സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5266

“ലോക്കൽ പോലീസിൽ നിന്നും ഞങ്ങൾ ഈ കേസ് ഏറ്റെടുത്തിട്ട് രണ്ടു ദിവസമേ ആകുന്നുള്ളു…”

“ചോദ്യം ചെയ്തെത് വെച്ച് നോക്കുമ്പോൾ ഹാഷിം ഇത് വരെ പറഞ്ഞതെല്ലാം സത്യം തന്നെ ആണ്…

പക്ഷെ ഒരുപാട് ജനങ്ങളും മീഡിയകളും നോക്കി നിൽക്കുമ്പോൾ തെളിവോടെ തന്നെ അറസ്റ് ചെയ്തത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല…”

“ഇനി ആ കുട്ടി എന്തെങ്കിലും പറയണം…”

“ഡോക്ടർ ഞങ്ങൾക്ക് അവളോടൊന്ന് സംസാരിക്കാൻ സാധിക്കുമോ…”
സി ഐ അജയ് ഡോക്ടറോട് ആരാഞ്ഞു…

“തീർച്ചയായും… ഇന്ന് രാവിലെ അവൾക് ഒരു കൗൺസിലിങ് കൊടുത്തിട്ടേ ഉള്ളൂ..

ഇനിയും രണ്ടു കൗൺസിലിങ് കൂടെ ഉണ്ട്…

ചോദ്യങ്ങൾ ഒന്ന് മയത്തിൽ ചോദിച്ചാൽ മതി അജയ്…”

“ശരി.. ഡോക്ടർ…താങ്കൾ കൂടെ വന്നോളൂ…

താങ്കളുടെ കൂടെ പ്രെസെൻസ് ഇപ്പോൾ നല്ലതാണ്…”

അവർ ഫർസാനയുടെ റൂമിലേക്കു നടന്നു…

——- <> ——-

112 Comments

  1. Nice story ?

  2. ബാക്കി എന്ന് വരും ???

  3. നൗഫുക്ക കഥ സൂപർ ആയിട്ടുണ്ട്. അവസാനം ഇങ്ങനെ നിര്താണ്ടായിരുന്നു. ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലൻ വേണ്ടി.ഇതിന്റെ ബാക്കി ഇനി എന്നാണ്. ഹാഷിം അവരെ എന്താ ചെയ്തത്. ആകെ ബേജാറാക്കി നിർത്തി.

    പെട്ടെന്ന് തരി ഇതിന്റെ ബാക്കി.
    ??

  4. രാഹുൽ പിവി

    എനിക്ക് ഇപ്പൊ നല്ല സമയദോഷം ഉണ്ടെന്ന തോന്നുന്നു.2 ദിവസം ആയിട്ട് വായിക്കുന്ന കഥ എല്ലാം കമ്പ്ലീറ്റ് മൂടും കളഞ്ഞു.ഇന്നലെ വിഷ്ണുവിൻ്റെയും ഹർഷേട്ടൻ്റെയും കഥകൾ വായിച്ച് വട്ടായി ഇരുന്നതാ. ദേ അടുത്തത് കൂടെ തലയിൽ വെച്ച് കയറ്റി.എന്തൊരു വിധി ആണോ എൻ്റേത്

    ഹാഷിമിനെയും ഫാർസാനയെയും അവരുടെ കുടുംബങ്ങളെയും ഇഷ്ടമായി.ടീമിലെ പലരും ഈ ഭാഗത്ത് വന്നിട്ടുണ്ട്. അടുത്ത ഭാഗത്ത് ഇതിൽ കൂടുതൽ ആളുകളെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

    നല്ലൊരു സസ്പെൻസ് നിലനിർത്തി തന്നെ കഥ തുടങ്ങി വെച്ചു.കുടുംബം നോക്കുന്ന നല്ലൊരു നാഥൻ ആയി ഹാഷിം വന്നു. പൊന്ന് പോലെ സ്നേഹം മാത്രം നൽകുന്ന ഉമ്മയും അനിയത്തിമാരും അളിയന്മാരും.ഒരിടത്ത് പോലും നെഗറ്റീവ് ചിന്താഗതി ഇല്ലാത്ത നല്ല വ്യക്തിത്വത്തിന് ഉടമകൾ.അത് തന്നെയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്

