അവന്മാർ വണ്ടി തള്ളിക്കൊണ്ടു പോകുന്നതും നോക്കി കുറച്ചു നേരം നിന്ന ശേഷം അവൻ ആ സ്ത്രീയുടെ വണ്ടി കിക്ക് ചെയ്തു സ്റ്റാർടാക്കി കൊടുത്തു. അവർ അവനോടു നന്ദി പറഞ്ഞു അടുത്ത സ്ട്രീറ്റിലേയ്ക്ക് പോയി.
“ഏട്ടൻ കലക്കുന്നു, കേട്ടോ. ആക്ഷൻ ഹീറോ” രുദ്ര ചിരിച്ചു.
“വിവേകാനന്ദ ഇല്ലത്തിനു വെളിയിൽ വന്ന ശേഷം അല്പം ബോക്സിങ് ഒക്കെ പ്രാക്ടീസ് ചെയ്തിരുന്നു – അത്യാവശ്യം ദേഹ രക്ഷയ്ക്ക്. ഞാൻ ചാമ്പ്യൻ ഒന്നുമല്ല, കേട്ടോ. ചില സമയത്തു ഇതൊക്കെ നമുക്ക് രക്ഷയാകും, അത്ര തന്നെ.”
“എന്തായാലും ഏട്ടന്റെ ഉള്ളിൽ ഒരു ബ്രൂസ് ലീ, ജാക്കി ചാൻ ഒക്കെ ഉണ്ടല്ലോ, നന്നായി. ഹി ഹി”
“അതല്ല രുദ്ര, ആരാണെങ്കിലും തെറ്റു ചെയ്‌താൽ അതംഗീകരിയ്ക്കണം. അല്ലാതെ മറ്റുള്ളവരോട് ചാടിക്കടിയ്ക്കാൻ വരരുത്. അതും അവന്മാർ കുടിച്ചിട്ടുമുണ്ട്. ആ സ്ത്രീയ്ക്കു എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? അവർ ഒരു നല്ല സ്ത്രീയായതിനാൽ പ്രശ്നമുണ്ടായില്ല. അല്ലെങ്കിൽ അവന്മാരെ ഒരുവഴിയാക്കിയേനെ ആ ഏരിയക്കാർ.”
“പോട്ടെ, ഏട്ടൻ ടെൻഷൻ ആകേണ്ട. ഇതുവരെ ഞാൻ ഇങ്ങനെ കോപിഷ്ഠനായി കണ്ടിട്ടില്ലല്ലോ. അതുകൊണ്ടു ചോദിച്ചതാണ്.”
രാത്രിനടത്തയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ മുൻപോട്ടു നീങ്ങി. ഇടയ്ക്കു വെച്ചു മെയിൻ റോഡിൽനിന്നും വലത്തേക്ക് തിരിയണം. വഴിയിൽ നിറയെ മരങ്ങളും ഉണ്ട്,
കയ്യിൽ ഒരു വടിയും പിടിച്ചുകൊണ്ടു പട്ടികളെയും കൊണ്ട് നടക്കാനിറങ്ങുന്ന അങ്കിള്മാരും ആന്റിമാരും, പരദൂഷണം പറയാൻ മാത്രം നടക്കുന്ന പണക്കാരി വയസിമാരും ഒക്കെ ആ സമയത്തെ സ്ഥിരം കാഴ്ചയാണ്.
അവർ പെട്ടെന്നു തന്നെ വീട്ടിൽ എത്തി. “ഞാൻ പിന്നെ വരാ”മെന്നു പറഞ്ഞു രുദ്ര മറഞ്ഞു. അവൻ പടികൾ കയറി ഫ്ലാറ്റിൽ എത്തി.
വിയർപ്പടങ്ങാനായി അൽപനേരം ഇരുന്ന ശേഷം അവൻ വസ്ത്രങ്ങൾ ബിന്നിൽ ഇട്ട ശേഷം കുളിക്കാനായി കയറി. കുളിച്ചു വന്ന ശേഷം കയ്യിലിരുന്ന ഏട്ടന്റെ ഡോക്യൂമെന്റസ് എല്ലാം റീ-ചെക് ചെയ്തു. ഇനി ഡെത്ത് സര്ടിഫികട് വരണം. മൈക്ക് അയച്ച മെയിൽ പ്രകാരമുള്ള കുറച്ചു ഡോകുമെന്റുകൾ കൂടി വേണം. വെറുതെ ഒന്നു മെയിൽ ചെക്ക് ചെയ്തപ്പോൾ ഏട്ടന്റെ കമ്പനിയിൽ നിന്നുമുള്ള മെയിൽ കണ്ടു. അവർ ഒരു കോൺസലേഷൻ മെസ്സേജ് അയച്ചിരുന്നു. പക്ഷെ അറിയിക്കാതുള്ള അബ്സെൻസ് ആയതിനാൽ ഒരു പോലീസ് അന്വേഷണം മുതലായ ഫോര്മാലിറ്റീസ് ഉണ്ടാവും. കമ്പനി ലാപ്ടോപ്പ്, മുഖ്യമായ കീ മുതലായവ ഓഫീസ് ലോക്കറിൽ തന്നെയുണ്ട്, അതിനാൽ റിലീസിംഗ് സംബന്ധമായ കാര്യങ്ങൾ പോലീസ് റിപ്പോർട്ട് കിട്ടിയ ഉടൻ ഉണ്ടാവും. കൂടുതൽ വിവരങ്ങൾ അറിയിയ്ക്കാമെന്നു കാണിച്ചുകൊണ്ടാണ് മെയിൽ അവസാനിപ്പിച്ചിരിയ്ക്കുന്നത്.
