ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1121

മറ്റു ജോലികൾ എല്ലാം തീർത്തശേഷം പത്തരയ്ക്കു തന്നെ സ്നേഹയെ വിളിച്ചു രാമാനുജത്തെയും അച്യുതനെയും HR ഹെഡ് സ്മിത മേനോനെയും വിളിയ്ക്കാൻ പറഞ്ഞു. സ്നേഹയോടും കാബിനിൽ വരാൻ പറഞ്ഞു.

ഒരു ഷോർട് പ്രസന്റേഷൻ. ഇന്നുച്ചയ്ക്കു സംസാരിയ്‌ക്കേണ്ട കാര്യങ്ങൾ വെളിപ്പെടുത്തി. ആലങ്കാവിൽ ഗ്രൂപ്പിന്റെ പ്രൊപോസൽ കേട്ടപ്പോൾ അവരുടെയൊക്കെ മുഖത്തുണ്ടായ നടുക്കം അവൻ ശ്രദ്ധിച്ചു. ഇതു ഒരു unexpected പ്രൊപോസൽ ആണെന്നും എങ്ങനെ നമ്മൾ അപ്പ്രോച് ചെയ്യുന്നുവെന്നും അവൻ ഒരു ഷോർട് സ്പീച് കൊടുത്തു.

എല്ലാവര്ക്കും വേണ്ട നിർദേശങ്ങൾ കൊടുത്ത ശേഷം ഹെഡുകൾ കൂടെയുള്ള meeting പിരിച്ചു വിട്ടു. പിന്നീട് സ്നേഹയോട് ചില കാര്യങ്ങൾ സംസാരിച്ച ശേഷം ആ മീറ്റിങ്ങും പെട്ടെന്നു പാക്ക് ചെയ്തു.

Taj MG Road Bengaluru, Bangalore – Updated 2022 Prices

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പന്ത്രണ്ടരയ്ക്കുതന്നെ അവർ താജിൽ എത്തി. അവർക്കായി ഒരുക്കിയിരുന്ന മീറ്റിംഗ് സ്പേസിൽ എല്ലാ സ്റ്റാഫുകളും എത്തിയിരുന്നു. മീറ്റിംഗിലേയ്ക്ക് വന്ന എല്ലാവര്ക്കും നേരിട്ടു നന്ദി പറഞ്ഞുകൊണ്ട് അവൻ ലഞ്ച് മീറ്റിംഗിലേയ്ക്ക് അവൻ സ്വാഗതം ചെയ്തു. കമ്പനിയുടെ ഇതുവരെയുള്ള പെർഫോമൻസുൾപ്പെടെയുള്ള കാര്യത്തെപ്പറ്റിയും ഭാവി കാര്യത്തെപ്പറ്റിയും ഒരു സ്പീച് കൊടുത്ത അവൻ ഇതുവരെ കമ്പനിയിൽ ഉണ്ടായ വളർച്ചയ്ക്ക് എല്ലാവരുടെയും സംഭാവനകൾക്ക് നന്ദി പറഞ്ഞു.

എല്ലാവരുടെ മുഖത്തിലും എന്തോ നടക്കാൻ പോകുന്നുവെന്ന ആകാംക്ഷ കണ്ടു. ലഞ്ചിന്‌ ശേഷം കൂടുതൽ സംസാരിയ്ക്കാമെന്നു പറഞ്ഞശേഷം എല്ലാവരെയും അവൻ അവിടെ സ്‌പ്രെഡ്‌ ചെയ്തിരുന്ന വിഭവ സമൃദ്ധമായ മൈസൂർ സ്റ്റൈൽ വെജിറ്റേറിയൻ ബുഫേയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ ചില സ്പെഷ്യൽ സാഹചര്യങ്ങൾ കണക്കിലെടുത്തു സൂപ് അവൻ വിളമ്പുമെന്നു സ്നേഹ വിളിച്ചു പറഞ്ഞത് എല്ലാവരും കയ്യടിയോടെ സ്വാഗതം ചെയ്തു.

ലഞ്ചിന്‌ പ്രൊപ്പോസ് ചെയ്യപ്പെട്ട മക്കായി കാ ഷോർബ അവൻ സൂപ്പ് കവുണ്ടറിൽനിന്നു വിളമ്പി. (ഇതവരുടെ കമ്പനിയുടെ ഒരു പ്രത്യേകതയാണ്. സൂപ് വിളമ്പുന്നത് എപ്പോഴും ഏതെങ്കിലും ഹെഡ് ആവും).

