ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091

അണ്ണനും അക്കയും നല്ല പാചകക്കാർ ആണ്. സ്വാദും മണവും നന്നായി ചേർന്ന കുറച്ചു കൊഴുക്കട്ടകൾ കഴിച്ച ശേഷം അവൻ ഓഫീസിലേയ്ക്ക് പുറപ്പെടാൻ ഇറങ്ങി.

“അക്കാ കാർ ഒന്നു കഴുകിയിടാൻ തമ്പിയോട് പറഞ്ഞേക്കണേ. ഇന്നലെ പറയാൻ മറന്നുപോയി. ഒന്നു സ്റ്റാർട്ട് ചെയ്തു ചെക് ചെയ്യണം.”

“ശരി തമ്പി” അക്കാ പറഞ്ഞു.

എട്ടര കഴിഞ്ഞപ്പോഴേയ്ക്കും ഓഫീസിൽ എത്തി. സെക്യൂരിറ്റിയ്കും ഓഫിസ് ബോയ്ക്കും ഹലോ പറഞ്ഞ ശേഷം അകത്തു പോയി ക്യാബിൻ തുറന്നു ജോലി ആരംഭിച്ചു.

പെട്ടെന്നു ജോലികൾ എല്ലാം തീർക്കണം. ഇന്നു പന്ത്രണ്ടു മണിയ്ക്ക് മുൻപ് ആലങ്കാവിൽ ടീം എത്തും. പതിനൊന്നിന് മുൻപ് ഓഡിറ്ററും വരും.
ജോലി ശരിയ്ക്കും നിലം തൊടീയ്ക്കാത്ത അളവിന് ഉണ്ട്. രാവിലെ എല്ലാ ഡോക്യൂമെൻറ്സും റിവ്യൂ ചെയ്തശേഷം ഓഡിറ്റർ റിവ്യൂവിനായി കൊടുത്തു. അദ്ദേഹം കൂടി കണ്ട ശേഷം വന്ന ആലങ്കാവിൽ ടീമിന് ഷെയർ ചെയ്തു. അവരുടെ സംശയങ്ങൾ തീർത്തും മറ്റുമായി രണ്ടു മണി വരെ ഇരുന്നു.

പിന്നീട് ലഞ്ചിനു ശേഷം മൂന്നുമണിയ്ക്കു ഓഡിറ്റർ രാമാനുജം സ്മിത സ്നേഹ അച്യുതൻ പിന്നെ മറ്റു ചില മാനേജർമാർ ഇവരുമായി മീറ്റിംഗ്. പിന്നീട് അവരുടെ കൂടെ ആലങ്കാവിൽ ഗ്രൂപ്പും ചേർന്നു. അങ്ങനെ ഏഴുമണിയ്ക്കാണ് മീറ്റിംഗ് കഴിഞ്ഞത്.

ഓവർഓൾ, വന്ന ടീം കമ്പനിയുടെ പെർഫോമൻസിൽ സാറ്റിസ്‌ഫൈഡ് ആണെന്ന് മനസ്സിലായി. അവർ നാളെക്കൂടി ഉണ്ടാവും. അടുത്ത തിങ്കളാഴ്ച review and audit ടീം വരും.

വന്നവർക്കു ആന്ധ്ര കുസിന് ട്രൈ ചെയ്യണമെന്ന് പറയുന്നത് കേട്ടതിനാൽ അവർ ഡൊമലൂരിൽ ഉള്ള നന്ദിനി റെസ്റ്ററന്റിലേയ്ക്ക് പോയി.

ശ്രീകുമാറും അച്യുതനും രാമാനുജവും വേണുവും തൈര് സാദം, സാമ്പാർ സാദം, പുലിയോദ്ര ഇവയിൽ തങ്ങളുടെ ഡിന്നർ ഒതുക്കി. മറ്റുള്ളവരെല്ലാം പല പല ബിരിയാണികൾ, പല ഫ്രൈകൾ ഇവയിലെല്ലാം ഓരോ കൈ നോക്കി. ആന്ധ്ര ഫുഡ് പൊതുവെ സ്പൈസിയായതിനാൽ അവരുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം വരുന്നുണ്ടായിരുന്നു.

Nandhini Restaurant in Domlur, Bangalore - Photos, Get Free Quotes, Reviews, Rating | Venuelook

ഏറെക്കുറെ ഒൻപതു മണിയോടെ ചീറ്റലിന്റെയും കരച്ചിലിന്റെയും അകമ്പടിയോടെ ഒരു വിധം ഭക്ഷണം കഴിച്ചു അവർ ഇറങ്ങി. എല്ലാവരും ബൈ പറഞ്ഞു പിരിഞ്ഞപ്പോൾ ശ്രീകുമാർ പതുക്കെ ഇറങ്ങി നടക്കാൻ തുടങ്ങി. മൂന്നു കിലോമീറ്ററുകൾ ഉണ്ട് – അര മണിക്കൂർ കൊണ്ട് വീടെത്താം. ഇപ്പോൾ ഉള്ള തിരക്കിലും മറ്റും അല്പം റീലാക്സിങ് ആവും ഇത്. അവനു ദീർഘ ദൂര ഡ്രൈവിങ്ങും നടത്തവും ഇഷ്ടമാണ്. റൈഡിങ്ങും ഓട്ടവും ബിൽകുൽ ഇഷ്ടം ലേതു.

