ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116

ആ തറവാടിന്റെ കതകു അവർക്കു മുന്നിൽ തുറക്കപ്പെട്ടു. നേരെ പൂജാമുറിയിലേയ്ക്ക് കടന്ന രുദ്ര ചില മുദ്രകൾ കാണിച്ചുകൊണ്ട് കയ്യുകൾ വീണ്ടും മുന്പോട്ടും പിന്പോട്ടും ചലിപ്പിച്ചു. എന്നിട്ടു വെളിയിലെ തളത്തിൽ വന്നു പദ്മാസനത്തിൽ അമർന്നു. അവൾ തന്റെ ഒരു കൈ തലയിലും മറ്റേ കൈ നെഞ്ചിനു നേരെയും പിടിച്ചു കുറച്ചുനേരം ധ്യാനിച്ചു. പിന്നീട് എഴുനേറ്റു ഒന്നു ചുറ്റിക്കറങ്ങി, തിരിച്ചും. വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ട ആ ചെറിയ ചുഴലിക്കാറ്റും ജലച്ചുഴിയും ഓരോ മുറികളിലും പോയി പൊടിയും അഴുക്കും എല്ലാം എടുത്തു വെളിയിൽ കളഞ്ഞു തറ വൃത്തിയാക്കി.

അവൾ വന്നു ഒരു മണിക്കൂറിനുള്ളിൽ തന്നെ വീടും പരിസരവും വൃത്തിയാക്കി. ഇപ്പോൾ ആ വീട് കണ്ടാൽ ആരും പറയില്ല, അതൊരു ഭാർഗവി നിലയം ആണെന്ന്.

—————

ഈ സമയത്തിനു മുൻപു തന്നെ അയ്യർ സ്വാമിജിയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നുവെന്നു പറഞ്ഞിരുന്നല്ലോ.

അദ്ദേഹത്തിനു മുൻപിലേക്ക് മഠത്തിലെ സില്ബന്ധി വന്നു “അവിടുന്നു വന്നിട്ടു കുറെ നേരമായെന്നറിയാം. സ്വാമിജി അവിടുത്തേക്ക്‌ ഭക്ഷണം കൊടുത്തശേഷം മാത്രം കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു.”

ഇന്നു ആശ്രമത്തിലെത്തി കാര്യങ്ങൾ സംസാരിച്ചിട്ടേ ഭക്ഷണം കഴിയ്ക്കൂ എന്നു താൻ തീരുമാനമെടുത്തിരുന്നല്ലോ എന്ന് അയ്യർ അത്ഭുതത്തോടെ ഓർത്തു. എങ്കിലും ഒന്നും പറയാതെ സില്ബന്ധിയുടെ കൂടെ ഭോജനശാലയിലേയ്ക്ക് നടന്നു. നല്ല നെയ്യിൽ വിളയിച്ചെടുത്ത റവ ഉപ്പുമാവും പൂവൻ പഴങ്ങളും അവിടെ അദ്ദേഹത്തിനു വേണ്ടി തയാറാക്കിയിരുന്നു.

പാചകക്കാരൻ സ്വാമി പറഞ്ഞു – “ഇന്നു രാവിലെ അഞ്ചു മണിക്ക് സ്വാമിജി പറഞ്ഞിരുന്നു, അവിടുന്നു വരുമെന്നും നെയ്യിൽ വിളയിച്ച റവ ഉപ്പുമാവും പൂവൻ പഴങ്ങളും പ്രഭാത ഭക്ഷണം നൽകണമെന്നും. അവിടുന്നു ഭക്ഷണം കഴിച്ച ശേഷം സ്വാമിജിയെ ദർശിയ്ക്കുക.”

അപാര രുചി ഉള്ള ഉപ്പുമാവും പൂവമ്പഴവും അദ്ദേഹം തൃപ്തിയോടെ ഭുജിച്ചു. അതിനുശേഷം ഒരു ഗ്ലാസ് പാൽ കുടിച്ചു. ശേഷം കൈ വായ് മുഖം കഴുകി സ്വാമിജിയുടെ അടുത്തേയ്ക്കു പോയി. സില്ബന്ധിയും അദ്ദേഹത്തെ സ്വാമിജി സമക്ഷം വരെ പിന്തുടർന്നു.

അദ്ദേഹം ഇപ്പോഴും ഇരുന്നു ജപിയ്ക്കാറുള്ള മരച്ചുവട്ടിൽ പാറപ്പുറത്തു ഇടപ്പെട്ട കട്ടിയുള്ള ചണച്ചാക്കിനു മുകളിൽ ഇരുന്നു ജപം ചെയ്യുന്ന ആ മഹാനു മുന്നിൽ അയ്യർ നമസ്കരിച്ചു.

