സഖി 79

കേട്ടതെല്ലാം തെറ്റാണെന്നു തിരുത്താൻ കഴിഞ്ഞില്ലവന്. ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം.. പക്ഷേ.. ഒരു മനുഷ്യന്റെ….

ദുഷിച്ച നാവിനു മറുപടി നൽകാനിറങ്ങി പുറപ്പെട്ടപ്പോൾ അതും വാർത്തയാക്കി നാട്ടുകാർ ആഘോഷിച്ചു.

ഒടുവിൽ ലക്ഷ്മിയുടെ വീട്ടുകാർ തന്നെ തള്ളിപ്പറഞ്ഞു.
അവളുടെ അച്ഛന്റെ കൈത്തലം പതിഞ്ഞ കവിളിൽ അവൻ മെല്ലെ തലോടി.

വാപ്പ ഇല്ലാത്ത സ്ഥാനത്ത് താൻ കണ്ട മനുഷ്യൻ. വേർതിരിവില്ലാതെ തന്നെയും മകനെ പോലെ സ്നേഹിച്ച വ്യക്തിത്വം.
കവിളിലെ തിണർത്ത പാടുകളേക്കാൾ അവന്റെ ഹൃദയത്തിൽ നിറഞ്ഞ വേദന കടിച്ചമർത്താൻ അവൻ പാടുപെട്ടു.

ട്രെയിനിന്റെ ചൂളം വിളികൾക്കിടയിൽ അവൻ ബാഗിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു.

അനുജനോട്‌ ഉമ്മയെ നോക്കാൻ പറഞ്ഞേൽപ്പിച്ച് നാടുവിടുമ്പോൾ അവന്റെ പേഴ്സിനുള്ളിൽ സൂക്ഷിച്ചു വെച്ചിരുന്നു അവളുടെ നിറം മങ്ങിയൊരു ചിത്രം.

“എവിടെയാണെങ്കിലും സന്തോഷായിരിക്കണം”

പോകാൻ നേരം അവളോട് അവൻ പറഞ്ഞ വാക്കുകളാണത്.

കാലങ്ങൾക്കിപ്പുറം ആ കണ്ണുകളെ അവൻ വീണ്ടും കണ്ടു.

അവന്റെ നെഞ്ചകം നീറി.

കരഞ്ഞു വാടിയ കണ്ണുകളിൽ അവളുടെ ചിത്രം തെളിഞ്ഞു.

ആരോരുമറിയാതെ സൂക്ഷിച്ച ലക്ഷ്മിയുടെ ചിത്രത്തിലേക്ക് തന്നെ അവന്റെ കണ്ണുകൾ എന്തോ തിരഞ്ഞു.

ആ ചിത്രത്തിൽ അവൾ ചിരിക്കുന്നുണ്ട്.

മനസ്സ് തുറന്നു ചിരിക്കുവാൻ അവൾക്കറിയാമായിരുന്നു.
ലക്ഷ്യമില്ലാത്ത ജീവിതത്തിൽ തനിക്കൊരു കൈത്താങ്ങായി കൂടെ ഉണ്ടായിരുന്നവൾ. എപ്പോഴോ അടിപതറി തുടങ്ങിയ ജീവിതം കെട്ടിപ്പടുക്കുവാൻ വാക്കുകൾ കൊണ്ടവന്റെ മനസ്സിൽ ഇന്ദ്രജാലം തീർത്തവൾ.

അവളാണ് എന്റെ സഖി.

അവന്റെ മിഴിനീരുകൾ ആ ചിത്രത്തെ നനച്ചു.

അവളിൽ അസ്തമിച്ച സന്തോഷങ്ങളെ വീണ്ടെടുക്കുവാൻ തനിക്ക് സാധിച്ചാലോ.

ആ ചിന്തയിൽ നിന്നും അവൻ അവളെ തേടിയെത്തി.

വീണ്ടും ഒരുവട്ടം കൂടി അവളെ കാണണം.
അവൾക്ക് പറയാനുള്ളത് കേൾക്കാൻ ഒരു മനസ്സ്.

അതാണ്‌ അവൾ ആഗ്രഹിക്കുന്നത്. അതുമാത്രമാണ് അവൾക്കില്ലാത്തതും.

ആ സ്ത്രീ വീണ്ടും തടഞ്ഞു അവനെ.

കടം വാങ്ങിയ നോട്ടുകൾ അവർക്ക് നൽകി അവൻ അവളെ തേടി അകത്തേക്ക് കടന്നു.

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കർട്ടനുകളും മടുപ്പിക്കുന്ന ഗന്ധങ്ങളും ചേർന്ന് വ്യത്യസ്തമായൊരു അന്തരീക്ഷം. ഒപ്പം ഒരുപാട് കഥകൾ പേറുന്ന കുറെയേറെ ജന്മങ്ങൾ.

പലരും മുഖത്ത് നോക്കി ചിരിക്കുന്നുണ്ട്. ആ ചിരിക്ക് നിഷ്കളങ്കതയില്ല. അന്യമായി തീർന്നിരിക്കാം അതെല്ലാമവർക്ക്.

ഒടുവിൽ അവളെ തിരഞ്ഞു അവനൊരു മുറിയിലെത്തി.

