ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പതിനൊന്നാം ഭാഗം – [Santhosh Nair] 1116

Views : 12930

അപ്പോഴേയ്ക്കും സമയം അഞ്ചരയോളമായി. ഇനി ഹോമം ആരംഭിയ്ക്കണം. അപ്പോഴേയ്ക്കും പല താവഴികളിലുള്ളവരും വന്നു തുടങ്ങി. ഹോമത്തിനു ഒരു ഗൃഹസ്ഥനായ (കല്യാണം കഴിഞ്ഞ വ്യക്തി) യജമാനൻ നിര്ബന്ധമാണ്. അതുകൊണ്ടു തന്നെ ഈ ഹോമത്തിനു കാരണഭൂതനാണെങ്കിലും അവനു യജമാന സ്ഥാനത്തു ഇരിയ്ക്കാനാവില്ല.

അവന്റെ അനുവാദത്തോടുകൂടി നാരായണ അയ്യരുടെ അനിയനും ഭാര്യയും യജമാനസ്ഥാനത്തിൽ ഇരുന്നു. അദ്ദേഹവും ഒരു വേദ പണ്ഡിതനും ഇവരുടെ തറവാടിന്റെ മേൽ സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയാണ്.

നാരായണ അയ്യർ എല്ലാവരോടും നാമജപം തുടങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നെ അത് തുടങ്ങിവെച്ചു. ഉടനെ തന്നെ എല്ലാവരും ചേർന്ന്
“ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ” എന്ന മന്ത്രം പതിനാറു പ്രാവശ്യം ചൊല്ലി.

അതിനു ശേഷം സുദർശന ഹോമത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞു:
“ഈ ഹോമം ക്ഷേമൈശ്വര്യങ്ങൾ വർദ്ധിപ്പിക്കാനും പിതൃദോഷശാന്തിക്കും ശത്രുദോഷങ്ങൾ ഉപദ്രവങ്ങൾ അകലാനും സഹായിയ്ക്കുന്നു. എല്ലാ ദോഷങ്ങളെയും സുദർശനൻ തന്റെ ആരക്കാലുകളാൽ നശിപ്പിയ്ക്കുന്നുവെന്നു വ്യംഗ്യം. ഈ ഹോമത്തിൽ എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാൽപ്പായസം എന്നീ ദ്രവ്യങ്ങളാണ് ഉപയോഗിയ്ക്കുന്നത്.
ഇന്നു നമ്മൾ ഗണപതിഹോമത്തോടെ ആരംഭിച്ച് നവഗ്രഹഹോമവും തുടർന്ന് മഹാസുദർശന ഹോമവും നടത്തി ശാന്തിഹോമത്തെ തുടർന്ന് ഭഗവതി സേവയും നടത്തും. എല്ലാവര്ക്കും മംഗളങ്ങൾ ഉണ്ടാകട്ടെ.”

ശേഷം വിഘ്നേശ്വര സ്തുതിയോടെ ഹോമം തുടങ്ങി. ആദ്യം ഗണപതി ഹോമം. എല്ലാ ദേവതകളോടും അഗ്നിയോടും പ്രാർത്ഥിച്ച ശേഷം പ്രാർത്ഥനകളോടെ ഹോമ കുണ്ഡത്തിലേയ്ക്ക് അഗ്നി പകർന്നു. എല്ലാവരും നിറഞ്ഞ കണ്ണുകളോടെ പ്രാർത്ഥിച്ചു.

importance of Maha Sudarsana Homam and Puja

Recent Stories

The Author

Santhosh Nair

27 Comments

  1. അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് 😁. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.

    ക്ലൈമാക്സ് നന്നായി എഴുതാന്‍ ആശംസകള്‍ bro.

    1. Thank you Bro.
      Othiri naalaayallo kandittu. sukham alle?

      Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.

    2. — Urpppaakkaanaanu ente nottam.
      njaan theerthiriykkum 😀

  2. സന്തോഷേട്ടാ ✨️
    സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.

    കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം 😁 ക്ഷമിക്കുക ❤️❤️❤️

    1. onnum prashnamilla
      njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
      God bless.

      1. ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും 😂

        ഒന്ന് രണ്ട് തവണ വീണു 😂😂 ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട 😂😂😂

        1. Sorry njaan thamaasha paranjathaanu.
          Do well in your exams.
          Stay blessed ❤️

          1. 😂😂 eey ഞാനും അത് അങ്ങനെ എടുക്കു 😂😂 dont feel bad ഏട്ടാ…tnx❤️

        2. 🙂 Take care dear 🙂
          God bless

          Any idea about George and Bindu? valla yakshiyum pidicho aavo?

  3. ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. valare nandi dear 🙂
      Kure naalaayi kandillallo ennorthu

  4. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
    സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.

    1. kandittu othiriyaayallo 🙂 thx

  5. സന്തോഷ്‌ ജി

    അടിപൊളി…

    ഈ ഭാഗവും…. ❤👍🏻👍🏻

    1. Thanks Reghu Kuttee 🙂

    1. Thx 🙂

  6. സര്‍വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
    പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦

    1. Nandi sooryan
      Sarva dik kshobha typo aanennu thonnunnu – shradhiykkaam

      Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
      Ente base doc onnu cheythotte.

      1. Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.

        എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls🤓

        1. Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.🥰

          1. Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).

            Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
            Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum 😃😃😃

          2. 😇🙃😆😆

        2. _/\_ nandi 🙂

    1. Thanks Rolex Sir

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com