ശിവേട്ടൻ ( ജ്വാല ) 1580

സുഹൃത്തുക്കൾക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
ശിവേട്ടനും പുതിയ ഒരു ജീവിതയാത്രയിൽ ആയിരുന്നു,
പഴയത് പോലെ ശിവേട്ടനെ കിട്ടാതെയായി.
എങ്കിലും ഞാന്‍ സന്തോഷവാനായിരുന്നു,
അദ്ധേഹം ഒരു കുടുംബമായി കണ്ടതില്‍.

എന്നിലും മാറ്റങ്ങള്‍ ഉണ്ടായി,മാനസിക പിരിമുറുക്കത്തിന്റെ ഒടുവില്‍ ഞാന്‍ ബോംബെ വിട്ടു.
യാത്രപറയുമ്പോള്‍ ശിവേട്ടന്‍ എന്റെ കൈകളില്‍ അമര്‍ത്തിപിടിച്ചു.

നീ എവിടെയാണെങ്കിലും എന്നെ ഓര്‍മയുണ്ടായിരിക്കണം.എനിക്ക് വേണ്ടി ചെയ്യേണ്ട കർമ്മങ്ങളിൽ പിന്നാളാവണം വാക്കുകളിലെ വിറയല്‍ ഞാന്‍ ശരിക്കും തൊട്ടറിഞ്ഞു.

പിന്നീടത്തെയാത്രയില്‍ ലഹരിയുടെ കൈകളിൽ ഞാൻ എന്നേ തന്നെ കുരുതി കൊടുത്തു , എല്ലാം മറന്നു ശിവേട്ടനെയും…

യാഥാർഥ്യത്തിന്റെ നെറുകയില്‍ എത്താന്‍ പിന്നെയും കുറെ സമയം എടുത്തു.

ഞാന്‍ സാകൂതം ആ ചെറുപ്പക്കാരനെ നോക്കി.

ശിവേട്ടന്‍…

അച്ഛന്‍ മരിച്ചു ഹൃദയസ്തംഭനമായിരുന്നു.
അച്ഛന്റെ ആഗ്രഹംപോലെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ എത്തിയതാണു ഞാന്‍.

അമ്മ…
ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ…

ഗദ്ഗദനായി അവന്‍ പറഞ്ഞു അമ്മ നേരത്തെ തന്നെ അച്ഛനെ ഉപേക്ഷിച്ചുപോയി…

കമ്പനിയിലെ ജോലി ഇടയ്ക്കു നക്ഷപ്പെട്ടു.
അച്ഛൻ കുടുംബം നടത്താന്‍ പെടുന്നപാട് ഞങ്ങളെ അറിയിച്ചില്ല പഷെ അമ്മ അറിഞ്ഞിരുന്നു എന്നു വേണം അനുമാനിക്കാന്‍ അച്ഛന്റെ ഒരു സുഹ്രുത്തിനൊപ്പം എങ്ങോട്ടോ പോയി.

അച്ഛന്‍ തളര്‍ന്നില്ല എന്നെ പഠിപ്പിച്ചു.സ്വന്തം മകനെപ്പോലെ വളര്‍ത്തി.

Updated: February 1, 2021 — 6:08 am

56 Comments

  1. Adipoli ?

  2. Jwalikkunna thoolika✍️?

  3. ജ്വാല…

    ശിവേട്ടൻ കരയിപ്പിച്ച്…

    കലക്കി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്ന്…

    മൂടേഷ് ലീവ് ആണ് അതാണ് വായിക്കാൻ വൈകിയത്….

    ♥️♥️♥️♥️♥️♥️

  4. ജ്വാല ചേച്ചി

    ഈ തവണയും വ്യത്യസ്തമായ ഒരു ടോപിക് കൊണ്ടുവന്നു ഉഷാർ ആക്കി,.

    ശിവേട്ടനെ പോലെ മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം എന്ന് കരുതി സഹായിക്കാൻ നിൽക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും ഇത് തന്നെ ആയിരിക്കും വിധി, എന്നാലും ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളെ കാണുക എന്നത് അത്ഭുദം ആണ്..

    ശിവേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ സമൂഹത്തിലെ ഓരോരുത്തരും ചെയ്തിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

Comments are closed.