സഖി 79

മനസ്സും ജീവിതവും മടുപ്പിക്കുന്ന തിരക്കുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരിക്കുകയാണ്. എവിടെയോ നഷ്ട്ടപ്പെടുത്തിയ തന്നെ തിരഞ്ഞുകൊണ്ട് അവൻ നഗര വീഥിയിലൂടെ നടന്നു.

കാലുകളുടെ ബലക്ഷയത്തേക്കാൾ ഉപരി മനസ്സിലെ ചിന്തകളെ മറയ്ക്കുവാനായിരുന്നു ആ മനുഷ്യൻ പാടുപ്പെട്ടത്.
പൊടിപടലങ്ങളാൽ മറയ്ക്കപ്പെട്ട തന്റെ ഉരുളൻ കണ്ണട കണ്ണിൽ നിന്നും ഊരിയെടുത്തുകൊണ്ട് വിയർപ്പും ഡൽഹിയിലെ മുഷിഞ്ഞ നാറ്റവും ബാധിച്ച ഷർട്ടിന്റെ അറ്റത്തു വെച്ചു മെല്ലെ തുടച്ചു.
കാലഹരണപ്പെട്ട ഓർമ്മകളുടെ ചിതയിൽ ഇനിയും കനൽ കെട്ടിട്ടില്ലെന്ന പോലെ അവളുടെ മുഖം ആ ജനൽ പാളികൾക്കിടയിലൂടെ മിന്നി മാഞ്ഞതും ആ കണ്ണുകളിലെ കരിമഷി കവിളിലൂടെ ഒലിച്ചിറങ്ങിയതിന്റെ കാരണമന്വേഷിച്ചയാൾ പിന്നാലെ ഓടി.
മുറുക്കാൻ തുപ്പലുകൾ ചുവന്ന ചായം ചാർത്തിയ നിലത്തു നിന്നും ആ ഇരു നില വീടിന്റെ ഉമ്മറത്തേക്കുള്ള പ്രവേശനകവാടത്തിലേക്ക് കാലെടുത്തു വെച്ചതും മുഖങ്ങളിൽ അളവിലധികം ചായങ്ങൾ വാരി പൂശിയൊരു സ്ത്രീ അയാളെ തടഞ്ഞു നിർത്തി.

” കോൻസാ ലഡ്കി ചാഹിയെ?”

“വോ ”

മുകളിലേക്ക് അവൻ കൈചൂണ്ടി.

” മേരാ സാദ്ധി ഹേ… ”

അവസാനമായി ആ വാക്കുകൾ കൂട്ടി ചേർക്കുന്നേരം അവരുടെ മുഖത്ത് പുച്ഛം നിറഞ്ഞു. നീരസത്തോടെ അവന്റെ നേർക്കവർ പുരികമുയർത്തി.അസഭ്യ വാക്കുകൾ കൊണ്ട് അവനെ തളർത്തി.
മുകളിലേക്ക് പോകുന്ന ആ കോണി പടിയുടെ അവസാനത്തെ പടവിലേക്ക് അവന്റെ നോട്ടം തറഞ്ഞു നിന്നു.

അവൾ വന്നില്ല.

അവന്റെ പ്രതീക്ഷകൾ പാടെ നശിച്ചു.

നിരാശയോടെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ ചിന്തകൾ മനസ്സിൽ വേലിയേറ്റം തീർക്കുകയായിരുന്നു.

ഒന്നെങ്കിൽ നല്ലൊരു ജോലിയിൽ. അല്ലെങ്കിൽ ഭർത്താവിന്റെ കൂടെ നല്ലൊരു നിലയിൽ സ്വസ്ഥ ജീവിതം. അതായിരുന്നു അവൻ സ്വപ്നം കാണാറുള്ള അവൾ.

പക്ഷെ ഹൃദയഭേദകം തന്നെയായിരുന്നു ആ കാഴ്ച.

എങ്ങനെയാണ് ആ കണ്ണുകളെ മറക്കുന്നത്.

അഞ്ജനമെഴുതിയ കണ്ണുകൾ കൊണ്ട് അവന്റെ മനസ്സിൽ വിസ്മയങ്ങൾ തീർക്കുമായിരുന്നു അവൾ.

ഉണ്ടക്കണ്ണി.

അവൾക്ക് അങ്ങനെ ഒരു വിശേഷണം നൽകിക്കൊണ്ട് കുസൃതിയോടെ അവളെ നോക്കി ചിരിക്കും അവൻ.
പരിഭവം നിറയുമെങ്കിലും ആ വിളികൾ കേൾക്കുവാൻ അവളും ആഗ്രഹിച്ചിരിക്കാം.  മറയ്ക്കുവാൻ പാടുപ്പെട്ടിരുന്ന പുഞ്ചിരിയിൽ നിന്നും വ്യക്തമാണത് .

പക്ഷെ ഗണികയായി തീരാനും വിഴുപ്പുകൾ പേറി ജീവിതം സ്വയം എരിഞ്ഞു തീർക്കുവാനും മാത്രം അവൾ എന്തിനീ വഴി തിരഞ്ഞെടുത്തു?

ചോദ്യങ്ങളിൽ അവന്റെ നെഞ്ചകം വിറഞ്ഞിരുന്നു.

ഒരു പനിക്കാലമാണ് അവളെ ഓർക്കുമ്പോൾ അവന്റെ കണ്ണിൽ തെളിഞ്ഞു വരുന്നത്.

Updated: September 5, 2021 — 11:41 am

14 Comments

  1. Awesome!♥️

  2. Thanks bro ?
    Nice story
    Valuable

  3. Superb bro Nalla them aanu ഇനിയും വരിക

  4. വളരെനന്നായിട്ടുണ്ട്…. ?????

  5. Superb. Athi manoharam…

    1. നന്ദി സഹോ ❤️❤️

  6. Superb writing. Excellent. Simply amazing. Hats off!!!!

    Thanks.

    1. ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  7. കൈലാസനാഥൻ

    സമൂഹത്തിന്റെ ചിന്താഗതികളാണ് പല വ്യക്തികളുടേയും ജീവിതം തകർക്കപ്പെടുന്നത്. ഇവിടെ ലക്ഷ്മിയും സൽമാനും പ്രണയ ബദ്ധരല്ല പക്ഷേ സമൂഹം അങ്ങനെ കരുതുന്നു അതിനാൽ സൗഹൃദമവസാനിപ്പിക്കേണ്ടി വന്നു. സ്വോഭാവികമായും ലക്ഷ്മി വിവാഹിതയാകുന്നു ഭർത്താവ് ജോലിക്ക് സാഹചര്യം ഒരുക്കുന്നു അവിടെ അവളുടെ ജീവിതത്തിൽ ദുരന്തം സംഭവിക്കുന്നു വേശ്യാലയത്തിൽ എത്തപ്പെടുന്നു.

    സൽമാൻ ലക്ഷ്മിയുടെ അടുത്തു ചെല്ലുന്നു പക്ഷേ ലക്ഷ്മിയുടെ പ്രതികരണത്തിൽ നിന്നും അവൾക്ക് അവനോട് പ്രണയമുണ്ടായിരുന്നു എന്ന് തോന്നുന്ന രീതിപ്രകടം. അവിടെ നിന്നും സൽമാന്റെ വീട്ടിലേക്ക് ഭാര്യയോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട് എന്ന് കരുതാം അതാണല്ലോ മുംതാസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അങ്ങനെ അവർ രണ്ടും ലക്ഷ്മിക്ക് താങ്ങാകുന്നു അവൾ സ്വയം പര്യാപ്ത ആകുന്നു. ഇവിടെ ഈ കഥയിൽ മുംതാസ് എന്ന കഥാപാത്രത്തിന്റെ മഹത്വം ആണ് ഉന്നതിയിൽ നിൽക്കുന്നത്.

    സൽമാനേ പോലെയും മുംതാസിനേ പോലെയും ആളുകൾ വിരളമായുണ്ടാവാം തർക്കമില്ല. പക്ഷേ എന്റെ ചോദ്യം വെറും
    ഒരു സഖിയായിട്ട് മാത്രമാണോ സൽമാനും കണ്ടിരുന്നത് ? കഥാഗതി അനുസരിച്ച് അവന്റെ മനസ്സിൽ നിറച്ചും ലക്ഷ്മി
    തന്നെ അപ്പോൾ എങ്ങനെ മുംതാസിനെ കണ്ടെത്തി എന്നതിന് ഉത്തരമില്ല. ആദ്യമേ തന്നെ “കരിമഷികൾ കണ്ണീരിനാൽ ഒഴുകി ചെന്നിയിൽ എത്തി ” എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ചിലപ്പോൾ തലയും കുത്തി നിന്നിട്ടോ കിടന്നിട്ടോ ആയിരിക്കാം എന്ന് വിചാരിക്കുന്നു.

    1. അല്ല ലക്ഷ്മിക്ക് അവനോട് പ്രണയമാണെന്ന് എങ്ങനെ നമുക്ക് വിലയിരുത്താം?
      പിന്നെ മുംതാസിന്റെ വ്യക്തിത്വത്തിന് മഹത്വം നൽകുന്ന രീതിയിൽ തന്നെയാണ് കഥ എഴുതിയത്.
      സൽമാന്റെ മനസ്സിൽ എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നുവെന്നു വെച്ച് അത് പ്രണയമാകില്ല സഹോ.പ്രണയത്തെക്കാൾ ഉന്നതിയിലാണ് സൗഹൃദം എന്ന സത്യം നമ്മൾ ഓർക്കണം.
      എന്റെ ഒരു പെൺ സുഹൃത്തിനു വേണ്ടിയും കൂടിയാണ് ഞാൻ ഈ കഥ എഴുതിയത്.അത് കൂടി ഞാനീ അവസരത്തിൽ പറയാം.
      പിന്നെ ചെന്നിയിലൂടെ എന്ന പ്രയോഗം എഴുതി വന്നപ്പോൾ തെറ്റിപ്പോയതാണ്. കവിളിലൂടെ ആണ് ഉദ്ദേശിച്ചത്.
      തിരുത്തുന്നുണ്ട്.
      തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ലൊരു ആസ്വാദനത്തിനും ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  8. ❤️❕

    1. ❤️❤️❤️

  9. Super

    1. നന്ദി സഹോ ❤️

Comments are closed.