പറന്നുയരാൻ ആകാശങ്ങൾ സ്വപ്നം കണ്ടവൾ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട വിധിയോർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി.

Updated: September 5, 2021 — 11:41 am

14 Comments

  1. Awesome!♥️

  2. Thanks bro ?
    Nice story
    Valuable

  3. Superb bro Nalla them aanu ഇനിയും വരിക

  4. വളരെനന്നായിട്ടുണ്ട്…. ?????

  5. Superb. Athi manoharam…

    1. നന്ദി സഹോ ❤️❤️

  6. Superb writing. Excellent. Simply amazing. Hats off!!!!

    Thanks.

    1. ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  7. കൈലാസനാഥൻ

    സമൂഹത്തിന്റെ ചിന്താഗതികളാണ് പല വ്യക്തികളുടേയും ജീവിതം തകർക്കപ്പെടുന്നത്. ഇവിടെ ലക്ഷ്മിയും സൽമാനും പ്രണയ ബദ്ധരല്ല പക്ഷേ സമൂഹം അങ്ങനെ കരുതുന്നു അതിനാൽ സൗഹൃദമവസാനിപ്പിക്കേണ്ടി വന്നു. സ്വോഭാവികമായും ലക്ഷ്മി വിവാഹിതയാകുന്നു ഭർത്താവ് ജോലിക്ക് സാഹചര്യം ഒരുക്കുന്നു അവിടെ അവളുടെ ജീവിതത്തിൽ ദുരന്തം സംഭവിക്കുന്നു വേശ്യാലയത്തിൽ എത്തപ്പെടുന്നു.

    സൽമാൻ ലക്ഷ്മിയുടെ അടുത്തു ചെല്ലുന്നു പക്ഷേ ലക്ഷ്മിയുടെ പ്രതികരണത്തിൽ നിന്നും അവൾക്ക് അവനോട് പ്രണയമുണ്ടായിരുന്നു എന്ന് തോന്നുന്ന രീതിപ്രകടം. അവിടെ നിന്നും സൽമാന്റെ വീട്ടിലേക്ക് ഭാര്യയോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട് എന്ന് കരുതാം അതാണല്ലോ മുംതാസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അങ്ങനെ അവർ രണ്ടും ലക്ഷ്മിക്ക് താങ്ങാകുന്നു അവൾ സ്വയം പര്യാപ്ത ആകുന്നു. ഇവിടെ ഈ കഥയിൽ മുംതാസ് എന്ന കഥാപാത്രത്തിന്റെ മഹത്വം ആണ് ഉന്നതിയിൽ നിൽക്കുന്നത്.

    സൽമാനേ പോലെയും മുംതാസിനേ പോലെയും ആളുകൾ വിരളമായുണ്ടാവാം തർക്കമില്ല. പക്ഷേ എന്റെ ചോദ്യം വെറും
    ഒരു സഖിയായിട്ട് മാത്രമാണോ സൽമാനും കണ്ടിരുന്നത് ? കഥാഗതി അനുസരിച്ച് അവന്റെ മനസ്സിൽ നിറച്ചും ലക്ഷ്മി
    തന്നെ അപ്പോൾ എങ്ങനെ മുംതാസിനെ കണ്ടെത്തി എന്നതിന് ഉത്തരമില്ല. ആദ്യമേ തന്നെ “കരിമഷികൾ കണ്ണീരിനാൽ ഒഴുകി ചെന്നിയിൽ എത്തി ” എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ചിലപ്പോൾ തലയും കുത്തി നിന്നിട്ടോ കിടന്നിട്ടോ ആയിരിക്കാം എന്ന് വിചാരിക്കുന്നു.

    1. അല്ല ലക്ഷ്മിക്ക് അവനോട് പ്രണയമാണെന്ന് എങ്ങനെ നമുക്ക് വിലയിരുത്താം?
      പിന്നെ മുംതാസിന്റെ വ്യക്തിത്വത്തിന് മഹത്വം നൽകുന്ന രീതിയിൽ തന്നെയാണ് കഥ എഴുതിയത്.
      സൽമാന്റെ മനസ്സിൽ എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നുവെന്നു വെച്ച് അത് പ്രണയമാകില്ല സഹോ.പ്രണയത്തെക്കാൾ ഉന്നതിയിലാണ് സൗഹൃദം എന്ന സത്യം നമ്മൾ ഓർക്കണം.
      എന്റെ ഒരു പെൺ സുഹൃത്തിനു വേണ്ടിയും കൂടിയാണ് ഞാൻ ഈ കഥ എഴുതിയത്.അത് കൂടി ഞാനീ അവസരത്തിൽ പറയാം.
      പിന്നെ ചെന്നിയിലൂടെ എന്ന പ്രയോഗം എഴുതി വന്നപ്പോൾ തെറ്റിപ്പോയതാണ്. കവിളിലൂടെ ആണ് ഉദ്ദേശിച്ചത്.
      തിരുത്തുന്നുണ്ട്.
      തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ലൊരു ആസ്വാദനത്തിനും ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  8. ❤️❕

    1. ❤️❤️❤️

  9. Super

    1. നന്ദി സഹോ ❤️

Comments are closed.