    മനസ്സിന് ഇഷ്ടപ്പെട്ട പെണ്ണിനെ കണ്ടപ്പോ അവൾക്ക് വേറെ ഒരുത്തനെ ഇഷ്ടം.അപ്പൊ മനസ്സിൽ തോന്നിയ ഇഷ്ടം വേദനയോടെ മറന്ന് വീട്ടുകാരുടെ ഒപ്പം കളിച്ച് ചിരിച്ച് നടക്കേണ്ടി വരുന്നു. ആഹാ വല്ലാത്തൊരു അവസ്ഥ തന്നെ ആണല്ലോ

    മര്യാദയ്ക്ക് വീട്ടിലേക്ക് പോയപ്പോ വിധി തന്നെ പണി വണ്ടി വിളിച്ച് വന്നു.എന്തായാലും പടച്ചോൻ്റെ കിത്താബിൽ ഉള്ളത് നമുക്ക് മാറ്റാൻ പറ്റില്ലല്ലോ. വരുന്നത് വഴിയിൽ തങ്ങാതെ വരിക തന്നെ ചെയ്യും.അതുകൊണ്ട് ആണല്ലോ മര്യാദയ്ക്ക് നടന്ന ഹാഷിമിന് ഇത്രയും വേദനകൾ സഹിക്കേണ്ടി വന്നത്.ഇത്രയും വേദന സഹിച്ച അവന് ഇനി എങ്കിലും നല്ലൊരു കാലം വരും എന്ന് പ്രതീക്ഷിക്കുന്നു

    ഈ സമൂഹത്തിൻ്റെ പ്രധാന പ്രശ്നം എന്തെന്നാൽ കാര്യം അറിയാതെ അല്ലെങ്കിൽ ഒരു വിഷയത്തിൽ എന്തെങ്കിലും ഉറപ്പ് വരുന്നതിനു മുൻപ് ആളുകളെ ക്രൂശിക്കുന്ന ശൈലി.പോലീസ് പോലും ഹാഷിമിൻ്റെ വാക്കുകൾ ചേവിക്കൊള്ളാൻ തയ്യാറായില്ല.ഇവിടെ അതിനു കാരണം നിയമപാലകർ പ്രതികളെ സംരക്ഷിക്കാൻ നോക്കുന്നു എന്നതാണ്.അങ്ങനെ വന്നപ്പോ വേദനിച്ചത് ഒരു നിരപരാധിയും അവൻ്റെ കുടുംബവുമാണ്.കൂടാതെ ഒരു പെണ്ണിന് കിട്ടേണ്ട നീതിയാണ് കിട്ടാതെ പോയത്

    കോടതി കുറ്റക്കാരൻ ആക്കിയിട്ടു ആണെങ്കിൽ കുഴപ്പമില്ല എന്ന് കരുതാം.പക്ഷേ നിർബന്ധിച്ച് കുറ്റം സമ്മതിക്കാൻ വേണ്ടിയാണ് ഈ പ്രഹസനം എന്ന് ഓർക്കുമ്പോൾ ആണ് കലി വരുന്നത്

    സ്വന്തമാകും എന്ന് കരുതി സ്നേഹിച്ച ഒരുത്തൻ തന്നെ അവളെ നശിപ്പിച്ചത് എന്ന് അറിഞ്ഞപ്പോൾ ആണ് ദേഷ്യം കയറിയത്.ഇനി അവരെ വെറുതെ വിടരുത്.

    വില്ലൻമാർ അടങ്ങിയിട്ടില്ല എന്ന് തോന്നുന്നു . അതാണല്ലോ പിന്നെയും video അയച്ചത്. കഥയുടെ കിടപ്പ് വെച്ച് അവർ ആകാനാണ് സാധ്യത.ഇനിയും കെണിയിൽ വീഴാതെ നോക്കട്ടെ

    വിധി തന്നെ തട്ടിയകറ്റിയ ഹാഷിമും ഫർസാനയും ഒടുവിൽ ഒന്നിക്കാൻ അവസരം ഉണ്ടായി വന്നു.ഇനി വില്ലന്മാരെ ഒതുക്കിയിട്ട് ഇരുവരും ഒന്നാകാൻ പോകുന്നത് കാണാൻ കാത്തിരിക്കുന്നു ????

    1. Super story ?
      Evide next part

  5. മല്ലു റീഡർ

    ഇക്ക ഇന്നാണ് കഥ വായിച്ചത് തന്നെ ….

    കഥ വളരെ ഇഷ്ടപ്പെട്ടു…ഇനി പ്രതികാരത്തിന്റെ സമയം ആവും ലെ..ബാക്കി അറിയാനായി കാത്തിരിക്കുന്നു..

    മല്ലു റീഡർ???