ലഞ്ചിനു ശേഷം എല്ലാവരും മീറ്റിംഗ് ചെയറുകളിൽ ഇരുന്നു.
അപ്പോഴേയ്ക്കും മീറ്റിംഗ് കുറച്ചു ഫോർമൽ ആയി. സ്നേഹയുടെ സഹായത്തോടെ അവൻ കമ്പനിയെപ്പറ്റിയുള്ള ഒരു പെർഫോമൻസ് പ്രെസെന്റേഷൻ കൊടുത്തു. പിന്നീട് ഭാവിയെപ്പറ്റിയും വന്നിട്ടുള്ള പ്രൊപ്പോസലുകളെപ്പറ്റിയും ഒരു ഏകദേശ രൂപം നൽകി. പിന്നീട് അവൻ ആലങ്കാവിൽ ഗ്രൂപ്പിനെപ്പറ്റി സംസാരിച്ചു, അവർ നമ്മുടെ കമ്പനിവാങ്ങാൻ പ്രൊപ്പോസ് ചെയ്തിട്ടുള്ളതായും കംപ്ലീറ്റ് ട്രാന്സിഷൻ മൂന്നു മാസത്തിലുണ്ടാവുമെന്നു പറഞ്ഞ ശേഷം അവൻ അല്പം വെള്ളം കുടിക്കാനായി ഒരു പോസ് എടുത്തു.

അപ്പോൾ സ്റ്റാഫുകളുടെ ഇടയിൽ ഒരു പിറുപിറുക്കൽ ശബ്ദം ഉണ്ടായി. എല്ലാവരും അല്പം അതിശയത്തോടെയും ജിജ്ഞാസയോടെയും അവനെ നോക്കി.

എങ്കിലും അടുത്ത വര്ഷം ഈ സമയം വരെ അവൻ ബോർഡിൽ ഉണ്ടാകുമെന്നും പറഞ്ഞപ്പോൾ എല്ലാവരും ദീർഘനിശ്വാസം വിടുന്നത് ഒരു പുഞ്ചിരിയോടെ അവൻ ശ്രദ്ധിച്ചു. ഇനി കോര്പറേറ്റ് ജീവിതം നിർത്തി ആത്മീയത കൃഷി സാമൂഹ്യസേവനം മുതലായ രംഗങ്ങളിലേക്കു നീങ്ങാൻ ഉള്ള താത്പര്യം അവൻ പ്രകടിപ്പിച്ചത് എല്ലാവരും എഴുന്നേറ്റുനിന്നു കൈ തട്ടി സ്വാഗതം ചെയ്തു.

പിന്നീട് ചില ചോദ്യോത്തര സെഷനുകൾ ആയിരുന്നു. അത് സ്നേഹ രാമാനുജം സ്മിത അച്യുതൻ എന്നിവർ ഏറ്റെടുത്തു. ചിലയിടങ്ങളിൽ മാത്രം ശ്രീകുമാർ ഇടപെട്ടു സംശയ നിവാരണങ്ങൾ നടത്തി.

സെയിൽസ് അമൗണ്ടിന്റെ 15% സ്റ്റാഫിന് നൽകും എന്നുള്ള പ്രൊപോസൽ എല്ലാവരും സ്നേഹപുരസ്സരം കൈ തട്ടി സ്വാഗതം ചെയ്തു. അതിന്റെ ഏകദേശരൂപം സ്മിതയും രാമാനുജവും വിശദീകരിച്ചു.

മീറ്റിംഗ് കഴിഞ്ഞതും എല്ലാവരും തിരികെ ഓഫീസിൽ എത്തി. നാളെ ആലങ്കാവിൽ ഗ്രൂപ്പിന്റെ സ്റ്റാഫ് വരും എന്ന് അറിയിച്ചിരുന്നതേപ്പറ്റി അവൻ സ്നേഹ രാമാനുജം സ്മിത അച്യുതൻ എന്നിവർക്കു അപ്ഡേറ്റ് കൊടുത്തു, അവർക്കു കൊടുക്കാനുള്ള ഡോക്യുമെന്റ് തയാറാക്കുന്ന ജോലി അവരെ ഏൽപ്പിച്ചു. വൈകിട്ട് ആറുമണിയോടെ അവന്റെ റിവ്യൂവിനായി അയയ്ക്കാൻ നിർദേശിച്ചു.

35 Comments

  1. Corporate discussions വന്നുവെന്നു കരുതി കഥ ബോര്‍ ആവണം എന്നില്ല bro. വായിച്ചപ്പോൾ ആ ഭാഗങ്ങൾ ഒക്കെ കഥയ്ക്ക്‌ അനുയോജ്യമായിട്ടാണ് എനിക്ക് തോന്നിയത് . കഥയുടെ ഒഴുക്കിനൊത്ത് എല്ലാം സെറ്റ് ആയിരുന്നു.

    പിന്നേ ശ്രീകുമാറിന്റെ വാക്കുകളില്‍ അല്‍പ്പം romance കൂടുതലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. Maybe അധികം love stories ഞാൻ വായിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും.

    എന്തൊക്കെ ആയാലും കഥ വളരെ നന്നായിട്ടുണ്ട്, interesting too.

    ഇനി അടുത്ത part വായിച്ചിട്ട് വരാം bro❤️❤️

    1. നിങ്ങൾ ഇനി അടുത്ത ഒരണ്ണം കൊണ്ടുവാ ആറ്റം സൈസ്

      1. Slazz – ഞാൻ കുറെ പറഞ്ഞു നോക്കിയിട്ടും സഹോ സിറിൽ കേരള കഥകളിലേക്ക് അടുക്കുന്നില്ല.

        സിറിൽ – താങ്കളുടെ ആരാധകരുടെ അഭിപ്രായം കേട്ടാലും

    2. നന്ദി സിറിൽ സഹോ. ഞാൻ താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി തിരക്കിലാണ്. ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു, ഉടനെ വിനായക ചതുർഥി. ക്ലീനിങ്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ, അങ്ങനെ പലതും.
      ഇനി നാളെ കഴിഞ്ഞു പിള്ളാരുടെ ജന്മനക്ഷത്രം – ആയുഷ് ഹോമത്തിന്റെ തിരക്കുകൾ ഇപ്പോഴേ തുടങ്ങി. അടുത്ത ആഴ്ച മുതൽ ലീവ് തീർന്നു ജോലിയ്ക്കു കയറണം. ലീവ് സമയത്തു റസ്റ്റ് എടുക്കാമെന്നു കരുതി, പക്ഷെ കിം ഫലം? റസ്റ്റ് എടുക്കാൻ പറ്റിയതേയില്ല

      എനിക്കും ശ്രീകുമാറിനെ പറ്റി അങ്ങനെ തോന്നുന്നു. രുദ്ര ഒത്തിരി അവനെ സ്നേഹിയ്ക്കുന്നതുകൊണ്ടു അവനും അല്പം ഓവർ റൊമാന്റിക് ആകുന്നുണ്ട് ഹി ഹി.
      നന്ദി സിറിൽ – അടുത്ത പാർട്ടും ഉടനെ ഇട്ടു ഇതിനൊരു മുട്ടുപ്പുള്ളി വെയ്ക്കണം. – കഥയും എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല.

  2. Next part (10) in progress
    Hopefully by Sunday

  3. Super story anna inna motham vayichathu please continue oru lagging illa please continue ?

    1. Thanks dear ?
      Sure

  4. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഒറ്റ ഇരിപ്പിനു വായിച്ചു… ഇത് വായിച്ചപ്പോൾ ആണ് ഇത് പോലെ സ്നേഹമുള്ള ഒരു യക്ഷിയെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നോർത്തത്… സ്നേഹിക്കാൻ മാത്രം അറിയാവുന്ന യക്ഷിപ്പെണ്ണ്… കുറച്ചു കഴിഞ്ഞു അവൾ പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്ത് സങ്കടവും തോന്നി…
    പാവം യക്ഷിക്കുട്ടി…
    ഇത് വരെ കഥ നന്നായി പോയി… ഇനിയും ഇതേ ടെമ്പോ കീപ് ചെയ്യണം… പെട്ടെന്ന് ഒന്നും യക്ഷിപ്പെണ്ണിനെ പറഞ്ഞു വിടല്ലേ… പ്ലീസ്…
    സത്യത്തിൽ അവളോട് എനിക്കും പ്രേമമായിപ്പോയി…

    1. യക്ഷിക്കുട്ടിയെ കഥയിൽനിന്നും അയച്ച ഉടനെ കൊണ്ടുപോകാൻ കുറേപ്പേർ റെഡിയാണു. ക്യുവിൽ നിൽക്കേണ്ടി വരും.

