ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പത്താം ഭാഗം – [Santhosh Nair] 1091

Views : 10943

അതിരാവിലെമുതലുള്ള അലച്ചിലും ജോലിഭാരവും മൂലം നല്ല ക്ഷീണം തോന്നാൻ തുടങ്ങി. അവൻ ലാപ്ടോപ്പ് അടച്ചു ക്യാബിൻ ലൈറ്റ് ഓഫ് ചെയ്തശേഷം ലോക്ക് ചെയ്തു. ഇന്നു രാത്രി ജോലി ചെയ്യാനില്ല. ഐപാഡ് മാത്രം കയ്യിൽ വെച്ചിട്ടുണ്ട്.

കാബിൻ കീ കൈയിൽ വെച്ചു. ക്യാബിൻ ലൈറ്റ് ഓഫ് ആയതുകണ്ട സെക്യൂരിറ്റി ഓടിവന്നു അകത്തെ ലൈറ്റുകൾ ഓഫ് ചെയ്തു, അവൻ ഗുഡ് നൈറ്റ് പറഞ്ഞിട്ടു ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേയ്ക്കു നടന്നു.

“ഏട്ടാ നല്ല ക്ഷീണം ഉണ്ടല്ലോ, ചൂടുവെള്ളത്തിൽ ഒന്നു നന്നായി കുളിച്ചിട്ടു ഉറങ്ങിയാൽ ക്ഷീണം പമ്പ കടക്കും.” രുദ്രയുടെ ശബ്ദം.

“ഓക്കേ യക്ഷിക്കുട്ടീ, അങ്ങനെ ചെയ്യാം”

അവൻ അപ്പാർട്മെന്റിൽ എത്തിയ ഉടനെ ഡ്രസ്സ് അഴിച്ചെടുത്തു അലക്കാനുള്ള ബിന്നിൽ ഇട്ടു – നാളെ അലക്കാം, ഇന്നിനി വയ്യ.

നന്നായി ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ഒരു ഫ്രഷ്‌നെസ്സ് തോന്നി.
അണ്ണൻ പാൽ തിളപ്പിച്ചു ഫ്ലാസ്കിൽ വെച്ചിട്ടാണ് പോയിരിയ്ക്കുന്നതു. കുളിച്ചപ്പോൾ ലേശം വിശപ്പു തോന്നി. കാസറോളിൽ രണ്ടു ചപ്പാത്തിയുണ്ട്. ഫ്രിഡ്ജിൽ തേനുണ്ട്, അതു പുരട്ടി കഴിച്ചു. പാലും കുടിച്ചു. പാതിരാത്രിയില് പരവേശം തോന്നിയാൽ എന്തു ചെയ്യും?

“ഏട്ടാ തൃപ്തിയായോ? ഇനി കിടന്നാലോ? ഉറക്കം വരുന്നില്ലേ?”

അവൻ വായ കഴുകിയശേഷം അല്പം വെള്ളം കുടിച്ചു, എന്നിട്ടു നേരെ കിടപ്പുമുറിയിലേയ്ക് പോയി.

എന്തോ കിടക്കയ്ക്കടുത്തു വന്നപ്പോഴേയ്ക്കും നല്ല ക്ഷീണം തോന്നി.
“കിടക്കൂ ഏട്ടാ, ഞാൻ കാൽ തടവിത്തരാം. നല്ല ക്ഷീണം ഉണ്ടല്ലോ.” രുദ്ര അവൻ കിടന്നയുടനെ അവന്റെ കാൽ നന്നായി വലിച്ചു വിരലുകളിൽ ഞൊട്ട ഇട്ടുകൊടുത്തു. ആ സുഖത്തിൽ നിദ്രാദേവി അവന്റെ കണ്ണിണകളെ തഴുകിത്തുടങ്ങി. പാതിയുറക്കത്തിൽ തന്നെ അവളെ വലിച്ചു അവൻ നെഞ്ചോടു ചേർത്ത്. ആ നെഞ്ചിന്റെ ചൂടിൽ ഒരു കിളിക്കുഞ്ഞിനെപ്പോലെ ആ യക്ഷിപ്പെണ്ണ് ചേർന്നു കിടന്നു – അവന്റെ മാത്രം ഇണ, അവളുടെ ഒരേയൊരു തുണ.

