ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 പതിനൊന്നാം ഭാഗം – [Santhosh Nair] 1116

Views : 12880

ആ മുറിക്കുള്ളിൽ ചുടു രക്തത്തിന്റെ മടുപ്പിയ്ക്കുന്ന ഗന്ധം ഉയർന്നു. രക്തം വലിച്ചു കുടിയ്ക്കുന്നതിന്റെയും മാസം ചവയ്ക്കുന്നതിന്റെയും ശബ്ദം, കൊടുവാളിന്റെ ഉലച്ചിലും ചിലങ്കയുടെയും കൈവളകളുടെയും അസാധാരണമായ താണ്ഡവ നാദവും ഉയർന്നു.

വെളിയിൽ മഴ ഉഗ്രരൂപം പൂണ്ടു, ഇന്ദ്രന്റെ കോപത്തോടെയുള്ള ഉഗ്ര താഡനത്തിനാലോ, കറന്റും പോയി – ഇടക്കിടെയുള്ള മിന്നൽ അല്ലാതെ മറ്റൊരു വെളിച്ചവും ഇല്ല.

ഉയർത്തിപ്പിടിച്ച ശ്രീകുമാറിന്റെ തലയിൽനിന്നുമുള്ള രക്തം തന്റെ നീണ്ട ചുരിക പോലത്തെ നാവാൽ ഉരിഞ്ഞു വലിച്ചു കുടിച്ചുകൊണ്ട് ഉഗ്രകോപത്തിൽ ഘോരതാണ്ഡവം ആടുന്ന രുദ്ര – ശ്മശാന കാളീയായി.

രുദ്ര കാളീരൂപം പൂണ്ട അവളുടെ കണ്ണുകളിൽനിന്നും ലോകത്തിനെത്തന്നെ ചുട്ടെരിക്കാൻ പോന്ന പ്രചണ്ഡ അഗ്നി പറന്നു.  ആ മുറിയിലെ തുണികളും മറ്റും പത്തിയെരിയാൻ തുടങ്ങി. ആ ചൂട് അരൂപികൾക്കും അസഹനീയമായി തോന്നിയതിനാൽ അവർ തുറന്നു കിടന്ന ജനലിലൂടെ വെളിയിലേയ്ക്ക് ജീവനും കൊണ്ടു രക്ഷപ്പെട്ടു.

രുദ്രയുടെ കഴുത്തിലെ ചെമ്പരത്തിമാല അപ്പോഴേയ്ക്കും ഒരു തലയോട്ടിമാലയായി മാറിയിരുന്നു. അരയിലെ വസ്ത്രം പുലിത്തോൽ രൂപത്തിലും.

അവളുടെ ഉഗ്ര കോപ നടനത്തിൽ ആ കെട്ടിടം ചെറുതായി കുലുങ്ങി. ആ വായിൽ നിന്നും ദംഷ്ട്രകൾ നീണ്ടു വന്നു, അവയ്ക്കിടയിലൂടെ ഉറുമി പോലെ നാവു നീണ്ടു – മുറുക്കി ചുവപ്പിച്ചതുപോലെ ചുവന്ന നാവ്. തലയിൽ നിന്നും കൊമ്പുകൾ നീണ്ടു.

ആ കൺകളിൽ കനൽ അണയാതായി – ഉഗ്രകോപിയായ ആ ശ്മശാന വാസീ രൂപി അവളുടെ നടനം നിർത്താതെ തുടർന്നുകൊണ്ടേയിരുന്നു,

എന്തോ നടക്കാൻ പോകുന്നുവെന്നു മനസ്സിലായതുപോലെ ഇടിയും മിന്നലും മഴയും നിന്നു – അത്രയും നേരം നാവടക്കി നിന്ന ചീവീടുകൾ കരയാൻ വായ തുറന്നെങ്കിലും, ഭയന്നതു പോലെ വീണ്ടും മൗനം അവലംബിച്ചു. നായകൾ എന്തോ കണ്ടു ഭയന്നതുപോലെ ഒതുങ്ങിക്കൂടി. മിന്നാമിനുങ്ങുകൾ പോലും വെളിച്ചം കാട്ടാൻ ഭയന്നു മടിച്ചു തങ്ങളുടെ അഭയകേന്ദ്രങ്ങളിൽ തന്നെ വിശ്രമിച്ചു.

——–

“നിർത്തൂ നീ – അങ്ങനെ ചെയ്യരുത്” ഒരലർച്ചയോടെ നാരായണൻ അയ്യർ ചാടിയെഴുന്നേറ്റു. വിയർത്തുകുളിച്ച അദ്ദേഹം കട്ടിലിനരികിലുള്ള മേശപ്പുറത്തു വെച്ചിരുന്ന കൂജയിൽ നിന്നും മടമടാ എന്നു ജലം കുടിച്ചു. ആ കുളിർജലത്തിനു അദ്ദേഹത്തിന്റെ മനസ്സിന്റെ താപത്തിനെ അടക്കാൻ കഴിഞ്ഞില്ല.

അദ്ദേഹത്തിന്റെ ശരീരം വിയർത്തു കുളിച്ചിരുന്നു. പോയി അഴയിൽ കിടന്ന രണ്ടാം മുണ്ടു വലിച്ചെടുത്തു ശരീരം തുടച്ചു. വിയർപ്പൊന്നാറിയപ്പോൾ ആണ് കണ്ടതെല്ലാം സ്വപ്നം ആയിരുന്നെന്നു അദ്ദേഹത്തിനു മനസ്സിലായത്.

സമയം രണ്ടര കഴിഞ്ഞു. മനസ്സിലെ പിരിമുറുക്കം അകലുന്നുമില്ല. ഇനി എന്താണൊരു വഴി എന്നു ആലോചിച്ചു അൽപനേരം ഇരുന്ന ശേഷം അദ്ദേഹം ഒരു കൈ നെഞ്ചൊടും മറ്റേ കൈ ഉയർത്തി ശിരസ്സിലും വെച്ചു ധ്യാനിച്ചു.

മനസ്സിൽ വിളക്കു തെളിച്ചു സർവാലങ്കാരങ്ങളോടെ തന്റെ ഇഷ്ട മൂർത്തിയായ ശ്രീ ലളിതാ പരമേശ്വരിയെ മനസ്സിലെ സിംഹാസനത്തിലിരുത്തി അർഘ്യ പാദ്യാദികൾ സമർപ്പിച്ചു ഹൃദയംകൊണ്ടു ചെയ്യുന്ന പൂജ – മാനസീക പൂജ. അമ്മയുടെ മനോഹരമായ പുഞ്ചിരി നിറഞ്ഞ മുഖകമലം കണ്ട ആനന്ദത്തോടെ അദ്ദേഹം തന്റെ മാനസിക വ്യഥകൾ ആ തൃക്കാൽക്കൽ അർപ്പിച്ചു.

17-Amazing Pictures of Goddess Lalitha Parameswari-Set 3 – ANURADHA MAHESH

മൂർത്തിയുടെ സന്തോഷം കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനു സന്തോഷമായി. പക്ഷെ എന്തോ ഒരു പ്രശ്നം എവിടെയോ ഉണ്ട്. ഈ സമയത്തു കവടി നിരത്താൻ പാടില്ലല്ലോ – ഇനി നാളെ രാവിലെ നോക്കാം എന്നു കരുതി.

ഇന്നു പോയി സ്വാമിജിയെ കാണണം എന്നു മനസ്സിലുറപ്പിച്ചു. ഉറക്കം വരാത്തതിനാൽ പോയി ദേഹശുദ്ധി വരുത്തി ജപം തുടങ്ങി. ഇന്നത്തെ ദിവസം വളരെ തിരക്കു നിറഞ്ഞതു ആണെന്നു ബോധ്യവും ഉണ്ട്. സമയം ഒട്ടും കളയാനില്ല.

ഏറെക്കുറെ മൂന്നു മണിയ്ക്ക് തുടങ്ങിയ ജപം അവസാനിച്ചപ്പോഴേയ്ക്കും അഞ്ചുമണിയായി. തന്റെ അറ വിട്ടു അദ്ദേഹം വെളിയിൽ വന്നു ദൈനം ദിന കാര്യങ്ങളിലും പൂജകളിലും മുഴുകി.

Recent Stories

The Author

Santhosh Nair

27 Comments

  1. അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് 😁. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.

    ക്ലൈമാക്സ് നന്നായി എഴുതാന്‍ ആശംസകള്‍ bro.

    1. Thank you Bro.
      Othiri naalaayallo kandittu. sukham alle?

      Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.

    2. — Urpppaakkaanaanu ente nottam.
      njaan theerthiriykkum 😀

  2. സന്തോഷേട്ടാ ✨️
    സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.

    കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം 😁 ക്ഷമിക്കുക ❤️❤️❤️

    1. onnum prashnamilla
      njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
      God bless.

      1. ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും 😂

        ഒന്ന് രണ്ട് തവണ വീണു 😂😂 ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട 😂😂😂

        1. Sorry njaan thamaasha paranjathaanu.
          Do well in your exams.
          Stay blessed ❤️

          1. 😂😂 eey ഞാനും അത് അങ്ങനെ എടുക്കു 😂😂 dont feel bad ഏട്ടാ…tnx❤️

        2. 🙂 Take care dear 🙂
          God bless

          Any idea about George and Bindu? valla yakshiyum pidicho aavo?

  3. ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. valare nandi dear 🙂
      Kure naalaayi kandillallo ennorthu

  4. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
    സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.

    1. kandittu othiriyaayallo 🙂 thx

  5. സന്തോഷ്‌ ജി

    അടിപൊളി…

    ഈ ഭാഗവും…. ❤👍🏻👍🏻

    1. Thanks Reghu Kuttee 🙂

    1. Thx 🙂

  6. സര്‍വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
    പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦

    1. Nandi sooryan
      Sarva dik kshobha typo aanennu thonnunnu – shradhiykkaam

      Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
      Ente base doc onnu cheythotte.

      1. Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.

        എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls🤓

        1. Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.🥰

          1. Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).

            Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
            Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum 😃😃😃

          2. 😇🙃😆😆

        2. _/\_ nandi 🙂

    1. Thanks Rolex Sir

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com