ടാവാം തർക്കമില്ല. പക്ഷേ എന്റെ ചോദ്യം വെറും
    ഒരു സഖിയായിട്ട് മാത്രമാണോ സൽമാനും കണ്ടിരുന്നത് ? കഥാഗതി അനുസരിച്ച് അവന്റെ മനസ്സിൽ നിറച്ചും ലക്ഷ്മി
    തന്നെ അപ്പോൾ എങ്ങനെ മുംതാസിനെ കണ്ടെത്തി എന്നതിന് ഉത്തരമില്ല. ആദ്യമേ തന്നെ “കരിമഷികൾ കണ്ണീരിനാൽ ഒഴുകി ചെന്നിയിൽ എത്തി ” എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ചിലപ്പോൾ തലയും കുത്തി നിന്നിട്ടോ കിടന്നിട്ടോ ആയിരിക്കാം എന്ന് വിചാരിക്കുന്നു.

    1. അല്ല ലക്ഷ്മിക്ക് അവനോട് പ്രണയമാണെന്ന് എങ്ങനെ നമുക്ക് വിലയിരുത്താം?
      പിന്നെ മുംതാസിന്റെ വ്യക്തിത്വത്തിന് മഹത്വം നൽകുന്ന രീതിയിൽ തന്നെയാണ് കഥ എഴുതിയത്.
      സൽമാന്റെ മനസ്സിൽ എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നുവെന്നു വെച്ച് അത് പ്രണയമാകില്ല സഹോ.പ്രണയത്തെക്കാൾ ഉന്നതിയിലാണ് സൗഹൃദം എന്ന സത്യം നമ്മൾ ഓർക്കണം.
      എന്റെ ഒരു പെൺ സുഹൃത്തിനു വേണ്ടിയും കൂടിയാണ് ഞാൻ ഈ കഥ എഴുതിയത്.അത് കൂടി ഞാനീ അവസരത്തിൽ പറയാം.
      പിന്നെ ചെന്നിയിലൂടെ എന്ന പ്രയോഗം എഴുതി വന്നപ്പോൾ തെറ്റിപ്പോയതാണ്. കവിളിലൂടെ ആണ് ഉദ്ദേശിച്ചത്.
      തിരുത്തുന്നുണ്ട്.
      തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ലൊരു ആസ്വാദനത്തിനും ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  8. ❤️❕

    1. ❤️❤️❤️

  9. Super

    1. നന്ദി സഹോ ❤️

Comments are closed.