“ഏട്ടാ – ഹല്ലോ, ഞാനെത്തി. നമുക്കൊരുമിച്ചു നടക്കാം. പക്ഷെ അവിടെ ചെല്ലുമ്പോഴേയ്ക്കും കഴിച്ച വെറൈറ്റി റൈസ് ദഹിയ്ക്കുമല്ലോ.” രുദ്രയുടെ ശബ്ദം.

“ഇട്സ് ഓക്കെ – അക്കാ രാവിലെ ഉണ്ടാക്കിവെച്ച കൊഴുക്കട്ട ഉണ്ടാവും. രണ്ടെണ്ണം ഗൾപ് ഗൾപ് എന്നടിച്ചാൽ പോരെ എന്റെ യക്ഷിക്കുട്ടീ”

തെരുവിളക്കുകൾ നയിച്ച വീഥിയിലൂടെ അവർ നടന്നു. ശ്രീകുമാറിന്റെ വലതുകൈയിൽ അവൾ കൈ കോർത്തു.

പെട്ടെന്നാണ് അതുണ്ടായത് എതിരെനിന്നും പതുക്കെ വന്നുകൊണ്ടിരുന്ന ഒരു മോപ്പഡിൽ റോങ് സയിഡിൽ വന്ന ഒരു ബുള്ളറ്റുകാരൻ ഇടിച്ചു. മോപ്പഡിൽ വന്ന നടുവയസ്സുള്ള സ്ത്രീ താഴെ വീഴാൻ പോയി. ശ്രീകുമാർ പെട്ടെന്ന് പിടിച്ചതിനാൽ താഴെ വീണില്ല. അവൻ അവരെ പെട്ടെന്നു പിടിച്ചു നേരെ നിർത്തി.

ബുള്ളറ്റിൽ വന്ന ചെറുപ്പക്കാർ ഉറക്കെ ഒച്ചവെച്ചു. “മൂർഖ മഹിളാ – നീവു എല്ലി നൊടിദ്ദി (stupid lady – where are you looking)?”

അവരുടെ പരട്ടക്കന്നഡ കേട്ടപ്പോഴേ ഏതോ മലയാളിപ്പിള്ളേരാണെന്നു മനസ്സിലാക്കിയ ശ്രീകുമാർ അവരോടു ശ്രദ്ധിച്ചു വണ്ടിയോടിക്കാൻ പറഞ്ഞു. അതിഷ്ടപ്പെടാത്ത ആ യുവാക്കൾ അവനോടു തട്ടിക്കയറി.

മോപ്പഡ് സ്റ്റാൻഡിൽ വെച്ചശേഷം സംയമനം കൈവിടാതെ ശ്രീകുമാർ അവരോടു പറഞ്ഞു “നിങ്ങളാണ് തെറ്റുകാർ. അവർ അല്ല. തെറ്റുചെയ്ത നിങ്ങളാണ് അവരോടു മാപ്പു ചോദിയ്ക്കേണ്ടത്” എന്ന് പറഞ്ഞു.

പക്ഷെ ബുള്ളറ്റിൽ നിന്നും ചാടി ഇറങ്ങിയ ചെറുപ്പക്കാർ ശ്രീകുമാറിനെ തള്ളി താഴെ ഇട്ടശേഷം ആ സ്ത്രീയുടെ മോപ്പഡ് ഉരുട്ടിയിട്ടു.

ചാടി എണീറ്റ ശ്രീകുമാർ ആ ചെറുപ്പാക്കരുടെ കഴുത്തിന് പിടിച്ചു തിരിച്ചു നിർത്തിയ ശേഷം രണ്ടു കവിളിലും മാറി മാറി ഓരോ അടി കൊടുത്തു. രണ്ടു പേരും രണ്ടുവശത്തേയ്ക്കു വീണു. എഴുനേറ്റു നിൽക്കാൻ കഴിഞ്ഞില്ല.

ആ സ്ത്രീ തന്റെ സഞ്ചിയിൽ ഇരുന്ന വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എടുത്തു അവരുടെ മുഖത്തു തളിച്ചശേഷം അവനോടു പറഞ്ഞു “പോകട്ടും തമ്പി, ചിന്ന പശങ്ക. പോകട്ടും. എനക്കും വണ്ടിയ്ക്കും ഏതുമേ ആകല.”

അവൻ ആ പയ്യന്മാരെ പിടിച്ചെഴുനേൽപ്പിച്ച ശേഷം ബുള്ളറ്റിന്റെ കാറ്റു അഴിച്ചുവിട്ടു. എന്നിട്ടു പറഞ്ഞു:

“നീയൊക്കെ ഇതോടിച്ചു പോകണ്ട – തള്ളിക്കൊണ്ടു പോയാൽ മതി. ഇനി ഇതിലെ കണ്ടാൽ നീയൊക്കെ പിന്നെ നടന്നു പോകില്ല.”

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? ?
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. ?? kaathirunnu kaanaam ??

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx ? dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further ???

  6. Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?

    1. ? thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me ???

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,??
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…??

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe ?
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.