      ഇമെയിൽ തരാം – ഒന്നു കോൺടാക്ട് ചെയ്തു നോക്കിക്കോളൂ ഹി ഹി 😀
      nagarudra@yakshilok.com

  5. ഒരു ലാഗും ഇല്ല, ചുമ്മാ തോന്നുന്നതാ.
    അടിപൊളി കഥയാണ് ഭായ്….തുടരൂ
    ആധികാരികമായി, ഒരു കുറിപ്പ് എഴുതാൻ അറിയാത്ത കൊണ്ടാ…ഇങ്ങനെ നിർത്തുന്നത്

    1. Thanks for the response ?

  6. ലക്ഷമി

    Well going story. Please don’t stop.

    1. Thank you ?

  7. ഒരു ലാഗും ഇല്ല കഥ നന്നായിട്ടുണ്ട്.. ❤❤❤

    1. Thanks a lot ??

      1. Bro lag angane feel cheyunilla vayikkan oru sugam und continu cheyuvanel nallathayirikkum

        1. Valare nandi, sk ❤️

  8. No lag
    Good story
    Continue

    1. Thank you so much

  9. സൂര്യൻ

    തെറ്റിദ്ധാരണ ഒന്നും ഇല്ല. Just casual അത്രേ ഉള്ളു. അഉമ ആണല്ലോ ഓ൦ അപ്പോൾ അ൦ കാൽ ഭാഗം അല്ലെ ആക്കുന്നുളളു. ??‍?

    1. ??
      എനിയ്ക്കു ഗുരുമുഖത്തു നിന്നും ഓം ഉപയോഗിക്കാനുള്ള അനുമതി കിട്ടിയിട്ടില്ല അതുകൊണ്ടു തന്നെ അല്പം ശ്രദ്ധിയ്ക്കുന്നുവെന്നേയുള്ളൂ.
      ചിലർക്ക് ആ അനുവാദം ജന്മസിദ്ധമാകാം.
      “ചെന്നൈയിൽ എങ്ങാണ്ടൊരിടത്തുന്നു നോക്കുന്നൊരടിയൻ കഥയെന്തു കണ്ടു”??

  10. ഒരു lag ഒന്നും ഇല്ല plz സഹോ നിർത്താലേ നല്ല ഒരു എന്താ പറയാ plz നിർത്തല്ലേ ♥️♥️♥️❤❤❤❤

    1. Thanks a lot dear ?

  11. ❤️♥️?

    1. Thank you 🙂

  12. The site response is too slow today

    1. Thx dear ?

  13. ലാഗോന്നും ഇല്ല സന്തോഷ്‌ ജി…

    അടിപൊളി ❤❤??

    1. Thanks Reghu kuttee ?

  14. ?

    1. Nandi sooryan
      Kadha lag undo?

      1. സൂര്യൻ

        കുഴപ്പം ഇല്ലടൊ.കുറച്ചൂടെ horror ആക്കിയ കൊള്ളാരുന്നു. എടക്ക് എനിക്ക് ഇട്ട് ഒരു താങ്ങും തന്നു.

        1. തെറ്റിദ്ധരിയ്‌ക്കേണ്ട.
          തികച്ചും സത്യസന്ധമായി പ്രതികരിയ്ക്കുന്ന ചുരുക്കം ചില നിരൂപകരിൽ പ്രഥമസ്ഥാനീയനാണ് താങ്കൾ. 🙂
          പിന്നെ നമുക്കിടയിൽ ആ “അം” – “ഓം” ഡിസ്പ്യൂട് ഉണ്ടല്ലോ. വളരെ നന്ദി 😀

          ഭീകരത മാന്ത്രികത ഒക്കെ അധികം ഉണ്ടാവില്ലയെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.
          ഇതൊരു പ്രണയ കഥയുടെ മൂഡിൽ പോകാൻ തുടങ്ങി ഇപ്പോൾ. പിന്നെ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കണ്ടല്ലോ എന്ന പേടിയൊന്നും ഇല്ല, കേട്ടോ 😀

  15. Kurachu changes cheythu

Comments are closed.