ശിവേട്ടൻ
Sivettan| Author : Jwala
http://imgur.com/gallery/oDUBTep
ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി .
നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന് ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് ,
എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം,
ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു ,
കാശിയുടെ വിഭൂതി എന്ന് ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.
എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു എന്ന് മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു
മരണത്തിന്റെ ദീപക്കാഴ്ചയാണ് ഗംഗാതീരത്ത്, ചിതകള്‍ ,
ചിതകള്‍ ചിലത് കത്തിത്തീര്‍ന്ന് ചാമ്പലായിരിക്കുന്നു.
മറ്റു ചിലവ ആളിക്കത്തുന്നു; ഇനിയും ചിലതിനു ബന്ധുക്കള്‍ തീ കൊളുത്തുന്നു….
ഊഴം കാത്ത് കിടക്കുകയാണ് മറ്റു ചില ശവങ്ങള്…
വന്നെത്തുന്ന ശവങ്ങൾ എല്ലാം ഗംഗയില്‍ കുളിപ്പിച്ച് നെയ്പൂശി തിളങ്ങുന്ന മഞ്ഞ വസ്ത്രം പുതപ്പിച്ച് ‘രാം നാമ് സത്യ ഹെ’ എന്ന മന്ത്രത്തിന്റെ അകമ്പടിയോടെ തീരത്തെ ചിതയിലേക്ക്.
കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.
അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
ജ്വാല.. കഥ വായിച്ച് കുറെ ദിവസങ്ങൾ ആയി കൊമ്മേറ്റ് ഇടാൻ മറന്ന്. വളരെ നല്ല തീം. ഇങ്ങനെയും ഉണ്ടാ ആളുകൾ.. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച സ്വന്തം ജീവിതം മറന്നപോകുന്നവർ..
നല്ല കഥ..
സ്നേഹത്തോടെ❤️
ഇന്ദൂസിനെ കണ്ടില്ലല്ലോ എന്ന് ഞാൻ ഇന്ന് ഓർത്തതേ ഉള്ളൂ അപ്പോഴേക്കും വന്നു കമന്റിട്ടു വളരെ സന്തോഷം ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും ???
നല്ലൊരു തീമായിരുന്നു. എന്റെ ഇഷ്ട വിഷയവും. ???
രക്തബന്ധത്തേക്കാള്‍ ശക്തിയും ബലവുമുണ്ടാകും ആത്മബന്ധങ്ങള്‍ക്ക്… സ്വയമറിയാതെ പരസ്പരം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യാന്‍ പ്രായവും ലിംഗവും ദേശവും ഭാഷയുമൊന്നും ഒരു പ്രശ്നമാവാറില്ല… പക്ഷേ അങ്ങനെയൊരെണ്ണം ഒത്തു കിട്ടാനാണ് കഷ്ടപ്പാട്… ??? കിട്ടിയവര്‍ ഭാഗ്യശാലികള്‍ ???
പതിനാറു പേജുണ്ടായിരുന്നീ സൃഷ്ടിക്ക്, ജ്വാലയുടെ എഴുത്തില്‍ പതിനാറു പേജോക്കെ ഒരു വായനക്കാരന് കിട്ടുന്ന ധാരാളിത്തമാണ്..???
ജ്വാലയുടെ സൃഷ്ടികളില്‍ ഇതിന് മുന്നത്തെ പതിനാറു പേജുള്ളോരു സൃഷ്ടിയാണിപ്പോഴുമേന്റെ പ്രിയപ്പെട്ടത്… ???
വിശദീകരിച്ചെഴുതുന്നതല്ല ജ്വാലയുടെ രീതിയല്ലെന്നറിയാം…
ഉത്തരാധുനികതയിലേക്കുള്ള പ്രയാണത്തിലെ ആദ്യപടിയല്ലെന്നുമറിയാം…
എങ്കിലും… ???
ആഖ്യാതാവിന്റെയും ശിവേട്ടന്റെയും വിഷ്ണുവിന്റെയും കഥാപാത്രങ്ങള്‍ക്കും ആത്മബന്ധങ്ങള്ക്കുമപ്പുറം ഒരാത്മാവുണ്ടായിരുന്നീ കഥയ്ക്ക്. ശീവേട്ടന് മോക്ഷം കിട്ടിയിട്ടും കഥയുടെ ആത്മാവിനു മോക്ഷം കിട്ടിയിട്ടില്ലെന്നും കഥയുടെ നിലവാരം ജ്വാലയുടെ പതിവ് നിലവാരത്തിനും വളരെ താഴെയായി പോയെന്നും തോന്നുന്നു… ???
അങ്ങനെയൊരു തോന്നല്‍ വരാനുള്ള കാരണങ്ങള്‍… ???
എഴുതിത്തീര്‍ക്കാന്‍ വ്യഗ്രതപ്പെട്ടതുപോലൊരു തോന്നല്‍… പലതും പറയാതെയും തീര്‍ത്തൂം ശ്രദ്ധയില്ലാതെയും എഴുതിയപ്പോലെ… ജ്വാലയുടെ മനസിലുള്ള ആശയം തന്നെയാണെങ്കിലും പറയാനാനുദേശിച്ചതെല്ലാം പറഞ്ഞിട്ടില്ലെന്നെനിക്ക് തോന്നുന്നു… കണ്ണികള്‍ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടമായത് പോലെ ???
വൈകാരികമായ പല മുഹൂര്‍ത്തങ്ങളിലും വിവരണം വളരെ നിസ്തേജസ്സായ പോലെ അനുഭവപ്പെട്ടു. എഴുതുമ്പോഴും എഡിറ്റു ചെയ്യുമ്പോഴും ജ്വാലയുടെ മൂഡും കഥയുടെ മൂഡും ചേര്‍ന്ന് പോകുന്നുണ്ടായിരുന്നില്ലെന്നെനിക്ക് തോന്നുന്നു.. ???
സൃഷ്ടിയുടെ സമയത്ത് സൃഷ്ടാവിന്റെ പൂര്‍ണ ശ്രദ്ധ ലഭിച്ചില്ല എന്നു കരുതാനും മാത്രം അക്ഷരത്തെറ്റുകള്‍… ഇത്രയധികം അക്ഷരത്തെറ്റുകള്‍ മുന്പോന്നും ജ്വാലയുടെ കഥകളില്‍ കണ്ടിട്ടില്ല. ജ്വാലയുടെ തന്നെ പുനര്‍വായനയിലും എഡിറ്റിങ്ങിലും അത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു…. ???
ആശയം പിടികിട്ടിയെങ്കിലും വായനയിലൂടെ കിട്ടുന്ന ലഹരിയെനിക്ക് കിട്ടിയില്ല.. ഇങ്ങനെയോരനുഭവം മുന്പോരിക്കലും ജ്വാലയുടെ കഥകളില്‍ നിന്നുണ്ടായിട്ടില്ല.. ???
ഇതെല്ലാം തുറന്നു പറയുന്നതില്‍ വിഷമിക്കരുത്. ഇതെന്റെ മാത്രം അഭിപ്രായമാണ്. ഇതിന് താഴെയുള്ള കമന്റുകള്‍ നോക്കുമ്പോള്‍ എന്റെയഭിപ്രായം തെറ്റാവാനെ വഴിയുള്ളൂ.. ???
വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണം ???
???
പതിനാറു പേജെന്ന പറഞ്ഞത് ശരിയല്ല, ഏഴായിരുന്നു ശരി. അതെന്റെ ഭാഗത്തുനിന്നും വന്നൊരു പിശകാണ് ???
ഋഷി ഭായ്,
പറഞ്ഞ കാര്യത്തിൽ പിശക് ഒന്നും ഇല്ല, ഒപ്പം വിഷമവും, നമ്മുടെ തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടി തരണ്ടേ?
ഈ കഥ ഏകദേശം എഴുതിയത് മുഴുവനും പലയാത്രകളിൽ ആണ്. പൂർണമായും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലായിരുന്നു എന്നത് സത്യം തന്നെ…
അത് പോലെ അക്ഷരത്തെറ്റും, എന്തായാലും ഇനി എഴുതുമ്പോൾ ശ്രദ്ദിക്കാം.
തൽക്കാലം ഇനി കഥ പബ്ലിഷ് ചെയ്യുന്നതും ഇല്ല. എഴുതി തീർന്ന ചില കഥകൾ ഉണ്ട്, പക്ഷെ രണ്ടു മൂന്നാവർത്തി വായിച്ച് സംതൃപ്തി ആയാൽ മാത്രം ഇടാം…
വളരെ നന്ദി ഋഷി ഭായ് എനിക്ക് ഒരു പുനർചിന്തനത്തിനു വഴികാട്ടിയതിന്…
സ്നേഹം.. ???
നമുക്ക് ചുറ്റും ഇങ്ങനെയുമുണ്ട് ഒരുപാട് ജീവിതങ്ങൾ.. സ്വാർത്ഥതയുടെ കണ്ണുകൾ പലപ്പോഴും അങ്ങനെ ഉള്ളവരെ കാണാൻ ശ്രമിക്കുന്നില്ല.. വളരെ മനോഹരമായ അവതരണം ജ്വാല.. ഒഴുക്കോടെ വായിച്ചു.. ആശംസകൾ ഡിയർ??
മനൂസ്,
പറഞ്ഞത് പോലെ ആരും അറിയാത്ത ചില ജീവിതങ്ങൾ എഴുതാനുള്ള ശ്രമം ആയിരുന്നു. എന്നും കൂടെയുള്ള പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹം മാത്രം… ???
//സുഹൃത്തുക്കൾക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
പൈസ അല്ലെങ്കിൽ ഉപകാരം, അതിൽ ചുറ്റിപ്പറ്റിയാണ് ധാരാളം ബന്ധങ്ങൾ..
മുഖത്തു നോക്കി കവിളും ചുണ്ടും വലിക്കുന്ന എളുപ്പമായ ചിരി പോലും.
ചിലരുടെ കണ്ണുകൾ അപ്പോഴും തിളങ്ങും.
അഭിനയ ചിത്രങ്ങൾ കണ്ട് കണ്ടു ജീവിതം തന്നെ അഭിനയമാക്കുന്നവർക്കിടയിൽ ശിവേട്ടനെ പോലുള്ളവരുടെ കഥകൾ വായിക്കുന്നത് ആസ്വാധ്യകരം.
നന്ദി
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റാബി, നമ്മുടെ ചുറ്റുപാടുമുള്ള ചില ജീവിതം എഴുതാൻ ഒരു ശ്രമം…
???
ജ്വാല പതിവ് പോലെ ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു നന്നായിട്ട് ഉണ്ട് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ആശംസകളുമായി
ഓപ്പോൾ
നമ്മുടെ ചുറ്റുപാടും കാണുന്ന അറിയപ്പെടാത്ത ചില ജീവിതങ്ങളിൽ ഒന്നാണ് ശിവേട്ടനും, വായനയ്ക്കും നല്ലവാക്കുകൾക്കും പെരുത്തിഷ്ടം ഓപ്പോളേ… ???
ജീവിക്കാൻ മറന്ന് പോയവർ എന്നതിനേക്കാൾ
യഥാർത്ഥത്തിൽ ‘ജീവിച്ച്’ തീർക്കുന്ന ഒരു പാട് ശിവേട്ടൻമാരും ചേച്ചിമാരും നമ്മുടെ
ഇടയിൽ ഉള്ളത് കൊണ്ട് നമ്മുടെ ജീവിതം
കുഴപ്പമില്ലാതെ പോവുന്നു……….!?
പങ്കെട്ടാ,
നമ്മുടെ ഇടയിൽ ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട്, വളരെ സന്തോഷം വായനയ്ക്ക്… ???
ചേച്ചി,
ഒരുപാട് നന്നായിട്ടുണ്ട്. ശിവേട്ടൻ ഒരു നോവായി മനസ്സിൽ ഉണ്ട്.
സ്നേഹപൂർവ്വം
ആമി☺️☺️☺️
ആമി,
വായനയ്ക്ക് സന്തോഷം, നമ്മുടെ ഇടയിൽ ഉള്ള ചില ജീവിതങ്ങൾ എഴുതാൻ ഒരു ശ്രമം… ???
ജ്വാലാമുഖി.,.,
അസ്സലായിരിക്കുന്നു.,.,.,
എല്ലാ കഥകളും പോലെ തന്നെ ഈ കഥയും വളരെ മനോഹരമായ ഒരു യാത്രയായിരുന്നു.,.,.
ഓരോന്നും ഓരോ തരത്തിൽ ആണ് താൻ എഴുതി ഉണ്ടാക്കുന്നത്.,.,എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.,., ഇനിയും ഇത് പോലെ നല്ല കഥകളുമായി വരിക.,.,
സ്നേഹപൂർവ്വം,..,
തമ്പുരാൻ.,.,
??
തമ്പു അണ്ണാ,
നമ്മുടെ സമൂഹത്തിൽ കാണുന്ന ചില ജീവിതങ്ങൾ എഴുതാൻ ഒരു ശ്രമം അത്രയേ ഉള്ളൂ, നന്മകൾ മരിച്ചിട്ടില്ലാത്ത ശിവേട്ടൻ…
എപ്പോഴും നൽകുന്ന ഊഷ്മളമായ സ്നേഹത്തിന് സന്തോഷം.. ???
❤️❤️
❣️❣️❣️
❤️
???
എന്നും പറയും പോലെ കുറച്ചു വാക്കിൽ കുറെ അധികം കാര്യങ്ങൾ…. ഈ പ്രാവിശ്യവും അത് തന്നെ ആവർത്തിക്കേണ്ടി വരും….
സ്നേഹാശംസകൾ ജ്വാല ?
സ്നേഹത്തോടെ
കിംഗ് ലയർ
കിങ് ബ്രോ,
എല്ലാ കഥകളും വായിക്കാനും സാന്നിധ്യമറിയിക്കാനും കാണിക്കുന്ന സ്നേഹത്തിനു വളരെ സന്തോഷം… ???
കഥ ഒത്തിരി ഇഷ്ടപ്പെട്ടു.ശിവേട്ടനേയും. ജീവിതം ചിലപ്പോഴൊക്കെ ഒരു ബസ് യാത്ര പോലെയാണ്. ഓരോ സ്റ്റോപ്പിൽ നിന്നും നിരവധിയാത്രക്കാർ കടന്നു വരും. ചിലർ ബസ് യാത്ര ആസ്വദിക്കും. ചിലർ സീറ്റുകളിൽ കോറിയിട്ട് തങ്ങളുടെ കൈയൊപ്പ് പതിപ്പിക്കും. പക്ഷേ സ്ഥലമെത്തുമ്പോൾ അവർ ഓരോരുത്തരും അവരുടെ സ്വകാര്യ ലോകത്തേക്ക് പോകും. ശിവേട്ടൻ്റെ ജീവിതവും ഇതുപോലെയൊക്കെ തന്നെയായി തോന്നി.
FÜHRER,
നമ്മുടെ സമൂഹത്തിൽ കാണുന്ന ചില ജീവിതങ്ങൾ എഴുതാനുള്ള ശ്രമം, ശിവേട്ടൻ അത്തരമൊരു ജീവിതമാണ്,
വായനയ്ക്കും, എപ്പോഴും നൽകുന്ന പിന്തുണയ്ക്കും നിറഞ്ഞ സ്നേഹം…
ചേച്ചിയുടെ ഓരോ സൃഷ്ടിക്കുപിന്നിലും നൊമ്പരപ്പെടുത്തുന്ന ഒരു കഥയുണ്ടാകും. അത് ഇതിലും കാണാൻ പറ്റി. ശിവേട്ടൻ ഒരു നോവായി മനസിലുണ്ടാകും
കുട്ടപ്പൻ ബ്രോ,
എപ്പോഴും കഥകൾ വായിക്കാനും, പ്രോത്സാഹിപ്പിക്കാനും വന്നെത്തുന്നതിനു വളരെ നന്ദി ഒപ്പം സ്നേഹവും… ???
??????????
സന്തോഷം ???
മറ്റുള്ളവരുടെ ദുഃഖം സ്വയം ഏറ്റെടുത്ത് അവർക്ക് ഒപ്പം പങ്ക് കൊള്ളുക
പ്രിയപ്പെട്ടവർ പോകുമ്പോൾ തളരാതെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ട ആളുകൾക്ക് വേണ്ടി ജീവിക്കുക
ഒന്നും ആഗ്രഹിക്കാതെ ആളുകളെ സ്നേഹിക്കുക
ശിവെട്ടൻ പഠിപ്പിച്ച 3 പാഠങ്ങളും ജീവിതത്തിൽ ഉടനീളം കൊണ്ട് നടക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ വിജയിക്കാം
നന്നായിരുന്നു ചേച്ചി .ഒരു ചെറുനോവായി ശിവേട്ടൻ നിലകൊള്ളുന്നു ?
രാഹുൽ ബ്രോ,
ഇന്നത്തെ സമൂഹത്തിൽ നന്മയുടെ കണികകൾ ചിലർക്കെങ്കിലും നഷ്ടമാകാതെ ഉണ്ടാകാം, നമ്മുടെ ശിവേട്ടനും നന്മ മരിക്കാത്ത ചിലരിൽ ഒരാൾ മാത്രം,
വായനയ്ക്കും, കമന്റിനും സമയം കണ്ടെത്തുന്നതിന് വളരെ സന്തോഷം… ???
Nice bro ???
താങ്ക്യു ബ്രോ ???
നൈസ്…
വളരെ നന്ദി ???
മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവർക്ക് സന്തോഷം നൽകാൻ നമ്മളെകൊണ്ട് സാധിക്കുന്ന വിധത്തിൽ സഹായിച്ചാൽ അതിനേക്കാൾ വലിയ ഈശ്വരാധീനം വേറെ ഒന്നും ഇല്ല…
നന്നായിട്ടുണ്ട് ഇനിയും തുടരുക… ???
അന്യന്റെ ദുഃഖം സ്വന്തം ദുഖമാണെന്ന് കരുതുന്ന കുറെ ആൾക്കാർ ഉണ്ട് ഈ സമൂഹത്തിൽ ശിവേട്ടനും അത്തരത്തിൽ ഉള്ള ജന്മമാണ്…
സുജീഷേട്ടൻ വായിക്കാനും, കമന്റിനും സമയം കണ്ടെത്തുന്നതിന് വളരെ സന്തോഷം… ???
?❤
???
❤
???
ജ്വാലേച്ചി ♥️♥️♥️
ഒരുപാട് വിഷമം വരുന്നു നിങ്ങളുടെ ഓരോ സൃഷ്ടിയും വായിച്ചു തീരുമ്പോൾ…ഇപ്പോൾ ഈ നിമിഷം ശിവട്ടൻ ഉള്ളിൽ നോവായി അവശേഷിക്കുന്നു.
സ്നേഹം ♥️
കുട്ടി ബ്രോ,
കണ്ണ് തുറന്നു നോക്കിയാൽ നമ്മുടെ ചുറ്റും ശിവേട്ടനെ പോലെ ധാരാളം ആൾക്കാർ ഉണ്ടാകും… നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം… ???
????????
❣️??????
Uyyentappaa ????
Enna orezhuttha uvve…
Kidu enth super aayitta orale portray chethe?
babybo_y ബ്രോ,
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ???
❤❤
???
?
???