ശിവാംഗി [AJ] 120

വൈകുന്നേരം ചുമ്മാ നടക്കാനിറങ്ങുമ്പോളാണ്  വൈഗയെ കണ്ടത്… വൈഗ അവനെ കണ്ട് അടുത്തേക്ക് ചെന്നു.

 

” ഹായ്…. വിച്ചൂ…”

 

” ഹായ്… സാർ..”

 

” എന്താ… വിളിച്ചത് സാറെന്നോ..”

 

” ചേച്ചി പറഞ്ഞു…റിസോർട്ടിന്റെ ഓണറാണെന്ന്..”

 

” അതോ… ഞാൻ റിസോർട്ടിന്റെ ഓണറല്ല. ഇത് ഞങ്ങളുടേതാണെങ്കിലും അച്ഛനാണ് നോക്കി നടത്തുന്നത്…. തേരാ പാരാ അടിയും പിടിയുമായി നടക്കുന്ന എന്നെ ഇതൊക്കെ ഏല്പിക്കുമോ…. ”

 

” അത് കൊള്ളാം…. നല്ല അച്ഛൻ…”  അങ്ങനെ പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി..

 

” ഹേയ്… എന്താ വിച്ചൂട്ടാ ഇത്… എനിക്കറിയാമെല്ലാം… ഇനി കരയരുത്. നിനക്ക് ചേച്ചി മാത്രമല്ല… ഒരു ഏട്ടൻ കൂടി ഉണ്ട്…”

 

മോള് കരയണ്ടാ…. ശിവ അവളുടെ കണ്ണുകൾ തുടച്ചു.

 

” പിന്നെ… ഞാൻ നിനക്ക് പൂർണ്ണമായും ഏട്ടൻ ആകണമെങ്കിൽ നിന്റെ ചേച്ചിയും സമ്മതിക്കണം..”

 

” അതെന്താ അങ്ങനെ പറഞ്ഞെ… ചേച്ചി പുറമെ ദേഷ്യം കാണിക്കുമെങ്കിലും ഉള്ളാലേ പാവമാണ്… എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ…”

 

” ഡീ… പൊട്ടിക്കാളി… അതല്ല ഞാൻ പറഞ്ഞത്..

നിന്റെ ചേച്ചിയെ ഞാൻ കെട്ടിക്കോട്ടേന്ന്…”

 

” അത്രേള്ളോ…. അതിനെന്താ…” എന്ന് പറഞ്ഞപ്പോളാണ് അവൻ പറഞ്ഞത് എന്താണന്ന ബോധം അവൾക്ക് വന്നത്..

 

” ങ്ങേ…..എന്താ ഏട്ടൻ പറഞ്ഞത്…” അമ്പരപ്പോടെ അവൾ ചോദിച്ചു.

 

” നിന്റെ ചേച്ചിയെ ഞാൻ കെട്ടി എന്റെ മക്കളുടെ അമ്മ ആക്കിക്കൊട്ടേന്ന്…”

 

” അതിനുള്ള ഉത്തരം ഞാൻ തന്നാൽ മതിയോ

അയ്യാ…”

 

പിന്നിൽ കലിപ്പൊടെ നിൽക്കുന്ന ആഗി… ശിവ ചമ്മലോടെ അവളെ നോക്കി.

 

” നിന്നോട്…ഞാൻ പറഞ്ഞിട്ടില്ലേ… പുറത്തേക്കിറങ്ങിയാൽ പെട്ടെന്ന് വരണമെന്ന്.. ഒരു നിമിഷം കാണാതെയിരുന്നാൽ ഉള്ളിൽ തീയാണ്… നടക്ക് പെണ്ണേ അങ്ങോട്ട്….”

 

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.