ആ മെയിൽ അവൻ മൈക്കിന് അയച്ചു കൊടുത്തശേഷം മറ്റു മെയിലുകൾ വായിച്ചു തീർത്തു. അലങ്കാവിൽ ഗ്രൂപ്പിന്റെ ഓഡിറ്റ് ഡിപ്പാർട്മെന്റിൽ നിന്നും മെയിൽ ഉണ്ട്. അവർ അടുത്ത തിങ്കളാഴ്ച വരുമത്രെ. ഒരാഴ്ചകൊണ്ട് ജോലി തീർത്തു ശനിയാഴ്ചയ്ക്കുള്ളിൽ തന്നെ റിപ്പോർട്ട് സമർപ്പിയ്ക്കാനാണ് അവരുടെ ഉദ്ദേശ്യം. ആ മെയിൽ അവൻ വേണുസാറിനും രാമാനുജത്തിനും FYI എന്നു മാർക്ക് ചെയ്തു അയച്ചു വിട്ടു.
കാര്യങ്ങൾ എല്ലാം സ്പീഡ് അപ്പ് ആകുന്നു. ഈ മാസം തന്നെ ഫൈനൽ ആകുമെന്നാണ് തോന്നുന്നത്. അവനിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു.
വ്യാഴാഴ്ച വീണ്ടും പാലക്കാട്ടു എത്തണം എന്നാണ് സ്വാമിജി പറഞ്ഞിരിയ്ക്കുന്നത്. നാരായണൻ അയ്യരുടെ അറിവിപ്പു പ്രകാരം വ്യാഴാഴ്ച അതിരാവിലെ തന്നെ പൂജകൾ തുടങ്ങും. നാളെ ഉച്ചയ്ക്ക് അവരുമായി സംസാരിയ്ക്കണം. പോകുമ്പോൾ കുറച്ചു പണവും കൊണ്ടുപോകണം. സങ്കടപ്പെട്ടിരിയ്ക്കുന്ന എല്ലാവര്ക്കും സന്തോഷം ഉണ്ടാക്കാൻ വേണ്ടിയത് ചെയ്യാൻ ഉള്ള നിയോഗം ഭഗവാൻ തനിയ്ക്കല്ലേ നല്കിയിരിയ്ക്കുന്നതു.
നാളെ – ബുധനാഴ്ചത്തെ പണിത്തിരക്കും കഴിഞ്ഞു കാർ ഓടിച്ചു പോകാൻ പാടാണ്. എന്തായാലും വ്യാഴവും വെള്ളിയും ആലങ്കാവിൽ ഗ്രൂപ്പിലെ ആരും കാണില്ല, മറ്റെന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടായാൽ വേണു സാറും രാമാനുജവും അച്യുതനും സ്നേഹയും സ്മിതയും ഒക്കെ നല്ല രീതിയിൽ ഹാൻഡിൽ ചെയ്തോളും.
അവർക്കെല്ലാവർക്കും വ്യാഴം വെള്ളി ദിവസങ്ങളിൽ താൻ ഉണ്ടാവില്ലെന്നും മറ്റും കാണിച്ചുകൊണ്ട് ഒരു മെയിൽ അയച്ചു വിട്ടു.
ഒരു നിമിഷനേരത്തേയ്ക്കു അവൻ എല്ലാം മറന്നു ആ പാലക്കാടൻ പച്ചപ്പിലേയ്ക് പോയി.
തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!
Waiting for next part.
nandi Lakshmi:)
11-)o part ittittundu, dayavaayi vaayiykkuka
https://kadhakal.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%a8%e0%b4%be%e0%b4%97%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%f0%9f%a5%b0-%f0%9f%99%84%f0%9f%a9%b8%f0%9f%90%8d%f0%9f%91%bb-%e0%b4%aa%e0%b4%a4%e0%b4%bf/
So far it flows good
Thx
ഇത് സ്വപ്നം ആരിക്കുവല്ലൊ
Urappaano? ?
Enkil nokkaam
11-)o bhaagam ezhuthi thudangiyilla
കഥയുടെ പോക്ക് വെച്ച് പറഞ്ഞത
?? kaathirunnu kaanaam ??
♥️♥️♥️♥️♥️
Thx ? dear
തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
Life’s like that bro..
Let’s wait n sail through further ???
Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?
? thanks – will definitely do my best to match up to the expectations
Yes, this is the most possible horror for me ???
യെക്ഷി പെണ്ണു മാറിയാല്ലോ..
പണിആകുമമൊ..??
Thonnunnu… ,??
Let’s see
Prethikshikkatha oru turning aayippoyallo
Adutha part vegam tharane…??
Theerchayaayum ❣️
Trust all well with you
Ippozha sherikkum yakshi ayae
Ha ha
Athe athe ?
Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu