ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1121

പെട്ടെന്ന് ചുണ്ടുകൾ അകന്നതറിഞ്ഞ അവൾ കണ്ണു തുറന്നു നോക്കുന്പോൾ അവളുടെ കണ്ണുകളിലേയ്ക്ക് പ്രേമത്തോടെ നോക്കുന്ന അവനെയാണ് കണ്ടത്. സ്ത്രീ സഹജമായ നാണത്തോടെ കണ്ണുകൾ മൂടിയശേഷം അവൾ അവനെ കെട്ടിയണച്ചു.

“നീ എന്റെ ചക്കര യക്ഷിക്കുട്ടിയല്ലേ – നിന്നെ ഞാൻ എത്രയധികം സ്നേഹിയ്ക്കുന്നുവെന്നു എനിക്കു പറയാനറിയില്ല. ഐ ലവ് യു” അവൻ അവളുടെ കാതിൽ മന്ത്രിച്ചു.

തിരിച്ചെന്തോ പറയാൻ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ പേലവാധരങ്ങളെ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു. പിന്നീടവർ വീണ്ടും ഒരു ശരീരമായി, ഒന്നായി. മനുഷ്യനും മനുഷ്യാതീതയുമായുള്ള ഒന്നു ചേരൽ. പ്രകൃതി നിഷേധമാണെന്നു ചിലർ പറഞ്ഞാലും പ്രേമത്തിനും കാമത്തിനും കണ്ണും കാതും ഉണ്ടാവില്ല.

ദീർഘനേരത്തെ കുതിപ്പിനും കിതപ്പിനും ശേഷം ആ ശരീരങ്ങൾ വേർപിരിഞ്ഞു. അവൾ കുറച്ചു നേരം അവന്റെ മാറിൽ തലചായ്ച്ചു കിടന്നു. ശേഷം ദേഹ ശുദ്ധി വരുത്തി അവർ നിദ്രാദേവിയുടെ താരാട്ടും കേട്ടു കിടന്നു.

സ്വപ്നങ്ങൾ പോലും തടസ്സപ്പെടുത്താത്ത സുഖനിദ്ര. രാവിലെ അലാറത്തിന്റെ ശബ്ദമാണ് അവനെ ഉണർത്തിയത്. മാറിൽ തലചായ്ച്ചുറങ്ങുന്ന രുദ്രയെ അവൻ ഉണർത്തി.

“ഡീ യക്ഷിപ്പെണ്ണേ, എഴുന്നേറ്റെ, രാവിലെ എന്നെ വിളിച്ചുണർത്താമെന്നു പറഞ്ഞവളാണ് ഇങ്ങനെ കിടന്നുറങ്ങുന്നത്.”

“ങും ങും ഏട്ടാ നല്ല തണുപ്പ്. ഇപ്പോൾ പോകണോ?” അവളുടെ ചോദ്യം.

“ഇന്നു രാവിലെ മുതൽ ഇഷ്ടം പോലെ മീറ്റിംഗ്സ് ഉണ്ട്. എല്ലാം തീർന്നെങ്കിലല്ലേ നമുക്കു മറ്റു കാര്യങ്ങളൊക്കെ വേണ്ടതുപോലെ ചെയ്തു തീർക്കാനാവൂ.”

പുതപ്പെടുത്തു മാറ്റി രുദ്ര എഴുനേറ്റു. “ഏട്ടൻ കുളിച്ചിട്ടു വരൂ, ഞാൻ ഇപ്പോൾ തന്നെ മറ്റു കാര്യങ്ങൾ റെഡിയാക്കാം.” അവൾ പറഞ്ഞു.

അവൻ പെട്ടെന്നു തന്നെ ബാത്‌റൂമിൽ കയറി കാല്മണിക്കൂറിൽ തന്നെ പ്രഭാതകർമങ്ങൾ നിർവഹിച്ചു കുളിച്ചു വെളിയിൽ വന്നു. രുദ്രയെ മുറിയിൽ കണ്ടില്ല. അവനു ധരിയ്ക്കാനുള്ള ക്രീം കളർ ഷർട്ടും ബ്ലാക് കളർ പാന്റും മേശപ്പുറത്തു ഉണ്ടായിരുന്നു. ഒരു ജഗ്ഗിൽ വെള്ളവും ചിക്കറിയുടെ ബ്ലെൻഡ് നറുമണം ഉള്ള ഒരു കപ് ചൂടുള്ള ഫിൽറ്റർ കാപ്പിയും. അവൻ ഈറനോടെ തന്നെ പൂജാമുറിയിലേയ്ക്ക് പോയി തൊഴുതശേഷം പെട്ടെന്നു തിരികെ വന്നു. ആദ്യം അല്പം വെള്ളം കുടിച്ചു. പിന്നീട് കാപ്പിയും.

35 Comments

  1. Corporate discussions വന്നുവെന്നു കരുതി കഥ ബോര്‍ ആവണം എന്നില്ല bro. വായിച്ചപ്പോൾ ആ ഭാഗങ്ങൾ ഒക്കെ കഥയ്ക്ക്‌ അനുയോജ്യമായിട്ടാണ് എനിക്ക് തോന്നിയത് . കഥയുടെ ഒഴുക്കിനൊത്ത് എല്ലാം സെറ്റ് ആയിരുന്നു.

    പിന്നേ ശ്രീകുമാറിന്റെ വാക്കുകളില്‍ അല്‍പ്പം romance കൂടുതലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. Maybe അധികം love stories ഞാൻ വായിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും.

    എന്തൊക്കെ ആയാലും കഥ വളരെ നന്നായിട്ടുണ്ട്, interesting too.

    ഇനി അടുത്ത part വായിച്ചിട്ട് വരാം bro❤️❤️

    1. നിങ്ങൾ ഇനി അടുത്ത ഒരണ്ണം കൊണ്ടുവാ ആറ്റം സൈസ്

      1. Slazz – ഞാൻ കുറെ പറഞ്ഞു നോക്കിയിട്ടും സഹോ സിറിൽ കേരള കഥകളിലേക്ക് അടുക്കുന്നില്ല.

        സിറിൽ – താങ്കളുടെ ആരാധകരുടെ അഭിപ്രായം കേട്ടാലും

    2. നന്ദി സിറിൽ സഹോ. ഞാൻ താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി തിരക്കിലാണ്. ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു, ഉടനെ വിനായക ചതുർഥി. ക്ലീനിങ്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ, അങ്ങനെ പലതും.
      ഇനി നാളെ കഴിഞ്ഞു പിള്ളാരുടെ ജന്മനക്ഷത്രം – ആയുഷ് ഹോമത്തിന്റെ തിരക്കുകൾ ഇപ്പോഴേ തുടങ്ങി. അടുത്ത ആഴ്ച മുതൽ ലീവ് തീർന്നു ജോലിയ്ക്കു കയറണം. ലീവ് സമയത്തു റസ്റ്റ് എടുക്കാമെന്നു കരുതി, പക്ഷെ കിം ഫലം? റസ്റ്റ് എടുക്കാൻ പറ്റിയതേയില്ല

      എനിക്കും ശ്രീകുമാറിനെ പറ്റി അങ്ങനെ തോന്നുന്നു. രുദ്ര ഒത്തിരി അവനെ സ്നേഹിയ്ക്കുന്നതുകൊണ്ടു അവനും അല്പം ഓവർ റൊമാന്റിക് ആകുന്നുണ്ട് ഹി ഹി.
      നന്ദി സിറിൽ – അടുത്ത പാർട്ടും ഉടനെ ഇട്ടു ഇതിനൊരു മുട്ടുപ്പുള്ളി വെയ്ക്കണം. – കഥയും എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല.

  2. Next part (10) in progress
    Hopefully by Sunday

  3. Super story anna inna motham vayichathu please continue oru lagging illa please continue ?

    1. Thanks dear ?
      Sure

  4. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഒറ്റ ഇരിപ്പിനു വായിച്ചു… ഇത് വായിച്ചപ്പോൾ ആണ് ഇത് പോലെ സ്നേഹമുള്ള ഒരു യക്ഷിയെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നോർത്തത്… സ്നേഹിക്കാൻ മാത്രം അറിയാവുന്ന യക്ഷിപ്പെണ്ണ്… കുറച്ചു കഴിഞ്ഞു അവൾ പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്ത് സങ്കടവും തോന്നി…
    പാവം യക്ഷിക്കുട്ടി…
    ഇത് വരെ കഥ നന്നായി പോയി… ഇനിയും ഇതേ ടെമ്പോ കീപ് ചെയ്യണം… പെട്ടെന്ന് ഒന്നും യക്ഷിപ്പെണ്ണിനെ പറഞ്ഞു വിടല്ലേ… പ്ലീസ്…
    സത്യത്തിൽ അവളോട് എനിക്കും പ്രേമമായിപ്പോയി…

    1. യക്ഷിക്കുട്ടിയെ കഥയിൽനിന്നും അയച്ച ഉടനെ കൊണ്ടുപോകാൻ കുറേപ്പേർ റെഡിയാണു. ക്യുവിൽ നിൽക്കേണ്ടി വരും.

      ഇമെയിൽ തരാം – ഒന്നു കോൺടാക്ട് ചെയ്തു നോക്കിക്കോളൂ ഹി ഹി 😀
      nagarudra@yakshilok.com

  5. ഒരു ലാഗും ഇല്ല, ചുമ്മാ തോന്നുന്നതാ.
    അടിപൊളി കഥയാണ് ഭായ്….തുടരൂ
    ആധികാരികമായി, ഒരു കുറിപ്പ് എഴുതാൻ അറിയാത്ത കൊണ്ടാ…ഇങ്ങനെ നിർത്തുന്നത്

    1. Thanks for the response ?

  6. ലക്ഷമി

    Well going story. Please don’t stop.

    1. Thank you ?

  7. ഒരു ലാഗും ഇല്ല കഥ നന്നായിട്ടുണ്ട്.. ❤❤❤

    1. Thanks a lot ??

      1. Bro lag angane feel cheyunilla vayikkan oru sugam und continu cheyuvanel nallathayirikkum

        1. Valare nandi, sk ❤️

  8. No lag
    Good story
    Continue

    1. Thank you so much

  9. സൂര്യൻ

    തെറ്റിദ്ധാരണ ഒന്നും ഇല്ല. Just casual അത്രേ ഉള്ളു. അഉമ ആണല്ലോ ഓ൦ അപ്പോൾ അ൦ കാൽ ഭാഗം അല്ലെ ആക്കുന്നുളളു. ??‍?

    1. ??
      എനിയ്ക്കു ഗുരുമുഖത്തു നിന്നും ഓം ഉപയോഗിക്കാനുള്ള അനുമതി കിട്ടിയിട്ടില്ല അതുകൊണ്ടു തന്നെ അല്പം ശ്രദ്ധിയ്ക്കുന്നുവെന്നേയുള്ളൂ.
      ചിലർക്ക് ആ അനുവാദം ജന്മസിദ്ധമാകാം.
      “ചെന്നൈയിൽ എങ്ങാണ്ടൊരിടത്തുന്നു നോക്കുന്നൊരടിയൻ കഥയെന്തു കണ്ടു”??

  10. ഒരു lag ഒന്നും ഇല്ല plz സഹോ നിർത്താലേ നല്ല ഒരു എന്താ പറയാ plz നിർത്തല്ലേ ♥️♥️♥️❤❤❤❤

    1. Thanks a lot dear ?

  11. ❤️♥️?

    1. Thank you 🙂

  12. The site response is too slow today

    1. Thx dear ?

  13. ലാഗോന്നും ഇല്ല സന്തോഷ്‌ ജി…

    അടിപൊളി ❤❤??

    1. Thanks Reghu kuttee ?

  14. ?

    1. Nandi sooryan
      Kadha lag undo?

      1. സൂര്യൻ

        കുഴപ്പം ഇല്ലടൊ.കുറച്ചൂടെ horror ആക്കിയ കൊള്ളാരുന്നു. എടക്ക് എനിക്ക് ഇട്ട് ഒരു താങ്ങും തന്നു.

        1. തെറ്റിദ്ധരിയ്‌ക്കേണ്ട.
          തികച്ചും സത്യസന്ധമായി പ്രതികരിയ്ക്കുന്ന ചുരുക്കം ചില നിരൂപകരിൽ പ്രഥമസ്ഥാനീയനാണ് താങ്കൾ. 🙂
          പിന്നെ നമുക്കിടയിൽ ആ “അം” – “ഓം” ഡിസ്പ്യൂട് ഉണ്ടല്ലോ. വളരെ നന്ദി 😀

          ഭീകരത മാന്ത്രികത ഒക്കെ അധികം ഉണ്ടാവില്ലയെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.
          ഇതൊരു പ്രണയ കഥയുടെ മൂഡിൽ പോകാൻ തുടങ്ങി ഇപ്പോൾ. പിന്നെ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കണ്ടല്ലോ എന്ന പേടിയൊന്നും ഇല്ല, കേട്ടോ 😀

  15. Kurachu changes cheythu

Comments are closed.