  6. ❤️❤️❤️

  7. കുട്ടപ്പൻ

    ❤❤❤

  8. നൗഫൂ ഏട്ടാ.. പേര് വായ്‌ചപ്പോൾ സാധാരണ കോളേജ് പ്രേമം എന്നോകേയ വിചാരിച്ചത്. പക്ഷേ വായ്ച്ച വന്നപ്പോൾ എല്ലാം കൂടി ഉള്ളിലൊരു കിടു സാധനം ആണെന് മനസിലായി. ഒന്നും പറയാനില്ല ഇഷ്ടപ്പെട്ടു. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

  9. അതുൽ കൃഷ്ണ

    നൗഫുക്ക ഒരു രക്ഷ ഇല്ല പൊളിപ്പൻ, എനിക്ക് ഈ വലിയ കമന്റ് ഒന്നും എഴുതാൻ അറിയില്ല. ഇഷ്ടപ്പെട്ടു അത്രയേ പറയാൻ അറിയൂ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്നെ നിങ്ങള് വക്കീല് ആക്കിയല്ലേ ഹ്മ്മ്.
    അപ്പൊ ശെരി, ഹാപ്പി ന്യൂ ഇയർ ??

  10. ആരാ മനസ്സിലായില്ല -Nj

    ഹലോ നൗഫുമോൻ പിപി ഫ്രം യുകെജി ബി……..

    കഥയുടെ പേരൊക്കെ കണ്ടപ്പോ ഒരു പ്രണയവും തേപ്പും ഒക്കെയുള്ള കഥയാണെന്ന് തോന്നിപ്പോയി…ചതിച്ചതാ…..

    കഥയെപ്പറ്റി പറയുകയാണെങ്കിൽ ഹാഷിമിന്റെ അവസ്ഥ കണ്ണ് നിറയിച്ചു എന്ന് പറഞ്ഞാൽത്തന്നെ മനസ്സിലാകുമല്ലോ…. ശരിക്കും ഉള്ളീത്തട്ടി(ചെറിയുള്ളി അല്ല).
    കഥ വായിച്ച് കുറച്ചെത്തിയപ്പോ അതായത് ഫർസാനയെപ്പറ്റി പറഞ്ഞപ്പോ അവളാണ് നായിക എന്നെനിക്ക് തോന്നി….. അവൾ പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോ ഒരു തേപ്പായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. അവള് പ്രേമിക്കുന്ന ചെക്കൻ ഇവളെ വിട്ട് വേറെ വല്ല പുളിങ്കൊമ്പും പിടിക്കും എന്ന് കരുതി….. അങ്ങനെ ഞാനൂളയായീ……

    എന്നാലും അവളെ ചതിച്ചത്……. ഇങ്ങനെയുള്ളവരെയൊക്കെ ചെയ്യണ്ടത് എന്താന്ന് പറഞ്ഞാ എനിക്ക് ചെലപ്പോ ബാൻ കിട്ടും അതോണ്ട് ഞാനടങ്ങാണ്….

    ഇങ്ങള് dk ന്റെ കയ്യീന്ന് കോച്ചിംഗ് എടുക്കണിണ്ടാ…. മൂന്നാം മുറ ഭയങ്കരായിട്ട് വിവരിക്കുവാണല്ലോ……??
    രാജീവ് സെർ മാസ്സ്….. അജയ് സെർ ബ്ലാസ്റ്റ്….. കുട്ടി ഡോട്ടർ ഉയിർ…..
    ഇനിയും പേരുകൾ വെളിപ്പെടാനുണ്ട്ല്ലേ…..??

    അടുത്ത പാർട്ട് വരട്ടേ…..
    ??
    ************

    ഞാൻ ഇപ്പോ കുറേയായി അധികം കഥകളൊന്നും വായിക്കാത്തെ. ഒന്നാമതേ റേഞ്ചില്ലാ… പിന്നെ കൂടപ്പിറപ്പായ മടി…..പിന്നെ മുമ്പേ വായിച്ചോണ്ടിരിക്കുന്ന കഥ വായിക്കും. ??
    പിന്നെ ഈ സൈറ്റ് അധികം ആക്റ്റീവ് ആകുന്നതിന് മുമ്പ് ഇവിടെ വന്നപ്പോ ഇങ്ങളെ കഥയാണ് ഞാൻ ആദ്യം വായിച്ചത്. വായിച്ചപ്പോ പെരുത്തിഷ്ടായി.❤️❤️❤️

    അനർഗളനിർഗളമളമള ഞാമ്പോവ്വാണ്…. ബെയ്….

Comments are closed.