“എന്താണ് നാരായണാ ഇന്നു അസമയത്തു അല്പം ഭയന്നുവല്ലേ, എങ്കിലും വീണാവാദിനിയായ ഇഷ്ടദേവതയെ കണ്ടപ്പോൾ താങ്കളുടെ മനക്കഷ്ടം നീങ്ങിക്കാണുമല്ലോ അല്ലെ? ലക്ഷണം ഫലം ഒന്നും നോക്കേണ്ടതില്ല. അടുത്ത അമാവാസിക്കുള്ളിൽ കാശിയിൽ തർപ്പണം നടക്കാഞ്ഞാൽ സംഭവിക്കാവുന്ന ഒരപകടമാണ് താങ്കൾ സ്വപ്നത്തിൽ കണ്ടത്. എങ്കിലും ഭയപ്പെടേണ്ട, നാളെ നടക്കാൻ പോകുന്ന മഹാസുദര്ശനഹോമത്തോടെ കാര്യങ്ങൾ എല്ലാം ശാന്തിപൂർവമാകും, പക്ഷെ സൂക്ഷിയ്ക്കേണ്ടതുണ്ട്, തെറ്റുകൾ ഉണ്ടായാൽ കാര്യങ്ങൾ കൈവിടപ്പെടാം.”

ഇതൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉരിയാടാനാവാതെ നിൽക്കുന്ന അയ്യരെ നോക്കി സ്വാമിജി തുടർന്നു
“ഇനി താങ്കൾ മഹാസുദര്ശന ഹോമം കഴിയുന്നതുവരെ ഭക്ഷണം കഴിയ്ക്കരുത്, ലളിതാ സഹസ്രനാമ ജപം തുടർന്നോളൂ, കുടിയ്ക്കാനുള്ള ജലം ആശ്രമത്തിൽനിന്നും കൊണ്ടുപോയാൽ മതി. മറ്റാരും എന്തു തന്നെ നിര്ബന്ധിച്ചാലും സേവിയ്ക്കേണ്ടാ. നാളെ പത്തു മണിയ്ക്ക് ഹോമം കഴിഞ്ഞാൽ ഭഗവാന് പൂജ നടത്തി നൈവേദ്യവും ചെയ്ത ശേഷം തരുന്ന തീർത്ഥം കുടിച്ച ശേഷം മാത്രം ഇവിടെ തിരികെ വന്നു ഭക്ഷണം കഴിയ്ക്കുക. ഇപ്പോൾ താങ്കൾ കഴിച്ച ഉപ്പുമാവിൽ ചേർത്ത നെയ് 1008 തവണ സരസ്വതീ മന്ത്രം ഉരുവിട്ടു കാച്ചിയതാണ്. അതേപോലെ തന്നെ മന്ത്രസിദ്ധി അടങ്ങുന്ന ജലം ഇവിടെ നിന്നും തരും. എല്ലാം നന്നായി വരട്ടെ. അവൾ എത്തിയിട്ടുണ്ട്, അവനായി കാത്തിരിയ്ക്കുന്നു. നാളെ എല്ലാം മംഗളമായി നടക്കട്ടെ, സാധിച്ചാൽ ഞങ്ങൾ വരുന്നുണ്ട് – പൂർണാഹുതി സമയത്തു എത്തിച്ചേരുവാൻ നോക്കാം. ജയ ശങ്കര – വിജയി ഭവാഹ്‌ ”

സ്വാമിജിയുടെ ആശീർവാദം വാങ്ങി അയ്യർ ആശ്രമത്തിൽ നിന്നും പുറപ്പെട്ടു.

27 Comments

  1. അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് ?. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.

    ക്ലൈമാക്സ് നന്നായി എഴുതാന്‍ ആശംസകള്‍ bro.

    1. Thank you Bro.
      Othiri naalaayallo kandittu. sukham alle?

      Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.

    2. — Urpppaakkaanaanu ente nottam.
      njaan theerthiriykkum 😀

  2. സന്തോഷേട്ടാ ✨️
    സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.

    കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം ? ക്ഷമിക്കുക ❤️❤️❤️

    1. onnum prashnamilla
      njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
      God bless.

      1. ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും ?

        ഒന്ന് രണ്ട് തവണ വീണു ?? ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട ???

        1. Sorry njaan thamaasha paranjathaanu.
          Do well in your exams.
          Stay blessed ❤️

          1. ?? eey ഞാനും അത് അങ്ങനെ എടുക്കു ?? dont feel bad ഏട്ടാ…tnx❤️

        2. 🙂 Take care dear 🙂
          God bless

          Any idea about George and Bindu? valla yakshiyum pidicho aavo?

  3. ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. valare nandi dear 🙂
      Kure naalaayi kandillallo ennorthu

  4. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
    സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.

    1. kandittu othiriyaayallo 🙂 thx

  5. സന്തോഷ്‌ ജി

    അടിപൊളി…

    ഈ ഭാഗവും…. ❤????

    1. Thanks Reghu Kuttee 🙂

    1. Thx 🙂

  6. സര്‍വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
    പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦

    1. Nandi sooryan
      Sarva dik kshobha typo aanennu thonnunnu – shradhiykkaam

      Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
      Ente base doc onnu cheythotte.

      1. Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.

        എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls?

        1. Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.?

          1. Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).

            Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
            Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum ???

          2. ????

        2. _/\_ nandi 🙂

    1. Thanks Rolex Sir

Comments are closed.