ഒരു സ്പൂഫ് കഥ 2 : പരിണയം [വിച്ചൂസ്] 97

Views : 2425

ഒരു സ്പൂഫ് കഥ 2 : പരിണയം

ഇന്ന് എന്റെ കല്യാണമായിരുന്നു… എന്ത് കല്യാണം… ഈ ജീവിതം തന്നെ മടുത്തു തുടങ്ങി ഇരിക്കുന്നു… അവസാനിപ്പിക്കാൻ തീരുമാനിച്ചതാ… പക്ഷെ കഴിഞ്ഞില്ല… എനിക്ക് ചുറ്റും ഉള്ളവർ എന്റെ അച്ഛനും അമ്മയും.. കൂടെ പിറന്നത് അല്ലെങ്കിലും അങ്ങനെ കാണുന്ന എന്റെ കൂട്ടുകാർ അവരുടെ… സന്തോഷത്തിനു… വേണ്ടിയാണു… ഒരു കല്യാണത്തിന് നിന്നു കൊടുത്തത്

 

“വിച്ചു ”

 

ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… ഹരിയാണ് … എന്റെ ഇടവും വലവും എപ്പോഴും ഒപ്പം ഉള്ളവൻ

 

“നീ എന്താ ഈ പുറത്ത് വന്നു നില്കുന്നത് ”

 

“വെറുതെ ”

 

“മം പിന്നെ വെങ്കി പോയി…ശ്രീതുവിന് വയ്യ ”

 

“എന്തുപറ്റി ”

 

“ഏയ് അവൾക്കു ഇപ്പോൾ നാലാം മാസം അല്ലെ… അതിന്റെയ ”

 

“മം ”

 

“ഡാ പിന്നെ അച്ഛനും അമ്മയും ഇന്ന് എന്റെ വീട്ടിൽ നിൽക്കട്ടെ….”

 

“അപ്പോ ഇവിടെയോ ”

 

“ഇവിടെ നീയും നിന്റെ പെണ്ണും ”

 

അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി…

 

“നീ നോക്കണ്ട വിച്ചു… എല്ലാം മറന്നു തുടങ്ങാൻ സമയമായി… അല്ലെങ്കിൽ തന്നെ നീ ആർക്കു വേണ്ടിയാ ഈ കരഞ്ഞു ജീവിതം കളയുന്നേ… നമ്മളെ എല്ലാം പൊട്ടന്മാര് ആക്കിയിട്ടു പോയ കല്യാണിയെ പറ്റിയോ ”

 

“ഹരി ”

 

“എന്തെ ഉള്ളത് അല്ലെ പറഞ്ഞെ… നീ ആലോചിച്ചു നോക്കു.. നീ അവളെ 5 വർഷം പ്രേമിച്ചിലെ… എന്നിട്ടു അവളോ കല്യാണം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം വേറെ ഒരുത്തന്റെ കൂടെ പോയി.. ഇനി എന്തിനാടാ അതും ഓർത്തു ഇരിക്കുന്നെ ”

 

“ഹരി മതി നിർത്തു ”

 

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല… നിന്റെ ഈ അവസഥയിൽ ഏറ്റവും സങ്കടം ഞങ്ങൾക്കട… ഞങ്ങൾക്ക് നിന്നെ തിരിച്ചു വേണം.. ഞങ്ങളുടെ പഴയ വിച്ചു ആയിട്ടു… അതിനു വേണ്ടിയാടാ.. ”

 

അവൻ പറഞ്ഞത് ശെരിയാണ്… കല്യാണി പോയതിൽ പിന്നെ ഒരു ഭ്രാന്തനെ പോലെ ആയി ഞാൻ… എല്ലാം ഉപേക്ഷിച്ചു എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി…

 

Recent Stories

The Author

വിച്ചൂസ്

13 Comments

  1. Bro , എന്താ കഥ വരത്തെ എന്ന് ആലോചിക്കുക ആയിരുന്നു . ഇതിൻ്റെ പിറകിൽ ഒരു കഥ ഉണ്ടെന്ന് അറിഞ്ഞില്ല. തളരാതെ മുനോട്ട് പോണം
    എപ്പോഴും സപ്പോർട്ട് ഉണ്ടാവും . ബ്രോ ഇൻ്റ നല്ല തിരിച്ച് വരവിനായി കാത്തിരിക്കുന്നു .

  2. വിച്ചൂസ്

    എല്ലാവർക്കും നന്ദി… ചട്ടമ്പി കല്യാണിക് തന്ന സപ്പോർട്ടിനു

  3. ❤❤❤

  4. ഒരു തേപ്പ് കഥ…. ❤

  5. അപ്പോ ചട്ടമ്പി കല്യാണി based on a true story ആണോ എങ്കിൽ അവൾ നന്നായി വരട്ടെ…. 🙌 വരും വരാതെവിടെ പോവാനാ 😄✌️

  6. എന്റെ ചട്ടമ്പി കല്യാണി നെക്സ്റ്റ് പാര്‍ട്ട് എപ്പോഴാ എഴുതുന്നത്?

    1. വിച്ചൂസ്

      ചട്ടമ്പി കല്യാണിക് ഇനി ഒരു പാർട്ട്‌ ഇല്ല ബ്രോ

  7. Ellam marannu fresh aayi vaa bro orupad peru kaathirikkunnu

  8. Sorry to hear Brooo

  9. Enna pinne nammak ith oru pwoli polikkaam pettann inngg ponnootte nxt part😄😍💛

  10. °~💞അശ്വിൻ💞~°

    Just move on mahn…❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com