ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091

“അക്കാ tea താരീങ്കളാ?” അവൻ ഉറക്കെ ചോദിച്ചു.

“റെഡി കണ്ണാ – ഇപ്പൊ താരെൻ” അക്കാ അടുക്കളയിൽനിന്നും പറഞ്ഞു.

“എന്താണ് രാവിലെ? ഇന്നേക്ക് ഇഡലി ഒന്നും വേണ്ട. പുതുസാ ഏതാവത് കുക്ക് പണ്ണുങ്കോ അക്കാ ഹി ഹി.” അവൻ പറഞ്ഞു.

“കൊഴുക്കട്ട സെയ്യട്ടുമാ തമ്പി. ഇന്നേക്ക് വിനായകർക്കു നേദ്യം സെയ്യണം.” അക്കാ

“സൂപ്പർ അക്കാ. അണ്ണൻ എവിടെ? രാവിലെ കണ്ടില്ലല്ലോ.” ശ്രീകുമാർ

“അവര്ക്ക് കൊഞ്ചം ജലദോഷമാം. മേലെ പടുക്കറാങ്ക. രാവിലെ എഴുനെൽക്കണ്ടെന്നു ഞാൻ പറഞ്ഞു.” അക്കാ

“ഓ അതു ശരി. ചായ തന്നേക്കൂ, ഞാൻ അണ്ണന് കൊണ്ടുപോയി കൊടുത്തയ്ക്കാം.” അവൻ പറഞ്ഞു.

“വേണ്ട തമ്പി, ഞാൻ കൊടുക്കാം. നീങ്ക എതുക്ക്?” അക്കാ ധർമ്മ സങ്കടത്തോടെ പറഞ്ഞു.

“പറവാ ഇല്ല അക്കാ. എനക്ക് ഉങ്കളെയെല്ലാം വിട്ടാ യാര് ഇരുക്കാങ്ക. ഞാൻ കൊണ്ടുപോകാം. ആക്കാവുക്കു ഒത്തിരി ജോലിയുണ്ടല്ലോ.”

അവൻ ഒരു സ്റ്റീൽ ഗ്ലാസിൽ അണ്ണനുള്ള ചായ കൂടി എടുത്തുകൊണ്ടു സെർവണ്ട്  ക്വർട്ടേഴ്സിലേയ്ക്ക് പോയി.  “അണ്ണാ” എന്നു വിളിച്ചുകൊണ്ടു അവൻ അകത്തേയ്ക്കു കയറി. അണ്ണന്റെ മോനും മോളും അവനെ കണ്ടു ചിരിച്ചു. അവനും തിരികെ ചിരിച്ചു.

കിടക്കുകയായിരുന്ന അണ്ണൻ അവനെക്കണ്ടു എഴുനേൽക്കാൻ ശ്രമിച്ചു. അവൻ അണ്ണന്റെ നെറ്റിയിൽ കൈവെച്ചു നോക്കി. പനിയൊന്നുമില്ല. തണുപ്പിന്റെയാവും. “ടീ കുടീങ്കോ. ഇന്നേക്ക് നല്ല റസ്റ്റ് എടുങ്ക. എല്ലാം ശരിയായിടും.”

അണ്ണൻ ചിരിച്ചുകൊണ്ട് ആ ഗ്ലാസ് വാങ്ങി ചായ കുടിച്ചു. എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം അവൻ ഗ്ലാസ്സുകൾ എടുത്തുകൊണ്ടു താഴേയ്ക്കു പോയി സിങ്കിൽ വെച്ചു. അവൻ തന്റെ സ്റ്റാഫുകളെയെല്ലാം സ്വന്തം കുടുംബം പോലെ നോക്കുന്നതുകൊണ്ടു തന്നെ ഇതൊന്നും അവർക്കു പുതുമയല്ല.

അക്കാ പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്, ഇംഗ്ലീഷ് ഹിന്ദി കന്നഡ മലയാളം തമിഴ് തെലുഗു ഒക്കെ സംസാരിയ്ക്കും. നല്ല ഭക്തിയും വിവേകവും ബുദ്ധിയും ഉള്ള സ്ത്രീ. അവൻ അവരെ ഒരു ഏടത്തിയുടെ സ്ഥാനത്താണ് കാണുന്നത്.

“അക്കാ ഇന്നേയ്ക്കു ഞാൻ ഉങ്ക കിച്ചൻ അസിസ്റ്റന്റ്.” അവൻ ശർക്കര ചീവാനും തേങ്ങാ ചിരണ്ടാനും ജീരകവും ഏലയ്ക്കായും പൊടിച്ചു വെയ്ക്കാനും ഒക്കെ സഹായിച്ച ശേഷം മറ്റു ജോലികളിലേക്ക് തിരിഞ്ഞു.

സമയം എട്ടുമണിയോളമായി – പെട്ടെന്നൊന്നു മെയിൽ ചെക്ക് ചെയ്ത ശേഷം ഡ്രസ്സ് മാറ്റി വന്നപ്പോഴേയ്കും സമയം പറപറക്കുന്നു.

അക്കാ അപ്പോഴേയ്ക്കും വിനായകർക്കു കൊഴുക്കട്ട നിവേദിയ്ക്കുന്നു. ചില പ്രാർത്ഥനകൾ ചൊല്ലുന്നുമുണ്ട് –

“വക്രതുണ്ഡ മഹാകായ കോടി സൂര്യ സമപ്രഭഃ
നിര്‍വിഘ്നം കുരു മേ ദേവ സര്‍വ്വ കാര്യേഷു സർവദാ

മൂഷിക വാഹന മോദക ഹസ്ത
ചാമര കർണ്ണ വിലംബിത സൂത്ര
വാമന രൂപ മഹേശ്വര പുത്ര
വിഘ്ന വിനായക പാദ നമസ്തേ

വിനായകനെ വിഘ്നേശ്വരനെ യാനൈ മുഖനെ
പാർവതീ മൈന്തനേ
വിഘ്നങ്കൾ അകലാൻ തുണൈ അരുളേണം
അറുമുഖ സോദരാ ആനൈ മുഖനെ”

പെട്ടെന്നു ചെന്നു കർപ്പൂരാരതി തൊട്ടു തൊഴുത ശേഷം ഭക്ഷണം കഴിയ്ക്കാനിരുന്നു. നല്ല പച്ചരിപ്പൊടിയിൽ ശർക്കരയും തേങ്ങയും ഏലക്കായും ജീരകവും കലർത്തിയ മിശ്രിതം ചേർത്തു വേവിച്ചെടുത്ത സ്വാദിഷ്ടമായ കൊഴുക്കട്ട.

(വിനായകരും അദ്ദേഹത്തിന്റെ വാഹനമായ എലികരും ഒത്തിരി സന്തോഷപ്പെട്ടുകാണും, തീർച്ച.)

 

Thengai Poorna Kozhukattai recipe | Modakam | Sweet Kozhukattai Recipe – GOMATHI RECIPES

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? ?
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. ?? kaathirunnu kaanaam ??

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx ? dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further ???

  6. Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?

    1. ? thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me ???

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,??
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…??

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe ?
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.