ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പത്താം ഭാഗം – [Santhosh Nair] 1091

Views : 10996

ചില മന്ത്രങ്ങൾ അവൾ ഉരുവിട്ടുകൊണ്ട് അവൾ എഴുനേറ്റു. ശ്രീകുമാറിന്റെ മുകളിലൂടെ കടന്നു അവൾ കട്ടിലിന് വെളിയിൽ നിന്നു. അതിന്റെ പ്രതിഫലനമെന്നോണം ആ ജനലുകൾ ചെറുതായി തുറക്കപ്പെട്ടു, ആ ജനലിലൂടെ മുറിയിൽ ചില അരൂപികൾ കടന്നു വന്നുതുടങ്ങി. അവർ അവളുടെ ആജ്ഞയ്ക്കായി കാത്തു നിൽക്കുന്നതു പോലെ തോന്നി.

പെട്ടെന്നു രുദ്രയുടെ രൂപവും വേഷവും മാറാൻ തുടങ്ങി. ആ മനോഹരമായ ചുരിദാർ കടും ചുവപ്പു നിറമുള്ള വസ്ത്രമായി മാറി.  അവളുടെ കഴുത്തിൽ എവിടെനിന്നോ ഒരു തലയോട്ടിപോലെ തോന്നിയ്ക്കുന്ന ചെമ്പരത്തിമാല വീണു, കയ്യിൽ ഒരു കൊടുവാളും പ്രത്യക്ഷപ്പെട്ടു. ആ മനോഹരമായ കരിംകൂവള മിഴികൾ ചുവന്നു തുടുത്തു, ഭീഷണമായി. അതിൽനിന്നും രക്തം ഇറ്റിറ്റു വീഴുന്നതുപോലെ തോന്നി, അത്ര ചോരതുടിപ്പുണ്ടായിരുന്നു – നാഗ രുദ്ര കാളീ രൂപം

Durga maa | Kali goddess, Indian goddess kali, Durga kali

മനോഹരമായ ആ ചെഞ്ചുണ്ടുകൾ കോപത്തിൽ വിറയ്ക്കാൻ തുടങ്ങി. ആ മുറിയിൽ അഗ്നി നിറഞ്ഞു. ഉഗ്രമായ കോപത്തോടെ അവൾ ശാന്തമായുറങ്ങുന്ന ശ്രീകുമാറിനു നേരെ തിരിഞ്ഞു. ആ കണ്ണുകളിലും ചുണ്ടുകളിലും അവന്റെ ചുടുനിണം നുകരാനുള്ള ആർത്തിയോ?

അവന്റെ മുടിക്കെട്ടിൽ ഒരു കൈകൊണ്ടു പിടിച്ചു തെല്ലുയർത്തിയശേഷം അവളുടെ മറുകൈയ്യിലുള്ള കൊടുവാൾ അവന്റെ കഴുത്തു ലക്ഷ്യമാക്കി പാഞ്ഞു.

“അമ്മേ ..” എന്നൊരു അലർച്ച, വേർപെട്ട ശ്രീകുമാറിന്റെ തല രുദ്രയുടെ കയ്യിൽ തൂങ്ങിക്കിടന്നു… അതിൽനിന്നും ഒഴുകിയ ചുടു രക്തത്തിന്റെ രൂക്ഷഗന്ധം അവിടെ ഉയർന്നു.  ആ ചുടു രക്തം അവൾ തന്റെ ചുരിക പോലെ നീണ്ടുചുവന്ന നാവുകൊണ്ട് നക്കിയെടുത്തു – ചില ഘോര മന്ത്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരുന്നു.

അപ്പോൾ രക്തം വമിയ്ക്കുന്ന അവന്റെ കബന്ധം ലക്ഷ്യമാക്കി ആ മുറിയിൽ ഉണ്ടായിരുന്ന അരൂപികൾ ഒന്നടങ്കം നാവു നുണഞ്ഞുകൊണ്ടു കുതിച്ചു.

തുടരും…

Recent Stories

The Author

Santhosh Nair

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? 😊
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. 😃😃 kaathirunnu kaanaam 👍👍

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx 😊 dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further 😊😊😊

  6. Wow always surprised by your story…next 2part it’s going to end 🙄 well waiting for next story and make this one special 😉

    1. 🙏 thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me 😃😃😃

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,🤔🤔
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…💖💖

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe 😃
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com