രാവിലെ നാലുമണിയ്ക്കു അലാറം അടിയ്ക്കുമ്പോഴാണ് അവൻ ഉണർന്നത്. രാത്രി അവനെ കെട്ടിപ്പിടിച്ചു കിടന്ന രുദ്ര ഇപ്പോൾ അവനെ ഇറുക്കി പിടിച്ചു കിടക്കുന്നു. ആ കൈകൾ അവന്റെ കക്ഷത്തിനിടയിലും കാലുകൾ അവന്റെ കാലിന്റെയിടയിലുമാണ്. അവനു ചിരിവന്നുപോയി.

സത്യത്തിൽ ഇവൾ ഒരു യക്ഷി തന്നെയാണോ? പണ്ട് വായിച്ച കഥകളിലെല്ലാം കരിമ്പനയുടെയും പാലമരത്തിന്റെയും മുകളിൽ താമസിയ്ക്കുന്ന സുന്ദരികൾ, മനോഹനാങ്കികളെപ്പറ്റിയാണ് കേട്ടിട്ടുള്ളത്. അവർ വെള്ളി ചൊവ്വ ദിവസങ്ങളിലിൽ പ്രത്യേകിച്ചും മനുഷ്യരുമായി ഇണ ചേർന്ന ശേഷം മനുഷ്യ രക്തം കുടിച്ചു മനുഷ്യ മാംസം ഭക്ഷിച്ചു എല്ലും നഖവും പല്ലും മുടിയും മാത്രം മരച്ചുവട്ടിൽ ഉപേക്ഷിയ്ക്കുമത്രേ. അതിശക്തരായ മാന്ത്രികരാൽ മാത്രമേ അവറ്റയെ തളയ്ക്കാൻ ആവുകയുള്ളത്രെ.

ചെറുപ്പത്തിൽ വായിച്ചിട്ടുള്ള ഐതിഹ്യമാല മുതൽ ഈ കാലഘട്ടത്തിലെ കഥാകൃത്തുക്കളായ/ആയിരുന്ന പിജി തമ്പി, ഏറ്റുമാനൂർ ശിവകുമാർ കഥകളിലൊക്കെ അങ്ങനെയാണ് പറയുന്നത്. പക്ഷെ ചിലയിടങ്ങളിൽ അവരെ ശാരീരികമായി സന്തോഷിപ്പിച്ചിട്ടുള്ളവർക്കു അവർ അടിമകളായിട്ടുള്ളതായും പറയപ്പെടുന്നു.

എന്തോ – അവളിൽ ക്രൗര്യമൊന്നും കണ്ടിട്ടില്ല. അവൾ നല്ല ഒരു പെൺകുട്ടിയാണെന്നു വിശ്വസിയ്ക്കാനാണ് തനിക്കിഷ്ടം. അവൾ കരുണയും അനുകമ്പയുമുള്ളവളുമാണ്.

അവൻ എഴുനേറ്റു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു. അപ്പോഴേയ്ക്കും അക്കാ വന്നു വീടു വൃത്തിയാക്കാൻ തുടങ്ങിയിരുന്നു.

അവൻ എഴുനേറ്റു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു. അപ്പോഴേയ്ക്കും അക്കാ വന്നു വീടു വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. അവർ സാധാരണ ബെഡ്‌റൂം ആറുമണികഴിഞ്ഞേ വൃത്തിയാക്കൂ. അതുകൊണ്ടു തന്നെ രുദ്ര ഉറങ്ങട്ടെയെന്നു അവനും കരുതി. അപ്പോഴാണവൻ കണ്ടത് – രുദ്രയുടെ അപ്പുറത്തു ആ കുഞ്ഞുമോളും ഉണ്ട്. അവൾ വളരെ മൗനിയാണ് – ഒരു ഒച്ചയും ഇല്ല. വരുന്നതും പോകുന്നതും പോലും അറിയില്ല.

Recent Stories

The Author

Santhosh Nair

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? 😊
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. 😃😃 kaathirunnu kaanaam 👍👍

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx 😊 dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further 😊😊😊

  6. Wow always surprised by your story…next 2part it’s going to end 🙄 well waiting for next story and make this one special 😉

    1. 🙏 thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me 😃😃😃

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,🤔🤔
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…💖💖

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe 😃
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com