ശിവാംഗി [AJ] 120

 

” ഇവിടെ നിന്ന് കുറച്ച് മാറി ഉള്ള ഒരു പഴയ കെട്ടിടമുണ്ട്… അവിടെ…. ”

 

” ആനിയമ്മ..? ”

 

” വഴിയിൽ വീണ് പോയി… ഇപ്പൊ വീട്ടിൽ ഉണ്ട്..”

 

” ആഗി… ഞാൻ അങ്ങോട്ടേക്ക് പോവാണ്… നീ

വീട്ടിലേക്ക് പോ…”

 

അത്രയും പറഞ്ഞ് ശിവ അയാൾക്കോപ്പം പോയി… കുറച്ച് സമയം കൊണ്ട് അവർ രണ്ടാളും അവിടെയെത്തി…വീടിനുള്ളിൽ കടന്നതും… ശിവയെ തള്ളിയിട്ട് ആരോ വാതിൽ പുറത്ത് നിന്നും പൂട്ടി… ജനൽ തുറന്നപ്പോൾ അവനെ നോക്കി ചിരിക്കുന്ന കാളിയൻ…  കൂടെ വന്നയാൾ തലയ്ക്കടിയേറ്റ്‌ വീണുകിടക്കുന്നു.

 

 

” ഇനി നീ പുറത്തിറങ്ങുന്നത് ഒന്ന് കാണണമെനിക്ക്… അവളെ വൈഗയേ മാത്രമല്ല അവളുടെ ചേച്ചി ആഗിയെയും എന്റെ കൂട്ടുകാർ പൊക്കും… അപ്പൊൾ നമുക്ക് ഒരു വലിയ യാത്ര കഴിഞ്ഞ് കാണാം… ശിവ നായകാ… ”

 

കാളിയൻ വൈഗയെയും ആഗിയെയും പിടിച്ച് കെട്ടി ജീപ്പിൽ തന്റെ ആളുകളുമായി

പുറപ്പെട്ടു.  കുറച്ച് ദൂരം ചെന്നപ്പോൾ അവർ കണ്ടൂ അവിടെ അവൻ നിൽക്കുന്നു ശിവ… ഇവനെങ്ങനെ രക്ഷപെട്ടു എന്ന് കാളിയന് മനസിലായില്ല…. കൂടെ ജോർജ്ജും അവന്റെ അച്ഛനും അളിയനും ആണെന്ന് തോന്നുന്നു രണ്ടു പേര്… കാളിയന് കാര്യം പിടികിട്ടി… അവർ വണ്ടി പോകാതിരിക്കാൻ  വലിയ മരത്തടി റോഡിന്റെ നടുക്ക് വലിച്ചിട്ടു…

 

” ഇവരെ ഞാൻ കൊണ്ട് പോകുമെന്ന് പറഞ്ഞാൽ കൊണ്ടുപോയിരിക്കും…”

 

ശിവ അതൊന്നും കേൾക്കാതെ ജീപ്പിൽ കെട്ടിയിട്ടിരുന്ന ആഗിയുടെയും വൈഗയുടെയും കെട്ടഴിക്കാൻ തുടങ്ങി… അവരിൽ ഒരുത്തൻ അവന്റെ ദേഹത്ത് കൈ വെച്ചപ്പോൾ അവന്റെ കൈ പിടിച്ചു തിരിച്ചു വട്ടം കറക്കി നിലത്ത് വീശിയൊരേറുകൊടുത്തു…. അവന്റെ വയറിൽ ആഞ്ഞ് ചവിട്ടി… വയറു പൊത്തി അവൻ  നിലവിളിച്ചു. ശിവ അവരുടെ കെട്ടഴിച്ചു വിട്ടു. അപ്പോളേക്കും കാളിയന്റെ ആളുകൾ അവരുടെ അടുത്തേക്ക് പാഞ്ഞു

വന്നു…  ശിവയും  അളിയനും അച്ഛനും കൂടെയുള്ളവരും കാളിയനേയും കൂട്ടരെയും അടിച്ചു തറപറ്റിച്ചു… കാളിയൻ ജീപ്പിന്റെ പുറകിൽ കൂടെ വന്ന് ആഗിയുടെ കഴുത്തിൽ  കത്തി വെച്ചു. അത് കണ്ട് വൈഗ നിലവിളിച്ച് കരഞ്ഞു..

 

” ആരും അനങ്ങരുത് കൊല്ലും ഞാനിവളെ…

ഇങ്ങോട്ട് വാടി….”

 

കാളിയൻ ജീപ്പിലേക്ക് കയറി വണ്ടി വേറെ വഴിക്ക് തിരിഞ്ഞു.. ശിവക്ക് ഒന്നും ചെയ്യാനായില്ല… പക്ഷെ ശിവ വേറെ വഴിക്ക് കുന്നിന്റെ  മുകളിലൂടെ ഓടി…. വന്ന് ജീപ്പിന്റെ മുകളിലെക്കെടുത്തു ചാടി…. പെട്ടെന്നായത് കൊണ്ട് കാളിയന് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പട്ടു. വണ്ടി ഇടത്തോട്ടും വലത്തോട്ടും വീട്ടിൽ തിരിഞ്ഞുകൊണ്ടിരുന്നു.  ശിവ പെട്ടെന്ന് ആഗിയൂടെ സൈഡിൽ വന്ന് അവളെ ചേർത്തു പിടിച്ചു. വണ്ടിയുടെ നിയന്ത്രണം നഷ്ടമായപ്പോൾ കാളിയന് അവളുടെ മേലുള്ള പിടി വിടേണ്ടിവന്നു.  ആ അവസരം മുതലാക്കി കാളിയന്റെ കഴുത്തിലേക്ക് ശിവ ആഞ്ഞിടിച്ചു… നിയന്ത്രണം തെറ്റി വണ്ടി  വെള്ളച്ചാട്ടത്തിലേക്ക്  തിരിഞ്ഞതും ശിവ അവളെയും കൊണ്ട് പുറത്തേക്ക് ചാടി. കാളിയനെയും കൊണ്ട് ജീപ്പ് പാറകൾ നിറഞ്ഞ വെള്ളച്ചാട്ടത്തിലേക്ക് വീണു.  വലിയ ശബ്ദത്തോടെ ജീപ്പ് പൊട്ടി തെറിച്ചു..

 

ആഗി അത് കാണാൻ ശേഷിയില്ലാതെ ശിവയെ ഇറുകിപിടിച്ചിരുന്നു…

 

 

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.