ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091

“ഏട്ടാ നാളെ രാത്രി എട്ടു മണിയ്ക് കാറിൽത്തന്നെ പുറപ്പെട്ടോളൂ. നമ്മുടെ അണ്ണന്റെ മകൻ നന്നായി വണ്ടി ഓടിയ്ക്കുമല്ലോ. അവനോട് നാളെ റെഡി ആകാൻ പറഞ്ഞാൽ മതി. പണത്തിന്റെ കാര്യം ഒക്കെ നമുക്ക് ശരിയാക്കാം. പാലക്കാടുനിന്നും കൊണ്ടുവന്ന പണം ഇതിനായി ചെലവഴിയ്ക്കണം. ഏട്ടന്റെ കയ്യിലുള്ളത് ഇപ്പോൾ എടുക്കരുത്. ചില കാരണങ്ങൾ ഉണ്ട്. ഏട്ടൻ ഇപ്പോൾ തന്നെ അൻപതിനായിരം രൂപയോളം ചെലവ് ചെയ്തല്ലോ – അതു തന്നെ പാടില്ലായിരുന്നുവെന്നാണ് താത്താ പറഞ്ഞത്.” രുദ്രയുടെ ശബ്ദം കേട്ടു.

“പക്ഷെ തമ്പിയെയും കൊണ്ടു പോകുമ്പോൾ സേലത്തു ഇറങ്ങി പണം എടുക്കാൻ പറ്റില്ലല്ലോ. അവൻ പേടിയ്ക്കും.”

“അതൊന്നും ഓർത്തു ഏട്ടൻ ടെൻഷൻ ആകേണ്ട. നാൻ പാത്തുക്കറേൻ ഹി ഹി”

“ശരി യക്ഷിക്കുട്ടീ — നിന്നിഷ്ടം എന്നിഷ്ടം” അവൻ പറഞ്ഞു.

“പോ ഏട്ടാ – എന്റെ ഏട്ടന്റെ ഒരു കാര്യം. ആട്ടെ കൊഴുക്കട്ട കഴിച്ചോ?” അവൾ കുണുങ്ങിക്കൊണ്ടു കൊഞ്ചലോടെ ചോദിച്ചു.

“തീർച്ചയായും. അക്കാ ഒരുപക്ഷെ പോയിക്കാണും. നീവാ നമുക്കൊരുമിച്ചു കഴിയ്ക്കാം.”

“ഏട്ടാ ഞാൻ മനുഷ്യശരീരം ഉണ്ടെന്നേയുള്ളൂ – ഇതൊന്നും കഴിയ്ക്കാൻ പറ്റില്ല. ചില മന്ത്ര തന്ത്രങ്ങളുടെ പിൻബലമാണ് എന്റെ ഊർജം. അതിനൊരു സമയവും ഉണ്ട്. ഏട്ടൻ ഭക്ഷണം കഴിയ്ക്കൂ. ഞാൻ എടുത്തു തരാം.”

അവൾ അവന്റെ കൈ പിടിച്ചുകൊണ്ടു മുന്നോട്ടു പോയി. അടുക്കളയിൽ കാസറോളിൽ അടച്ചു വെച്ചിരുന്ന മൂന്നു കൊഴുക്കട്ടകളും ഒരു പാത്രത്തിലാക്കി അവനു കൊടുത്തു. ചൂട് ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നെങ്കിലും കൊഴുക്കട്ടകളുടെ മൃദുത്വവും സ്വാദും തെല്ലും പോയിരുന്നില്ല. അവൻ സ്വാദോടെ കൊഴുക്കട്ടകൾ കഴിച്ചു പാത്രം കഴുകി കമിഴ്ത്തി വെച്ച ശേഷം കൈയും വായും കഴുകി മുറിയിലേയ്ക്കു പോന്നു.

മൊബൈൽ എടുത്തു അണ്ണന്റെ നമ്പർ ഡയൽ ചെയ്തു സുഖം അന്വേഷിച്ചു. അണ്ണന്റെ മകനെ വിളിച്ചു നാളെ രാത്രി കൂടെ വരാൻ പറഞ്ഞു. അവൻ ഓക്കേ പറഞ്ഞു. കാർ കഴുകി ചെക്ക് ചെയ്തു ഇട്ടു എന്നും പറഞ്ഞു. അവനു അത്യാവശ്യം മെക്കാനിക്കൽ ജോലികളും അറിയാം.

അത്യാവശ്യം ക്ഷീണമുള്ളതിനാൽ അവൻ നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. രുദ്രയും കുഞ്ഞുമോളും നേരത്തെ തന്നെ കിടപ്പറയിൽ എത്തി കൂർക്കസേവ ആരംഭിച്ചിരുന്നു. അല്പം തവിട്ടുനിറം ഇട കലർന്ന പിങ്ക് ചുരിദാറിൽ ജ്വലിയ്ക്കുന്ന രുദ്രയുടെ അസാമാന്യ സൗന്ദര്യം അവന്റെ ശ്രദ്ധയെ ആകർഷിച്ചു. അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി ഒരു സ്നേഹമുദ്ര പതിപ്പിച്ചു. മോളെയും അവളെയും പുതപ്പിട്ടു മൂടി. അവനും കിടന്നു, പെട്ടെന്നു തന്നെ നിദ്രാ ദേവി അവന്റെ കൺ പോളകളിൽ ഗാഢമായി ചുംബിച്ചു.

സമയം പതിനൊന്നു മണിയോളം ആയി. ചിരിച്ചുകൊണ്ടിരുന്ന ചന്ദ്രക്കല മങ്ങി, ആകാശം തെല്ലിരുണ്ടുതുടങ്ങി. ഒരു മഴയ്ക്കുള്ള സാധ്യതകൾ കണ്ടു തുടങ്ങി. പെട്ടെന്ന് ഒരു ഇടിവെട്ടി. നല്ല ഒരു മഴ പെയ്തു തണുപ്പു കിനിഞ്ഞിറങ്ങാൻ തുടങ്ങി. കുഞ്ഞുമോൾ ഒന്നു കിണുങ്ങിക്കൊണ്ടു രുദ്രയെ ചേർത്തു പിടിച്ചു. രുദ്ര കണ്ണു തുറന്നു. അടുത്തു ശാന്തനായി കിടക്കുന്ന ശ്രീകുമാറിനെ നോക്കി. അവൻ നല്ല ഉറക്കത്തിലാണ്.

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? ?
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. ?? kaathirunnu kaanaam ??

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx ? dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further ???

  6. Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?

    1. ? thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me ???

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,??
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…??

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe ?
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.