ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1122

 

Deenabandhu Devasthanam, Indiranagar - Temples in Bangalore - Justdial

ഫ്ലാറ്റിൽ നിന്നും അഞ്ചു മിനുട്ടുകൾ നടന്നാൽ ക്ഷേത്രത്തിലെത്തും. ഇടത്തരം വലിപ്പമുള്ള ഈ ക്ഷേത്രം ഇന്ദിരാനഗറിലെ ഒരു ലാൻഡ്മാർക് ആണ്. കാളിയമർദന വേണുഗോപാല സ്വാമിയാണ് ഇവിടുത്തെ കൃഷ്ണരൂപം.

ഭക്തപ്രിയനു മുൻപിൽ കൈ കൂപ്പി നിന്നുകൊണ്ട് അവൻ ശ്രുതിമധുരമായ ശബ്ദത്തിൽ ശ്ലോകം ചൊല്ലി

കൃഷ്ണോ രക്ഷതു മാം ചരാചരഗുരു: കൃഷ്ണം നമസ്യേ സദാ
കൃഷ്ണേനൈവ സുരക്ഷിതോഹ-മസകൃൽ കൃഷ്ണായദത്തം മന:
കൃഷ്ണാദ് ഏവ സമുദ്ഭവോ മമ വിഭോ: കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണേ ഭക്തിരചഞ്ചലസ്തു ഭഗവൻ ഹേ കൃഷ്ണ തുഭ്യം നമ:

വേദാനുദ്ധരതേ ജഗന്തിവഹതേ ഭൂഗോളമുദ്ബിഭ്രതേ,
ദൈത്യം ദാരയതേ ബലിം ഛലയതേ ക്ഷത്രക്ഷയം കുർവ്വതേ
പൌലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ
മ്ലേച്ഛാൻ മൂർച്ഛയതേ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ

കുറച്ചു നേരം നിന്നു പ്രാർത്ഥിച്ച ശേഷം അവൻ പദപ്രദക്ഷിണം നടത്തി സാഷ്ടാംഗ പ്രണാമവും നടത്തി ക്ഷേത്രത്തിൽ നിന്നും പുറത്തേയ്ക്കു വന്നു, കൃഷ്ണന് മുൻപിൽ പ്രാർത്ഥിച്ചപ്പോൾ മനസ്സിലെ വിഷമങ്ങളും പിരിമുറുക്കങ്ങളും എല്ലാം കുറഞ്ഞതു പോലെ തോന്നി.

പെട്ടെന്നു നടന്നു വീട്ടിൽ വന്ന അവൻ വാതിൽ തുറന്നു അകത്തു വന്നു ഉറക്കെ പറഞ്ഞു “അക്കാ പസിയ്ക്കുത്”.

മേശപ്പുറത്തു പൊങ്കലും വടയും സാമ്പാറും ചൂടു പറക്കുന്ന ബദാംപാലും തയാറായി ഇരിയ്ക്കുന്നു. അണ്ണനെയു അക്കാവേയും കണ്ടില്ല. ഒരുപക്ഷെ ഭക്ഷണം എടുത്തു വെച്ചിട്ടു മുകളിൽ എന്തെങ്കിലും ജോലിയ്ക്കായി പോയതാവും.

അവൻ കൈ കഴുകി വർദ്ധിച്ച വിശപ്പോടെ പൊങ്കലും വടയും കഴിച്ചു തീർന്നപ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടു:
“വയറു നിറഞ്ഞോ ഏട്ടാ”

“രുദ്ര” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു, വർദ്ധിച്ച സന്തോഷത്തോടെ.
“എന്റെ യക്ഷിപ്പെണ്ണേ, നീ എങ്ങനെ ഇവിടെ വന്നു?”

രുദ്ര “ഞാൻ പറഞ്ഞില്ലേ ഏട്ടാ ഞാൻ ഗഗനചാരിയാണ്. എവിടെയും എങ്ങനെയും എനിയ്ക്കെത്താൻ കഴിയും. ഇനിയെപ്പോഴും ഏട്ടന്റെ കൂടെ ഞാനുണ്ടാകും. മറ്റാർക്കും എന്നെ കാണാൻ കഴിയില്ല, ഇപ്പോൾ ഞാൻ സ്ഥൂല രൂപത്തിലാണ്.”

രുദ്രയുടെ സാമീപ്യം അവന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരിയും മനസ്സിൽ വർദ്ധിച്ച സന്തോഷവും നൽകി. ആ വർദ്ധിച്ച ഊർജത്തോടെ അവൻ വേഷം മാറി വേണ്ടിയ ഫയലുകളും ലാപ്ടോപ്പും ഒക്കെ എടുത്തുകൊണ്ടു ഓഫീസിലേയ്ക്ക് പുറപ്പെട്ടു.

കൃഷ്ണദർശനത്തിനു ശേഷം പ്രിയപ്പെട്ട ഭക്ഷണവും പിന്നീട് രുദ്രയുടെ സാമീപ്യവും എല്ലാം ചേർന്ന് അവന്റെ ഉത്സാഹത്തെ പതിന്മടങ്ങു വർദ്ധിപ്പിച്ചിരുന്നു.

35 Comments

  1. Corporate discussions വന്നുവെന്നു കരുതി കഥ ബോര്‍ ആവണം എന്നില്ല bro. വായിച്ചപ്പോൾ ആ ഭാഗങ്ങൾ ഒക്കെ കഥയ്ക്ക്‌ അനുയോജ്യമായിട്ടാണ് എനിക്ക് തോന്നിയത് . കഥയുടെ ഒഴുക്കിനൊത്ത് എല്ലാം സെറ്റ് ആയിരുന്നു.

    പിന്നേ ശ്രീകുമാറിന്റെ വാക്കുകളില്‍ അല്‍പ്പം romance കൂടുതലാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. Maybe അധികം love stories ഞാൻ വായിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും.

    എന്തൊക്കെ ആയാലും കഥ വളരെ നന്നായിട്ടുണ്ട്, interesting too.

    ഇനി അടുത്ത part വായിച്ചിട്ട് വരാം bro❤️❤️

    1. നിങ്ങൾ ഇനി അടുത്ത ഒരണ്ണം കൊണ്ടുവാ ആറ്റം സൈസ്

      1. Slazz – ഞാൻ കുറെ പറഞ്ഞു നോക്കിയിട്ടും സഹോ സിറിൽ കേരള കഥകളിലേക്ക് അടുക്കുന്നില്ല.

        സിറിൽ – താങ്കളുടെ ആരാധകരുടെ അഭിപ്രായം കേട്ടാലും

    2. നന്ദി സിറിൽ സഹോ. ഞാൻ താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി തിരക്കിലാണ്. ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു, ഉടനെ വിനായക ചതുർഥി. ക്ലീനിങ്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ, അങ്ങനെ പലതും.
      ഇനി നാളെ കഴിഞ്ഞു പിള്ളാരുടെ ജന്മനക്ഷത്രം – ആയുഷ് ഹോമത്തിന്റെ തിരക്കുകൾ ഇപ്പോഴേ തുടങ്ങി. അടുത്ത ആഴ്ച മുതൽ ലീവ് തീർന്നു ജോലിയ്ക്കു കയറണം. ലീവ് സമയത്തു റസ്റ്റ് എടുക്കാമെന്നു കരുതി, പക്ഷെ കിം ഫലം? റസ്റ്റ് എടുക്കാൻ പറ്റിയതേയില്ല

      എനിക്കും ശ്രീകുമാറിനെ പറ്റി അങ്ങനെ തോന്നുന്നു. രുദ്ര ഒത്തിരി അവനെ സ്നേഹിയ്ക്കുന്നതുകൊണ്ടു അവനും അല്പം ഓവർ റൊമാന്റിക് ആകുന്നുണ്ട് ഹി ഹി.
      നന്ദി സിറിൽ – അടുത്ത പാർട്ടും ഉടനെ ഇട്ടു ഇതിനൊരു മുട്ടുപ്പുള്ളി വെയ്ക്കണം. – കഥയും എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല.

  2. Next part (10) in progress
    Hopefully by Sunday

  3. Super story anna inna motham vayichathu please continue oru lagging illa please continue ?

    1. Thanks dear ?
      Sure

  4. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഒറ്റ ഇരിപ്പിനു വായിച്ചു… ഇത് വായിച്ചപ്പോൾ ആണ് ഇത് പോലെ സ്നേഹമുള്ള ഒരു യക്ഷിയെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ലായിരുന്നു എന്നോർത്തത്… സ്നേഹിക്കാൻ മാത്രം അറിയാവുന്ന യക്ഷിപ്പെണ്ണ്… കുറച്ചു കഴിഞ്ഞു അവൾ പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്ത് സങ്കടവും തോന്നി…
    പാവം യക്ഷിക്കുട്ടി…
    ഇത് വരെ കഥ നന്നായി പോയി… ഇനിയും ഇതേ ടെമ്പോ കീപ് ചെയ്യണം… പെട്ടെന്ന് ഒന്നും യക്ഷിപ്പെണ്ണിനെ പറഞ്ഞു വിടല്ലേ… പ്ലീസ്…
    സത്യത്തിൽ അവളോട് എനിക്കും പ്രേമമായിപ്പോയി…

    1. യക്ഷിക്കുട്ടിയെ കഥയിൽനിന്നും അയച്ച ഉടനെ കൊണ്ടുപോകാൻ കുറേപ്പേർ റെഡിയാണു. ക്യുവിൽ നിൽക്കേണ്ടി വരും.

      ഇമെയിൽ തരാം – ഒന്നു കോൺടാക്ട് ചെയ്തു നോക്കിക്കോളൂ ഹി ഹി 😀
      nagarudra@yakshilok.com

  5. ഒരു ലാഗും ഇല്ല, ചുമ്മാ തോന്നുന്നതാ.
    അടിപൊളി കഥയാണ് ഭായ്….തുടരൂ
    ആധികാരികമായി, ഒരു കുറിപ്പ് എഴുതാൻ അറിയാത്ത കൊണ്ടാ…ഇങ്ങനെ നിർത്തുന്നത്

    1. Thanks for the response ?

  6. ലക്ഷമി

    Well going story. Please don’t stop.

    1. Thank you ?

  7. ഒരു ലാഗും ഇല്ല കഥ നന്നായിട്ടുണ്ട്.. ❤❤❤

    1. Thanks a lot ??

      1. Bro lag angane feel cheyunilla vayikkan oru sugam und continu cheyuvanel nallathayirikkum

        1. Valare nandi, sk ❤️

  8. No lag
    Good story
    Continue

    1. Thank you so much

  9. സൂര്യൻ

    തെറ്റിദ്ധാരണ ഒന്നും ഇല്ല. Just casual അത്രേ ഉള്ളു. അഉമ ആണല്ലോ ഓ൦ അപ്പോൾ അ൦ കാൽ ഭാഗം അല്ലെ ആക്കുന്നുളളു. ??‍?

    1. ??
      എനിയ്ക്കു ഗുരുമുഖത്തു നിന്നും ഓം ഉപയോഗിക്കാനുള്ള അനുമതി കിട്ടിയിട്ടില്ല അതുകൊണ്ടു തന്നെ അല്പം ശ്രദ്ധിയ്ക്കുന്നുവെന്നേയുള്ളൂ.
      ചിലർക്ക് ആ അനുവാദം ജന്മസിദ്ധമാകാം.
      “ചെന്നൈയിൽ എങ്ങാണ്ടൊരിടത്തുന്നു നോക്കുന്നൊരടിയൻ കഥയെന്തു കണ്ടു”??

  10. ഒരു lag ഒന്നും ഇല്ല plz സഹോ നിർത്താലേ നല്ല ഒരു എന്താ പറയാ plz നിർത്തല്ലേ ♥️♥️♥️❤❤❤❤

    1. Thanks a lot dear ?

  11. ❤️♥️?

    1. Thank you 🙂

  12. The site response is too slow today

    1. Thx dear ?

  13. ലാഗോന്നും ഇല്ല സന്തോഷ്‌ ജി…

    അടിപൊളി ❤❤??

    1. Thanks Reghu kuttee ?

  14. ?

    1. Nandi sooryan
      Kadha lag undo?

      1. സൂര്യൻ

        കുഴപ്പം ഇല്ലടൊ.കുറച്ചൂടെ horror ആക്കിയ കൊള്ളാരുന്നു. എടക്ക് എനിക്ക് ഇട്ട് ഒരു താങ്ങും തന്നു.

        1. തെറ്റിദ്ധരിയ്‌ക്കേണ്ട.
          തികച്ചും സത്യസന്ധമായി പ്രതികരിയ്ക്കുന്ന ചുരുക്കം ചില നിരൂപകരിൽ പ്രഥമസ്ഥാനീയനാണ് താങ്കൾ. 🙂
          പിന്നെ നമുക്കിടയിൽ ആ “അം” – “ഓം” ഡിസ്പ്യൂട് ഉണ്ടല്ലോ. വളരെ നന്ദി 😀

          ഭീകരത മാന്ത്രികത ഒക്കെ അധികം ഉണ്ടാവില്ലയെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.
          ഇതൊരു പ്രണയ കഥയുടെ മൂഡിൽ പോകാൻ തുടങ്ങി ഇപ്പോൾ. പിന്നെ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കണ്ടല്ലോ എന്ന പേടിയൊന്നും ഇല്ല, കേട്ടോ 😀

  15. Kurachu changes cheythu

Comments are closed.