ശിവേട്ടൻ ( ജ്വാല ) 1580

എന്നെ പോലെ മറ്റൊരു കുട്ടിയും കൂടി സമൂഹത്തിൽ അനാഥമാകാന്‍ പോകുന്നു.
എനിക്ക് സഹിക്കാൻ കഴിയുന്നില്ല, ഇതും പറഞ്ഞു ശിവേട്ടൻ എഴുന്നേറ്റു പോയി…

കാലവര്‍ഷം ബോംബെയും കുളിരണിയിച്ചു രാത്രിയിലെ ടെലഫോണ്‍ ശബ്ദം എന്നെ ഉണര്‍ത്തി.

മറുവശത്ത്ശിവേട്ടന്‍ ,
നാളെ കാലത്ത് നീ റയില്‍വേ സ്റ്റേഷനില്‍ വരിക,
ജയന്തി ജനതയില്‍ ഞാനുണ്ടാകും.എന്നെ അത്ഭുതപ്പെടുത്തി, ശിവേട്ടൻ എങ്ങോട്ടാണ് പോയത്?
ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു രണ്ടാഴ്ചയാകാറായി.

രാവിലെ തന്നെ ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി.
മഴയുടെ ആലസ്യത്തില്‍ ബോംബെ ഉണരാന്‍ വിമുഖത കാട്ടി നില്‍ക്കുന്നു…

ജയന്തി ജനത അരമണിക്കൂര്‍ താമസിച്ചാണ് പ്ലാറ്റ്ഫോമില്‍ എത്തിയത്.
ശിവേട്ടനെ തിരഞ്ഞ് എന്റെ കണ്ണുകള്‍ നാലുപാടും പരതി.

ഒരു ചെറിയ കുടയുടെ കീഴില്‍ കുട്ടിയെ ഒക്കത്തിരുത്തി ഒരു പെണ്ണിന്റെ കൈയും പിടിച്ച് ശിവേട്ടന്‍ വരുന്നു…
ആ വാര്‍ത്തയിലെ പെണ്ണായിരുന്നവള്‍…

ശിവേട്ടാ ….,
വാക്കുകള്‍ എനിക്ക് ഇടമുറിഞ്ഞു.
എടാ ഞാനിവളെ കൂട്ടി കൊണ്ട്പോന്നു.
ഇന്നു മുതല്‍ ഇവള്‍ എന്റെ ഭാര്യയും, ഇത് എന്റെ മകനും ആണ്.

എന്തു പറയണമെന്നറിയാതെ ഞാന്‍ വിവശനായി.

ശിവേട്ടന്റെ മനസ്സിന്റെ നന്മയെ ഞാന്‍ മനസാല്‍ അഭിനന്ദിച്ചു…

മറ്റുചിലര്‍ കുറ്റപ്പെടുത്തി,

ചിലര്‍ അദ്ധേഹത്തെ ആദര്‍ശപുരുഷനാക്കി

ശിവേട്ടന്‍ ചെയ്തത് തെറ്റോ,ശരിയോ എന്ന്‍ എനിക്കു നിര്‍വചിക്കാന്‍ കഴിയുമായിരുന്നില്ല.

വാഴ്ത്തലുകളും, വാഴ്ത്തപ്പെടലും ചുരുങ്ങിയ കാലം കൊണ്ട് അവസാനിച്ചു..

Updated: February 1, 2021 — 6:08 am

56 Comments

  1. Adipoli ?

  2. Jwalikkunna thoolika✍️?

  3. ജ്വാല…

    ശിവേട്ടൻ കരയിപ്പിച്ച്…

    കലക്കി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…

    മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….

    ♥️♥️♥️♥️♥️♥️

  4. ജ്വാല ചേച്ചി

    ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.

    ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..

    ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

Comments are closed.