ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091

കുറച്ചു നേരം യോഗ മറ്റു വ്യായാമങ്ങൾ ഒക്കെ ചെയ്ത ശേഷമാണ് അവൻ കുളിയ്ക്കാൻ കയറുക പതിവ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ അഴിച്ചു കഴുകാനിട്ട ശേഷം അവൻ രുദ്രയെ വിളിച്ചു. “സുപ്രഭാതം പ്രിയപ്പെട്ട യക്ഷിക്കുട്ടീ – എഴുനേൽക്കുന്നില്ലേ? രാത്രിയിൽ ഉറക്കമില്ലാതെ നടക്കുന്ന യക്ഷികൾക്കു എന്റെ പ്രാണേശ്വരി ഒരു അപവാദമാണല്ലോ. എഴുന്നേറ്റൂടെ?” പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ മൃദുലമായി ചുംബിച്ചു.

“ഏട്ടാ ഒത്തിരി നേരം വൈകിയല്ലോ.” അവൾ ഉണർന്നു മോളെയും വിളിച്ചുണർത്തി.

“ഏട്ടാ ഓൾ ദി ബേസ്ട്. ഇന്നു നല്ല തിരക്ക് കാണുമല്ലോ.” രുദ്രയുടെ ശബ്ദം കേട്ടു.

“ടേക്ക് കെയർ ഡിയർ. അതെ. വൈകിട്ടു കാണാം കേട്ടോ.”

“ഞങ്ങൾ പോയിട്ടു വരാം -ഏട്ടൻ കുളിച്ചോളൂ” എന്നു പറഞ്ഞു.

അവൻ കുളിയ്ക്കാൻ കയറി. തിരികെ വരുമ്പോൾ റൂമിൽ ആരും ഉണ്ടായിരുന്നില്ല. ഷീറ്റ് എല്ലാം നല്ല വൃത്തിയായി മടക്കി വെച്ചിരുന്നു. ഒരു വേഷ്ടിയും ബനിയനും ഇട്ടു കൊണ്ട് അവൻ പൂജാമുറിയിലേയ്ക്ക് പോയി.

ദീപം ഏറ്റിയ ശേഷം അവൻ വിഷ്ണു സഹസ്രനാമം വായിച്ചു തുടങ്ങി:

“ശുക്ലാംബരധരം വിഷ്ണും ശശിർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ വിഘ്നോപശാന്തയേ

യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷാദ്യാഃ പരശ്ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ

വ്യാസം വസിഷ്ഠ നപ്താരം ശക്തേഃ പൗത്രമകല്മഷം
പരാശരാത്മജം വന്തേ ശുകതാതം തപോനിധിം

വ്യാസായ വിഷ്ണു രൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈക രൂപ രൂപായ വിഷ്ണവേ സർവ്വ ജിഷ്ണവെ

യസ്യ സ്മരണമാത്രേണ ജന്മ സംസാര ബന്ധനാത്
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ”

ഭഗവാന്റെ ആയിരം നാമങ്ങൾ അങ്ങനെ തുടങ്ങി ഫലപ്രാപ്തിയിൽ നിർത്തി.

“അനന്യാശ്ചിന്ത യന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ

ആർത്താ വിഷണ്ണാഃ ശിഥിലാശ്ച ഭീതാഃ ഘോരേഷു ച വ്യാധിഷു വർത്തമാനാഃ
സംകീർത്യ നാരായണ ശബ്ദമാത്രം വിമുക്ത ദുഃഖാ സുഖിനോ ഭവന്തി

കായേന വാചാ മനസേന്ദ്രിയൈര്‍വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമി യദ്യത്-സകലം പരസ്മൈ നാരായണായേതി സമർപ്പയാമി”

Buy Buffy Regional Brass Diya Stand (Kuthu Vilakku) Lamp for Deepam Fancy Kerela Deepak Stand/Diwali Puja Lamp Golden (Pack of 2) Online at Low Prices in India - Amazon.in

ഓരോ ദിവസവും തനിയ്ക്ക് കിട്ടിയ അനുഗ്രഹങ്ങൾക്കെല്ലാം അവൻ ഭഗവാന് നന്ദിപറഞ്ഞു. ശേഷം അല്പം ധ്യാനിച്ച ശേഷം അവൻ കണ്ണ് തുറന്നു, കർപ്പൂരമുഴിഞ്ഞു തൊഴുതു. നെറ്റിയിൽ അല്പം കളഭം (കേസരം – saffron, ചന്ദനം കർപ്പൂരം ഉൾപ്പെടെയുള്ള പലവിധ വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ഒരു ലേപനക്കൂട്ടാണ്‌ കളഭം. ഭഗവാന് കളഭച്ചാർത്തു വളരെ ഇഷ്ടമാണെന്നു അറിവ്.) അണിഞ്ഞശേഷം സാഷ്ടാംഗം പ്രണമിച്ചു.

20 Comments

  1. തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!

    Waiting for next part.

  2. So far it flows good

  3. ഇത് സ്വപ്നം ആരിക്കുവല്ലൊ

    1. Urappaano? ?
      Enkil nokkaam
      11-)o bhaagam ezhuthi thudangiyilla

      1. കഥയുടെ പോക്ക് വെച്ച് പറഞ്ഞത

        1. ?? kaathirunnu kaanaam ??

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thx ? dear

  5. തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    1. Life’s like that bro..
      Let’s wait n sail through further ???

  6. Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?

    1. ? thanks – will definitely do my best to match up to the expectations

      Yes, this is the most possible horror for me ???

  7. യെക്ഷി പെണ്ണു മാറിയാല്ലോ..

    പണിആകുമമൊ..??

    1. Thonnunnu… ,??
      Let’s see

  8. Prethikshikkatha oru turning aayippoyallo
    Adutha part vegam tharane…??

    1. Theerchayaayum ❣️
      Trust all well with you

  9. Ippozha sherikkum yakshi ayae

    1. Ha ha
      Athe athe ?
      Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu

Comments are closed.